Tuesday, May 31, 2011

അധ്യാപകരേ, അല്‍പ്പം ആത്മാര്‍ഥത ഒക്കെ ആവാം !
നുമ്മ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം പ്രോഡക്റ്റ്‌ ആണ് .. അത് കൊണ്ട് ഒരു ചളിപ്പും കുറവും തോന്നിയിട്ടുമില്ല .. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് . കൂടെ പഠിച്ചിരുന്ന പലരും അതേ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളും ആയിരുന്നു . ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ H വരെ ഡിവിഷന്‍ ഉണ്ടായിരുന്നു . ഒരു മൂന്നു നാല് വര്ഷം മുന്‍പ് വരെ അത് അങ്ങനെ തന്നെ നില നില്‍ക്കുകയായിരുന്നു . പക്ഷെ , കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് , മൂന്നു ഡിവിഷന്‍ വരെ ഓരോ വര്‍ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്റെ സ്കൂള്‍ . ഈ രീതിയില്‍ പോയാല്‍ , അബോളിഷ്‌ ചെയ്യപ്പെടാവുന്ന അവസ്ഥയിലേക്ക് അധിക കാലം ഇല്ല എന്നതാണ് ദുഃഖസത്യം .ഈ കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളില്‍ , അവിടെ ഉണ്ടായിരുന്ന അധ്യാപകരുടെ ഒരു തലമുറ വിരമിച്ചു പോയി , അതാണ്‌ ഒരു പ്രധാന കാരണം ആയി എനിക്ക് തോന്നിയത് .അണ്‍ എയിഡഡ്‌ വിദ്യാലയങ്ങളുടെ അതി പ്രസരം , ഇംഗ്ലീഷ് മീഡിയത്തോട് ഉള്ള കൂടിയ പ്രതിപത്തി എന്നീ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ആ സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകര്‍ക്ക് ആയേക്കാം . പക്ഷെ അത് മനസ്സാക്ഷിക്കു നിരക്കുന്നതാണോ എന്ന് അവര്‍ ഒരുവട്ടം ചിന്തിച്ചാല്‍ നന്ന് . ഇതേ പ്രശ്നങ്ങള്‍ നിലവിലുള്ള ആ ഗ്രാമത്തില്‍ , ഒരു സര്‍ക്കാര്‍ യൂ പീ സ്കൂള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ഡിവിഷന്‍ വര്‍ധിപ്പിച്ചത് കാണാന്‍ എന്റെ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് എന്തെ കഴിയുന്നില്ല ?? കാരണം ലളിതം , സ്വന്തം പിള്ളാരെ അണ്‍ എയിഡഡ്‌ സ്കൂളില്‍ ചേര്‍ത്തിട്ട് ആണല്ലോ കൊതിയും നുണയും പറയാന്‍ സര്‍ക്കാര്‍ /എയിഡഡ്‌ സ്കൂളിലേക്ക് ഇറങ്ങുന്നത് !അവനവന്റെ മക്കളെ എവിടെ പഠിപ്പിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചാല്‍ , ഉണ്ട് . പക്ഷെ ഒരു ചോദ്യം , സ്വന്തമായി ഹോട്ടല്‍ നടത്തുന്ന ഒരാള്‍ ഭക്ഷണം കഴിക്കാന്‍ അടുത്ത ഹോട്ടലില്‍ പോയാല്‍ അയാളുടെ ഹോട്ടലില്‍ എത്ര പേര്‍ കയറും ? അത് തന്നെ ആണ് ഈ കാര്യത്തിലും സംഭവിക്കുന്നത് . വേറെ ഒരു ജോലിയും പോലെ അല്ല അധ്യാപനം . അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നവര്‍ ആണ് .. അത് കൊണ്ടല്ലേ അവര്‍ ബഹുമാന്യരായി തീരുന്നത് . താല്പര്യമില്ലെന്കില്‍ ആ ജോലിക്ക് പോവരുത് . അല്പം ആത്മാര്‍ഥത ഒക്കെ വേണം !!!

10 comments:

Sathyam ! Ethu joli aayalum oru aathmarthatha okke venam ! Thought provoking post. Wish someone from that school reads this :)

valare pachayaya oru sathyam..charchacheyyapedenda oru vishayamanu..athupolethanne 10 class kuttilalku ethuvare textbooks etiyittilla..ente ayalvasi payyannu eppolum njaan oro chapters internrtil ninnu download cheythu eduthukodukkukayanu..enthoru kalikaalamanu ponno..!

അധ്യാപകരെ എന്തിനു കുറ്റം പറയുന്നു കൈവണ്ടി വലിക്കുന്നവന്‍ പോലും മക്കളെ ടൈ കെട്ടിച്ചു സ്കൂള്‍ ബസില്‍ കേറ്റി സീ ബീ എസ്‌ സിക്കാണു വിടുന്നത്‌ കാരണം അവണ്റ്റെ മകന്‍ എങ്കിലും കൈവണ്ടി വലിക്കരുതെന്ന ത്വര, ഡീ പീ ഈ പി തുടങ്ങി ഇപ്പോഴത്തെ ഗ്രേഡ്‌ സിസ്റ്റം പഠിത്തം നശിപ്പിച്ചു മോഡറേഷന്‍ വാരിക്കോരി നല്‍കി കമ്പ്യൂട്ടറിനുപോലും വട്ടു പിടിച്ചു മോഡാറേഷനും ഗ്റേസ്‌ മാറ്‍ക്കും ഇല്ലാതെ വാല്യു ചെയ്താല്‍ ഇവിടെ എല്ലാ വിഷയത്തിനും ആ പ്ളസ്‌ കിട്ടിയ കുട്ടികള്‍ അല്ലാതെ ഒരുത്തനും ജയിക്കില്ല പത്താം ക്ളാസ്‌ കഴിഞ്ഞവനു മലയാളം എഴുതാന്‍ അറിയില്ല ഇനി ഒന്നേ ചെയ്യാനുള്ളു സറ്‍ക്കാറ്‍ സ്കൂളില്‍ രണ്ട്‌ ഡിവിഷന്‍ സീ ബി എസ്‌ എസി തുടങ്ങാന്‍ ഗവണ്‍മണ്റ്റ്‌ പീ റ്റീ എക്കും പ്റിന്‍സിപ്പാലിനും സ്വാതന്ത്റ്യം നല്‍കുക , ഗവണ്‍മണ്റ്റ്‌ ആശുപത്റിയിലേ ഡോകടറ്‍മാരെ തന്നെ ആണു ഇപ്പോഴും ജനത്തിനു വിശ്വാസം പക്ഷെ അവരെ പ്റാക്ടീസ്‌ ചെയ്യാന്‍ സമ്മതിക്കണ്ടെ , എല്‍ ഡീ എഫ്‌ ആണു വിദ്യാഭ്യാസം നശിപ്പിച്ചത്‌ , അമ്മേടെ ഗ്റേഡിംഗ്‌ സിസ്റ്റം വഴി

ചേട്ടന്‍ എന്ത് അറിഞ്ഞിട്ടാണ് ഈ പുലയാട്ടു നടത്തുന്നത് എന്ന് എനിക്കറിയില്ല . സീ ബീ എസ് സീ എന്ന് പറയുന്നത് കൊമ്പത്തെ പരിപാടി ആണെന്നോ ? അപ്പൊ അവിടെ ഗ്രേഡിംഗ് സിസ്റ്റം അല്ലെ ? അതോ ചേട്ടന് അത് അറിയില്ലാന്നു ഉണ്ടോ ? കേരളത്തിലെ വിദ്യാഭ്യാസ രീതിയുടെ പ്രശ്നം അല്ല വിദ്യാഭ്യാസത്തിലെ നിലവാര തകര്‍ച്ച . കൈവണ്ടി വലിക്കാതെ ഇരിക്കണമെങ്കില്‍ സീ ബീ എസ് സീ ഇണ്ടാസ് പഠിക്കണം എന്ന പൊതു ബോധം സൃഷ്ടിച്ചതില്‍ (വഴി വിട്ട )മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്ലൊരു പങ്കുണ്ട് . നല്ല രീതിയില്‍ അധ്യയനം നടത്തിയാല്‍ ഇന്ന് കേരളത്തില്‍ നിലവില്‍ ഉള്ളത് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി തന്നെ ആണു . കുട്ടികള്‍ക്ക് സ്വയം ഇംഗ്ലീഷ് ലോ മലയാളത്തിലോ ഒരു പാരഗ്രാഫ് എഴുതാന്‍ ഉള്ള കഴിവ് ഈ സിസ്റ്റം നല്‍കും . പണ്ടത്തെ പോലെ ... Because of fever and head ache മാത്രം എഴുതാന്‍ അറിയുന്ന ഒരു രീതി അല്ല . സ്വയം കണ്ടറിഞ്ഞു പ്രതികരിക്കാനുള്ള ശേഷി പകരുന്ന നല്ല ഒരു വിദ്യാഭ്യാസ രീതി തന്നെ ആണിത് . ഡീ പീ ഈ പീ എന്നത് എന്തോ തമാശ പരിപാടി ആണെന്ന് ആണു ഈ കമന്റ് ചെയ്ത ആള്‍ കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു ! താങ്കള്‍ ഇപ്പോഴത്തെ പാഠപുസ്തകങ്ങള്‍ കണ്ടിട്ടുണ്ടോ ? അനുബന്ധ പഠന പ്രവര്‍ത്തനങ്ങള്‍ എന്താണ് എന്ന് വല്ല ബോധവും ഉണ്ടോ ? വിദ്യാഭ്യാസ രീതിക്കള്ള , അത് നടപ്പാക്കുന്നതില്‍ അധ്യാപകര്‍ കാണിക്കുന്ന വൈകല്യം ആണു ഇന്നത്തെ പ്രശ്നം !

@Susheelan
What u said is the naked truth and I agree with what you have written. Many people keep praising about the grading system and that irritates me. Yes, the govt has destroyed the education system through grading. The give a false feeling to students that they are very clever coz they have secured A+ in all subjects. It is when they go to college that they realize that they were in a fool's paradise. 99.9% of the students from the grading system will not be able to compete with students from other streams. They fail miserably. In their heights of frustration they will start bunking classes and join students unions. This is exactly what the govt wants and thatis the hidden agenda behind this grading system. If students study, who wll go behind the political leaders????? They won't have any one to attend their party meetings or hold their party flags!!!! Athalle vidhyabhyasam ittu nashipikunne!!!

@ഹാഫ് കള്ളന്‍||Halfkallan
You don't have to blame the media for students going to other streams. Most of the Malayalees are an intellectual lot and they can judge things by seeing.
"നല്ല രീതിയില്‍ അധ്യയനം നടത്തിയാല്‍ ഇന്ന് കേരളത്തില്‍ നിലവില്‍ ഉള്ളത് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി തന്നെ ആണു."
It may be a good system if it is implemented in the proper way. This is not so. There is no one to monitor the grading system. U may come up saying that there is a monitoring team.Monitoring team is totally ineffective. Teachers give internal marks as they like and finally the students score full marks in internal assessment while they score only digit marks for their TE. Valuation is liberal. In every question paper there will be mistakes and teachers are forced to give full marks for the wrong questions. This is also a hidden agenda of the authorities to make students pass. Many students in Std XII (+2) doesn't even know the spelling of one, two, three and so on. Teachers are bound to listen to the higher authorities. Pine teachers ne kuttam parayuka enullathu kure bloggers nte oru hobby aa. Maybe u people derive some sort of sadistic pleasure from it.

Xina Crooning എന്നെ ചിരിപ്പിച്ചു കൊല്ലും ... എന്റെ അച്ഛനും അമ്മയും അധ്യാപകര്‍ ആണ് . ഈ UnAided സ്കൂളുകളില്‍ എത്ര എണ്ണം സീ ബീ എസ് ഇ ആണ് ? ബാക്കി എല്ലാം എസ് സീ ഈ ആര്‍ ടീ സിലബസ്‌ അനുസരിച്ച് അധ്യയനം ചെയ്യിക്കുന്നതാണ് . എന്റെ അനിയന്‍ ഈ സൊ " പൊട്ട" ഗ്രേഡിംഗ് സിസ്റ്റം ഇല്‍ തന്നെ ആണ് പഠിച്ചത്. ഒരു സര്‍ക്കാര്‍ സ്കൂളില്‍ , കേരളത്തിലെ ടോപ്‌ ഫൈവ് എഞ്ചിനീയറിംഗ് കോളേജ്‌ കളില്‍ ഒന്നില്‍ നിന്നും ബീ ടെക് പൂര്‍ത്തിയാക്കുന്നു . ഒരു നല്ല സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ജോലിയും നേടി , അത് കൊണ്ട് യൂണിയനില്‍ ചേര്‍ക്കാന്‍ വേണ്ടി വിദ്യാഭ്യാസം തകര്‍ക്കുന്നു എന്ന കൂറ അരാഷ്ട്രീയ വാദം കൊണ്ടൊന്നും വരണ്ട . അദ്ധ്യാപകര്‍ക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ അവനവന്‍ പഠിപ്പിക്കുന്ന , അല്ലെങ്കില്‍ അത്തരത്തില്‍ ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്ത് കൊണ്ട് സ്വന്തം കുട്ടികളെ പഠിപ്പിക്കുന്നില്ല ? ബ്ലോഗേഴ്സ് ന്നു അധ്യാപകരെ കുറ്റം പറയലല്ലേ പണി.. കഷ്ടം തന്നെ .. യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാതെ എന്തെങ്കിലും ഒക്കെ കമന്റ് ചെയ്യാതെ ഇരിക്കൂ .. ! >>"നല്ല രീതിയില്‍ അധ്യയനം നടത്തിയാല്‍ ഇന്ന് കേരളത്തില്‍ നിലവില്‍ ഉള്ളത് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി തന്നെ ആണു."
It may be a good system if it is implemented in the proper way. << ഇത് പ്രയോഗത്തില്‍ വരുത്തേണ്ടത് അദ്ധ്യാപകരുടെ ജോലി അല്ലെ ? അതില്‍ അവര്‍ പരാജയപ്പെടുന്നതില്‍ സര്‍ക്കാരിനെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥം ? ഡീ പീ ഈ പീ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആണ് ഇവിടെ നടപ്പില്‍ വരുത്തിയത് , അല്ലാതെ മാനത്ത്‌ നിന്നും എല്‍ ഡീ എഫ് പൊക്കി കൊണ്ട് വന്നതൊന്നും അല്ല . അതിന്റെ തുടര്‍ച്ചയായി എസ് എസ് എ നടപ്പില്‍ വരുത്തിയത് യൂ ഡീ എഫ് സര്‍ക്കാര്‍ ആണ് . കേരളത്തിലെ പൊതു വിദ്യാഭ്യാസം നശിപ്പിച്ചതില്‍ അധ്യാപകര്‍ക്ക് തീര്‍ച്ചയായും പങ്കുണ്ട് . അല്ലെങ്കില്‍ എന്ത് കൊണ്ട് കേരള സിലബസ്‌ പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളും അടച്ചിടേണ്ടി വരുന്നില്ല . ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ കൂടുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ എങ്ങനെ ഉണ്ടാവുന്നു ? പ്രയത്ന ശീലവും ആത്മാര്‍ഥതയും ഉള്ള ഒരു കൂട്ടം അധ്യാപകര്‍ ആണ് അതിനു കാരണം എന്ന് വ്യക്തമായും നമുക്ക് കാണാന്‍ സാധിക്കും .

ഞാ‍നും ഒരു സർക്കാർ സ്കൂളിൽ തന്നെയാണ് പഠിച്ചത്…അതിന്റെ പേരിൽ ഒരു കുഴപ്പമും ഉണ്ടായിട്ടില്ല…ഇരിങ്ങാലക്കുട പ്രവിശ്യയിൽ +2 ന് ഏറ്റവും കൂടുതൽ റിസൾട്ട് കിട്ടുന്ന സ്കൂൾ ഞാൻ പഠിച്ച നടവരമ്പ് സ്കൂളാണെന്ന സത്യം എനിക്കറിയാം..ചിലവ് വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ എന്നെപോലെയുള്ള സാധാരണകാർക്ക് സർക്കാർ സ്കൂൾ തന്നെയാണ് ശരണം..ഭാഗ്യത്തിനു എന്നെ പഠിപ്പിച്ച ടീച്ചർമാർക്ക് ആത്മാർത്ഥത ഉണ്ടായിരുന്നു…ഞങ്ങൾ ആയിട്ട് അവരെ വിഷമിപ്പിച്ചെങ്കിലേ ഉള്ളൂ….

കെമിസ്റ്റ്റിക്ക്‌ കൊട്‌ എല്ലാത്തിനും ഒന്‍പത്‌ കൂടുതല്‍

കൊടുത്തോ

കൊടുത്തു

പ്റോസസ്സ്‌ ചെയ്യ്‌

ചെയ്തു

ശതമാനം ?

സ്വാഹ

എന്നാല്‍ പിന്നെ ഫിസിക്സ്‌ എടുക്ക്‌ കൊടു ഒരു പത്ത്‌ മാറ്‍ക്ക്‌
ന് എല്ല റിക്കോറ്‍ഡും അപ്ഡേട്‌ ചെയ്യ്‌

കൊടുത്തു

റിസല്‍റ്റ്‌ എങ്ങിനെ

തഥൈവ

അയ്യോ ബേബി സാറ്‍

സാരമില്ല ഡേ ഭരണം പോയി

അവന്‍മാറ്‍ കൊണ്ട്‌ പോയി ആഹ എന്നാ പിന്നെ എന്തരോ ചെയ്യു

മറ്റവമ്മാറ്‍ അനുഭവിക്കട്ടെ

ഇതാണു ഈയിടെ റിസല്‍റ്റ്‌ മാറിമറിയാന്‍ കാരണം എന്നു ഊഹിക്കുന്നു

ഊഹമാണെ

ഏറ്റവും പ്റയാസം ക്വസ്റ്റ്യന്‍ വളച്ചു കെട്ടി ചോദിക്കുന്നതാണു --- സുസീലന്‍ സാറിന് അപ്പൊ അതാണ്‌ പ്രശനം :) ഇനി കൂടുതല്‍ ഒന്നും ഉല്‍ബോധിപ്പിക്കണ്ട !!!!

agreee with half kallan..nhanum oru aided school student aanu. ente amma padippicha athe schoolila nhanum padichathu.. athu kondu oru moshavum enikkundayilla.. +2 il ethiyappol ithiri english bhashayil malpiditham nadathendi vannu.. athre ullu..+2 um aided school il thanne anu padichathu.. ennittu college il ethiyappo.. so called cbse , unaided schools -l padicha palarudeyum language kettu nhan ente schooline sthuthichittund..sameepathe mattu schools nekkal kalaa, sasthra sankethika pravarthanagalil ennum ente school munnil aayirunnu.pala parentsum english medium, cbse ennu paranhu nettottam odiyittu.. oduvil avidathe padippikkal inte mikavu kondu 4, 5 class kazhinhu thirike ee school il kondu chertha charithram und...athokke schoolinte yum adhyapakrudeyum kazhivu thanne aanu. but new generation ile teachers palarum ithinokke sarkkar ne kuttam paranhu veruthe irikkunnathallaathe school inu vendi onnum cheyyyunnilla..D vare divisions undayirunna school il innu oru division kashtichanu oppikkunnathu. koonu pole mulachu ponthunna unaided schools -l padippikkan varunna palarudeyum qualification kettal nammal njettum.. ente ammayudeyum achanteyum vakkukal kelkkathe ente anty yude makale aduthulla oru unaided -l cherthu. oru divasam aa kuttiyude school diary il teacher ezhuthi koduthathu eduthu vayicha njan njetti.. orotta sentence grammer mistake illathe illa.. ivarokke kuttiye padippichal enthakum sthithi?? malayalam 2 vara copy book il oro aksharangalum ezhuthi konduthirikkunnathu kandu nhan veendum nhetti... copy yile 2 lines aarkko vendi kidakkunnu.. aksharam nannaakaan ennaanu veppu.. pakshe.. teacher ezhuthi kodutha vakkukalil oru aksharam polum 2 line um touch cheythittilla... Uneducated aaya parents ithonnum ariyunnillla... swantham makkalkku nalla vidybhyasam kodukkaan mathrame avar agrahikkunnullu... ipozhathe oru samooha vyvasthithi vechu english medium mathrame athu kodukkunnullu ennnanu palarudeyum midhyaadharana. avaril palarum viddikalude swargathil aanu ennu parayendathilallo... ippol ente school inu oru division english medium aayi start cheyyendi vannu... pidichu nilkkaan..60 kollathe charithram parayanulla ente school inu ini enthokke neridaan undo entho? (ente cousin 1st standard nu shesham ente schoolil chernnu padikunnu..)

gplus utube buzz