Thursday, November 5, 2009

ഡാ... ആരോടും പറയല്ലേ ..ട്ടോ !!

രഹസ്യം പരസ്യം ആകാന്‍ പല വഴികള്‍ !

A,B,C,X,Y,Z എല്ലാം പെണ്‍പിള്ളേര്‍ ആകുന്നു ..

ഇനി ചാറ്റ് ത്രെട്സ് :

A : ഹായ് ഡാ
ഞാന്‍ : ഹായ്
A : നീ അറിഞ്ഞോ ?
ഞാന്‍ : ഹ്മം ???
A : നമ്മടെ P ഇല്ലേ .., അല്ലേല്‍ വേണ്ട നിന്നോട് പറഞ്ഞാല്‍ ശരിയാവത്തില്ല ..
ഞാന്‍ : ശരി ..
A : ഞാന്‍ പറയാം .. പക്ഷെ നീ ആരോടും പറയരുത് ..
ഞാന്‍ : ഹ്മം ... എന്നെ കൊന്നാല്‍ ഞാന്‍ ആരോടും പറയത്തില്ല ( കൊന്നില്ലേല്‍ പയാമാരിക്കും ല്ലേ !!! )
A : നമ്മടെ P ഇല്ലേ ... . അവള്‍ എക്സ്പെക്ടിംഗ് ആണു
ഞാന്‍ : കൊള്ളാല്ലോ ..
A : ഡാ ആരോടും പറയല്ലേ .. ഇത് അവള്‍ക്കും എനിക്കും നിനക്കും മാത്രേ അറിയൂ . .
ഞാന്‍ : ബൈ എനി ചാന്‍സ് അവള്‍ടെ ഭര്‍ത്താവ് ഇത് അറിഞ്ഞിട്ടുണ്ടാവോ ?
A : ഛെ വൃത്തികേട്‌ പറയാതെ , നിന്നോടൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ !
ഞാന്‍ :
********************************************************************************************************
ഞാന്‍ : ഹായ്
B : ഹായ് ഡാ .. ഞാന്‍ നിന്നെ പിംഗ് ചെയ്യാന്‍ തുടങ്ങുവാരുന്നു ..
ഞാന്‍ :
B : ഒരു സീക്രറ്റ്‌ ഒണ്ടു .. പറയട്ടെ ..
ഞാന്‍ : പറയു ..
B : നമ്മടെ P ഇല്ലേ .. അവള്‍ക്കു
ഞാന്‍ : ഗുഡ് ന്യൂസ്‌ ആണല്ലോ ..
B: ഡാ സീക്രറ്റ്‌ ആണേ .. ആരോടേലും പറഞ്ഞാല്‍ കൊന്നു കളയും
( ഓ പിന്നെ .. മുടിഞ്ഞൊരു സീക്രറ്റ്‌ .. ഭീഷണി ആണു ഭീഷണി )
ഞാന്‍ : ഓ ആരോടും പറയുന്നില്ലേ , നിന്നോടാരാ പറഞ്ഞേ ?
B: എന്നോട് X ആണു പറഞ്ഞത് .
ഞാന്‍ : ശരി .. പിന്നെ കാണാം .. ബൈ
B: ആരോടും പറയല്ലേ .. ബൈ ..
**********************************************************************************************
C : ഹായ് ഡാ
ഞാന്‍ : ഹലോ.. എന്നാ ഒണ്ടു ?
C : ഒരു സീക്രറ്റ്‌ ചോര്‍ത്തി എടുത്തു ..
ഞാന്‍ : ????
C : നമ്മടെ P ഇല്ലേ .. അവള്‍ക്കു കുഞ്ഞു ഉണ്ടാവാന്‍ പോവ്വാ ..
ഞാന്‍ : വെരി ഗുഡ് .. അവള്‍ക്കു അങ്ങനെ തന്നെ വേണം
C : .... ഡോണ്ട് ടെല്‍ എനി വണ്‍ ഓക്കേ ..
ഞാന്‍ : ഓക്കേ ഓക്കേ .. നീ എങ്ങനെ അറിഞ്ഞു ??
C : നമ്മടെ Y പറഞ്ഞതാ .
ഞാന്‍ : ഓക്കേ .. ഇച്ചരെ പണി ഒണ്ടു .. കാണാവേ ..
***********************************************************************************
Z : ഡേയ് ..നീ ബിസി ആണോ ?
ഞാന്‍ : കൊറച്ചു .. എന്തുണ്ട് ?
Z : ഒരു ന്യൂസ്‌ കിട്ടി .. നിന്നോട് പറയണോ എന്ന് ആലോചിക്കുവാ ..
ഞാന്‍ : നീ പറയാന്‍ പോവുന്നത് എന്താന്ന് എനിക്കറിയാം . എനിക്കും ഒരു ന്യൂസ്‌ കിട്ടി പക്ഷെ നിന്നോട് പറയത്തില്ല
Z : ഡാ .. എന്താടാ അത് .. പ്ലീസ് പറ ..
ഞാന്‍ : ഇല്ല .. തല്ക്കാലം പറയുന്നില്ല
Z : ഡാ പറയെടാ എന്നെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ
ഞാന്‍ : ഓ ശരിയാ .. നിന്നെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ പാടില്ലാത്ത ടൈം അല്ലെ ..
Z : ഡാ നീ എങ്ങനെ അറിഞ്ഞു ..
ഞാന്‍ : നിന്നെ പോലെ തന്നെ നിന്റെ ഫ്രണ്ട്സും !!!
***************************************************************************************************
എന്താ ഒരു സീക്രറ്റ്‌ , X B യോടും Y C യോടും , പറഞ്ഞ കാര്യം , അതിനും മുന്നേ A എന്നോട് പറഞ്ഞത് !!

P.S : ഇത് വായിച്ചിട്ട് ഇത് എന്നെ ഉദേശിച്ചു പറഞ്ഞതാണ് .. എന്നെ തന്നെ പറഞ്ഞതാണ് എന്നെ മാത്രം ഉദേശിച്ചു പറഞ്ഞതാണ് എന്നര്‍ക്കേലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദി അല്ല ..

21 comments:

Ha ha ha !! Really funny...
Now send me the real names of A, B, C, X, Y and Z !
-Somz

കലക്കി....തകര്‍ത്ത് അണ്ണാ....തകര്‍ത്തു !!!!!!

അല്ല, ഈ പെണ്‍കുട്ടികള്‍ടെ കൂടെ മാത്രം ചാറ്റും ചീറ്റും ഉള്ളു ? പിന്നെ, "X" നെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് കള്ളന്‍ delete ചെയ്തു എന്ന ഒരു ന്യൂസ്‌ കിട്ടി !!!

ത്തക്കര്‍ത്തു......

ആകെ കണ്‍ഫ്യൂഷന്‍, P ആണോ Z ആണോ ശെരിക്കും expecting?

pinne ottum gossip parayaatha oraal :P

എനി ചാന്‍സ് അവള്‍ടെ ഭര്‍ത്താവ് ഇത് അറിഞ്ഞിട്ടുണ്ടാവോ .........ഹാഹാ ഇടിവെട്ടു :)

കാല്‍വിന്‍ : ഹ ഹ
സോംസ് : താങ്ക്സ് .. പേര് പറഞ്ഞു അടി മേടിക്കണോ ??
ശ്രീ : :)
ക്യാപ്റ്റന്‍ : ചുമ്മാ .. വെറുതെ . ;-) ഞാന്‍ ആരേം ഡിലീറ്റ്‌ ചെയ്തില്ലാ !
കൂതറ ബ്ലോഗര്‍ : നന്ദി
കവിത - kavitha : P expecting ആണു .. അത് പറയാന്‍ തുടങ്ങിയ z ഉം expecting ആണു .. ഇപ്പൊ പിടി കിട്ടിയോ ?
അനോണി : തന്നെ എനിക്ക് പിടി കിട്ടി ട്ടോ .
തൃശൂര്‍കാരന്‍.,ഭായി , വശംവദൻ: നന്ദി :-)

hahaha...kidilam,...! Njerippu update thanne ketta!

bbc, ആകാശവാണി ഇതെല്ലാം നമ്മുടെ നാട്ടിലെ പെണ്ണുങ്ങളാണ്. അതുപോലെ ഇവരും...

Ha ha ha ha!!!!! adipoli!!!

പ്രഫുല്‍ ഇത് കലക്കിട്ടോ....
അപ്പൊ പറഞ്ഞു വരനെ ഇനി ചാറ്റില്‍ ഒന്നും അങ്ങട് പറയരുത് എന്നാണല്ലേ ....ഹിഹി

“A,B,C,X,Y,Z എല്ലാം പെണ്‍പിള്ളേര്‍ ആകുന്നു .. “

ശക്തമായി പ്രതിഷേധിക്കുന്നു. ആണുങ്ങളാരും രഹസ്യമൊന്നും പറയാത്തപോലെ!

ഹ..ഹ..ഹ
ഹാഫ്‌ കള്ളന്‍റെ സമയം ഒന്നു നോക്കിക്കുന്നത് നല്ലതാ!!
എനിക്കെന്തോ ഒരു സംശയം
:)

Oh man ............
u do have lots of visitors ....... g8 .
Post u kidilan .........
Ithu areyo udeshichu mathram anennu vyaktham ennitu oru disclaimer .........
:)

Kochu kallan.......... ha ha ha

anishthomas : ഹി ഹി
Anita :) : താങ്ക്സ് :-)
mini//മിനി : ഹ ഹ .. പെണ്‍പിള്ളേര്‍ കാണണ്ട
harry : ഹി ഹി
കണ്ണനുണ്ണി : എനിക്കും തോന്നുന്നു .. ആരും ഇനി എന്നോടൊന്നും പറയുന്നു തോന്നണില്ല
Typist | എഴുത്തുകാരി : ഞാനും അതി ശക്തിയായി പ്രതിഷേധിക്കുന്നു :-) ആണുങ്ങള്‍ രഹസ്യം പറയാറില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ ..
അരുണ്‍ കായംകുളം : ശരിയാ ഫീഷ ണികള്‍ വന്നു തുടങ്ങി :-(
Hari : ഞാന്‍ ഒരു ഹാഫ്‌ കള്ളനല്ലേ :)

ഉം ...നിങ്ങളും ..ഈ സീക്രെട്ട് ..നാട്ടില്‍ പാട്ടാക്കി അല്ലെ .....കള്ളന്‍ ...

gplus utube buzz