വെള്ളിയാഴ്ച ബോന്ജോരി മന്ന ന്നു പേരുള്ള ഒരു റെസ്റ്റോറന്‍റ് ഇല്‍ ഡിന്നര്‍ നു പോയി . ബംഗാളി സ്റ്റൈല്‍ ആണ് അവിടെ .മെനു ഒക്കെ ബെന്ഗാളിയില്‍ ആണ് .. ഓര്‍ഡര്‍ എടുക്കാന്‍ വരണ ചേട്ടനോട് അതെന്താ ഇതെന്താ ന്നൊക്കെ ചോയിച്ച് ഏതാണ്ടൊക്കെ ഓര്‍ഡര്‍ ചെയ്തു . മീന്‍ കറി അടക്കം എല്ലാ കറികള്‍ക്കും നല്ല മധുരം ആയിരുന്നു . എന്നാ പിന്നെ ദാലും റൊട്ടിയും കഴിക്കാം എന്ന് കരുതിയപ്പോള്‍ ദാലില്‍ മൊത്തം മുന്തിരി .. കഴിക്കാന്‍ ചെറിയ ബുദ്ധിമുട്ട് . എന്നാല്‍ വേറെ ഒരു കറി കൂടെ പറയാം എന്ന് സുഹൃത്ത് . മെനു ഒക്കെ നോക്കി ഇരുന്നപ്പോ ഒരു വെയിറ്റര്‍ ചേട്ടന്‍ വന്നു ..
Tuesday, April 5, 2011
കോക്കനട്ട് ജയന്റ് പ്രോണ്‍സ് !
വാട്ട് ഈസ് ദിസ് ന്നൊക്കെ കഷ്ടപ്പെട്ട് ചോദിച്ചു . വെയിറ്റര്‍ ചേട്ടന്‍ യെ വഹാം കി യഹാം .. പ്രോന്‍സ് .. ഹേ .. ഹും . മൊത്തം കേട്ടതില്‍ നിന്നും പ്രോന്‍സ് എന്നൊരു വാക്ക് മാത്രം ഫില്‍റ്റര്‍ ചെയ്തു എടുത്തു . അതില്‍ ബെയ്സ് ചെയ്തു രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു . എന്തോ ഇംഗ്ലീഷ് ഹിന്ദി ബംഗാളി മിക്സ് ഭാഷയില്‍ ഉള്ള പുള്ളിയുടെ സംസാരം നമ്മക്ക് പിടി കിട്ടുന്നില്ലെന്ന് പുള്ളിക്ക് പിടി കിട്ടി . വേറെ ഒരു ചേട്ടനെ പറഞ്ഞു വിട്ടു .. വാട്ട് ഈസ് ദിസ് ആവര്‍ത്തിച്ചു . ദിസ് ഈസ് പ്രോന്‍സ് ... കൊക്കൊനട്ട് .. ഓഫ് ദി ജയന്റ് .... abcd efgh ... പ്രോന്‍സ് ന്റെ കൂടെ ഒരു കൊക്കൊനട്ട് കൂടെ ഇത്തവണ ഡീക്കോഡ് ചെയ്തു എടുക്കാന്‍ പറ്റി . ദാറ്റ് മീന്‍സ് .. തെങ്ങ അരച്ച് വെച്ച പ്രോന്‍സ് .. രച്ചപ്പെട്ടു . കേരള സ്റ്റൈല്‍ തെങ്ങ അരച്ച് വെച്ച ചെമ്മീന്‍ കറി ആണെന്ന് ഉറപ്പിച് .. ഒരെണ്ണം കൊണ്ടോരാന്‍ പറഞ്ഞു ..
നുമ്മ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു ഇരുന്നു . ആദ്യം ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേട്ടന്‍ ആണ് സാധനം കൊണ്ടോന്നത് , ദോഷം പറയല്ലല്ലോ .. ഞെട്ടി ന്നു പറഞ്ഞാല്‍ ഞെട്ടി .. തേങ്ങാ അരച്ച് വെച്ച പ്രോന്‍സ് കറി കൂട്ടി റൈസ് തിന്നാന്‍ ഇരുന്ന ഞങ്ങക്ക് മുന്നില്‍ ഒരു കരിക്കിന്റെ അകത്തു സ്ട്രോ പോലെ ഇട്ടു വെചെക്കുന്ന ഒരു ചെമ്മീന്‍/ കൊഞ്ച് അതാ വന്നിരിക്കുന്നു . ഡസ്പ് അളിയാ ഡസ്പ് ! കണ്ണും മിഴിച്ചു ഒരു 12 സെക്കന്റ് അങ്ങനെ ഇരുന്നു . പിന്നെ ചോദിച്ചു .. യെ കൈസേ ഖാ സക്തെ ഹും ഹോ ഹൌ ??? ഹൌ ?? 8 സെകന്റ്സ് ആ ചേട്ടന്‍ എന്റെ നേരെ നോക്കി നിന്ന്‍ . പിന്നെ ഒറ്റ പോക്ക് .. ഇതെന്തരു എന്ന ചിന്തയില്‍ ചിന്താവിഷ്ടനായ ഞാന്‍ ആയി ഞാന്‍ ഇരുന്നു .
അപ്പൊ ഓര്‍ഡര്‍ എടുക്കാന്‍ വന്ന മറ്റേ ചേട്ടന്‍ വന്നു . ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു .. ഹൌ ഈസ് ദി ഈറ്റിംഗ് ? ( എങ്ങനെ ഇതിനെ വയറ്റില്‍ ആക്കും ചെട്ടോയ് ) . ഓകെ ഒരു അഞ്ചു മിന്റ് യിപ്പ ശരിയാക്കി തരാം എന്ന ഭാവം ചേട്ടന്റെ മുഖത്ത് . ചേട്ടന്‍ കരിക്ക് വിത്ത് ജയന്റ് പ്രോന്‍സ് ഉം എടുത്തു ഒറ്റ പോക്ക് ! അകതൂന്നു മൈതീനെ ... ആ ചെറീയെ സ്ക്രൂ ഡ്രൈവര്‍ പോലെ എന്തോ പറയുന്ന കേട്ടു . തിരിച്ചു ഒരു പാത്രത്തില്‍ ആ കൊഞ്ചിനെ രണ്ടു പീസ് ആക്കീത് .. വേറെ ഒരു പാത്രത്തില്‍ ഒരല്പം ഗ്രേവി . വികാരമില്ലാത്ത കൊഞ്ചിനെ സാപ്പിട്ടു ബില്ലും കൊടുത്തു ഇറങ്ങുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങള്‍ . ഒരുത്തി , ഇന്ന് പീ ജീ യില്‍ കഞ്ഞീം ചമ്മന്തീം ഒണ്ടു ഞാന്‍ രക്ഷപ്പെട്ടു . നീ എന്ത് ചെയ്യും ന്നു എന്നോട് .. പോകുന്ന വഴിക്ക് ഒരു പാക്കറ്റ് ബ്രെഡ് മേടിചോണ്ട് പോവാം അല്ലാണ്ടെന്താ ചെയ്യുക
7 comments:
LOL ..LOL..kidu...padavum kidu ! Njanum aadyamaaya ingane oru sambhavam kelkkunne !! :D
:):)
gunapadam ..review vayiche restaurantilum poovavo..:(
ശരിക്കും ഒള്ളതാ...
he he...good one and good pic!
ha haaaaa..... kidilam... super abadham !
ha haaa ... kidilam .. super abadham !
Post a Comment