Friday, October 23, 2009

ഒരു CBI ദാസന്‍ കുറിപ്പ്


അതിമാരകമായ കൊമെടി ഒന്നും ഇവിടെ ഞാന്‍ വിളമ്പുന്നില്ല (അറിയാന്‍ മേലതോണ്ടാ ) , കലാലയ ജീവിതതിനിടക്കുണ്ടായ ഒരു നുറുങ്ങു കുറിച്ചിടുന്നു അഷ്ടെ !


CBI പടങ്ങളുടെ മൂന്നാം പതിപ്പ് ഇറങ്ങിയ സമയം . സസ്പന്‍സ്‌ പടങ്ങള്‍ ഇറങ്ങുന്ന ദിവസം ആദ്യത്തെ ഷോ കണ്ടില്ലേല്‍ കഥ മൊത്തം അറിഞ്ഞിട്ടിരുന്നു കാണേണ്ടി വരും . ഈശ്വരന്‍ സഹായിച്ചു ആദ്യത്തെ ഷോയ്ക്ക് ടിക്കറ്റ്‌ കിട്ടിയില്ല.കൊറേ കൂട്ടുകാര്‍ ഉണ്ടായിരുന്നു , പിന്നെ ഞങ്ങടെ ദാസനും , (ദാസന്‍ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ദാസന്‍ , ചിന്തയുടെ ചക്രവാളങ്ങള്‍ ഒക്കെ തിരുത്തി കുറിക്കുന്ന ദാസന്‍ ) രണ്ടാമത്തെ ഷോ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ പടം കണ്ടിറങ്ങിയ സഹ പഠിയന്മാരെ കണ്ടു ... പണ്ടാരകാലന്മാര്‍ ഇപ്പൊ സസ്പെന്‍സ് പൊളിക്കും . പ്രതീക്ഷിച്ച പോലെ തന്നെ നടക്കാന്‍ പോവുന്നു .. സസ്പന്‍സ്‌ ദേ പൊളിയാന്‍ പോവുന്നു .. ഞാന്‍ ചെവിയിലേക്ക് കൈ വിരല്‍ തിരുകി നിന്നു . ഭാഗ്യം ഒന്നും കേട്ടില്ല . ഇതിനിടക്ക്‌ ഒരു സാമദ്രോഹി ഞാന്‍ ചെയ്ത തന്ത്രപരമായ നീക്കം കണ്ടു , അവന്‍ എന്റെ പുറകില്‍ വന്നു എന്റെ കൈ രണ്ടു വശത്തേക്കും വലിച്ചു പിടിച്ചു .. അപ്പോള്‍ ഞാന്‍ കേട്ടു ആ ഭീകരമായ സീക്രെട്ട് ..... "ഈശോ ഈശോ അല്ലാ " അത്രേ ഒള്ളു .. ആഹാ ഇവന്മാര്‍ സസ്പന്‍സ്‌ കൂട്ടുവാണോ ... "ഈശോ ഈശോ അല്ലാ " ഈശോ ഈശോ അല്ലാതെ പിന്നെ , ലൂസിഫര്‍ ആണോ ? എന്നതാണോ എന്തോ !! ഇനി മൂട്ടമുനയില്‍ കഴിച്ചു കൂട്ടണം ഒരു രണ്ടര മണിക്കൂര്‍ .
പടം തുടങ്ങി ... കൊലപാതകത്തിന്റെ അന്വേഷണം മുറുകുന്നു ..

സേതുരാമയ്യര്‍ : ചാക്കോ ആ എഴുതിയിരിക്കുന്നത് "ഈശോ " എന്നല്ല്ല
ഭിത്തിയില്‍ ISOW എന്നെഴുതിയിരിക്കുന്നത് സൂം ചെയ്തു കാണിക്കുന്നു .
ചാക്കോ : മരണ വെപ്രാളത്തില്‍ ദൈവത്തെ ഓര്‍ത്തു എഴുതിയതായിരിക്കണം സാര്‍ ..

പെട്ടെന്നാണ്‌ ആ അലവലാതികള്‍ പറഞ്ഞത് ഓര്മ വന്നത് .. ഈശോ ഈശോ അല്ല .. എന്തായിരിക്കും പിന്നെ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ .. നമ്മടെ ദാസന്റെ കമന്റ് വന്നു ,
വളരെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ദാസന്‍ കഥയുടെ ചുരുള്‍ അഴിച്ചിരിക്കുന്നു .. കേട്ട ഞങ്ങള്‍ ഞെട്ടി !! .

ഡാ അത് ISOW അല്ല ... 150 W ആണു .. ഷോക്ക്‌ അടിച്ചാടാ ചത്തത്‌ !

ഇത് കേട്ടു ഞങ്ങള്‍ കൊറച്ചു നേരം ഷോക്ക്‌ അടിച്ചു ഇരുന്നു .. പടം കഴിഞ്ഞു പുറത്തിറങ്ങിയതും ദാസന്റെ മുതുകത്തു 1500 W ന്റെ ഇടി വീണു .. ദാസന്‍ എന്റെ മുഖത്തേക്കൊന്നു നോക്കി , അതി ദയനീയമായ നോട്ടം ..
ഞാന്‍ പറഞ്ഞു .. "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ .. കിട്ടീതും മേടിച്ചോണ്ട് വാ" !**************** CAUTION - Disclaimer *****************

ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും യാഥാര്ത്യവുമായി ബന്ധമുള്ളതായി തോന്നിയാല്‍ എന്നെ തല്ലരുത് .

13 comments:

ഡാ അത് ISOW അല്ല ... 150 W ആണു .. ഷോക്ക്‌ അടിച്ചാടാ ചത്തത്‌ !

ഹഹഹ... ചിരിച്ച് ചിരിച്ച് ഒരു വകയായി... സൂപ്പര്‍ !

Ha ha ha !!!!
Kollam !
Reminds me of ur roomie & 'Classmates' !
-Somz

athu kettu ningal shock adichu irunnathu.... ini engaanum sheriyaanenkilo enna samshayathil alleda ?

150 W..!!
ഹി.ഹി.ഇത്രേം ഇടിവെട്ട് കണ്ടെത്തല്‍ നടത്തിയ ദാസനെ എസ്.എന്‍.സ്വാമി കഥയെഴുതാന്‍ കൂടെ കൂട്ടിയിരുന്നെങ്കില്‍ അടുത്ത സി.ബി.ഐ പടങ്ങള്‍ക്കു ഒരു മുതല്‍ക്കൂട്ടായേനെ..;)

മാഷെ അടിപൊളി

കുമാരന്‍ : നന്ദി വന്നതിനും വായിച്ചതിനും
രമണിക : നന്ദി
സോംസ് : ഹി ഹി
അനിതാ : നന്ദി
കിടു പതിമൂന്നു : ഇനി അഥവാ ബിരിയാണി കൊടുത്താലോ സ്റ്റൈല്‍ :)
റെയര്‍ റോസ് : ഹി ഹി പരീക്ഷിക്കാവുന്നതാണ്
ഉമേഷ്‌ : നന്ദി ണ്ട് ട്ടോ .. :)

Typist | എഴുത്തുകാരി : :-)
mini//മിനി : :-)

Machu,

Nee nammaed Dasan kadhakal publish chythalle :D Kidilam

Jaggu

Machu,

Nee nammaed Dasan kadhakal publish chythalle :D Kidilam

Jaggu

എന്റമ്മേ ഈ ദാസനാളൊരു സംഭവം തന്നെ ഒന്നൊന്നരയൊന്നുമല്ല, അതിലൊക്കെ കൂടുതൽ വരും!
സത്യം പറഞ്ഞാ സിനിമേല് അത് ശരിക്കും 150വാട്സ് തന്നെയായിരുന്നെങ്കി ആ അവരാതിച്ച മോസിയെക്കാൾ എത്രയോ നന്നാകുമാ‍യിരുന്നു!

കൊള്ളാമല്ലോ ദാസന്റെ കണ്ടുപിടിത്തം.
അതിന്റെ വിവരണവും വളരെ നന്നായിട്ടുണ്ട്.
എന്തായാലും ഞാനും ഹാഫ് കള്ളന്റെ ഫോളോവെര്‍ ആകാന്‍ തീരുമാനിച്ചു കേട്ടോ
അപ്പോള്‍ ഒരു ഫോളോവെര്‍ നെ കൂടെ കിട്ടിയല്ലോ
അഭിനന്ദനങ്ങള്‍
അനില്‍

gplus utube buzz