Friday, March 5, 2010

ഡിസ്ക് സ്ലിപ് !


കുറച്ചു നാളായി ബൂലോകത്തില്‍ നിന്ന് മാറി നിക്കുവാരുന്നു .. സോറി , കിടക്കുവാരുന്നു .. ഈ സ്ലിപ് ഡിസ്ക് സ്ലിപ് ഡിസ്ക് ന്നു കേട്ടിട്ടില്ലേ അത് കാരണം . ആപ്പീസില്‍ വരാന്‍ വേണ്ടി കുണ്ഡലങ്ങള്‍ അണിയുന്ന സമയത്ത്‌ നടുവിന് ഒരു പിടുത്തം തോന്നി,( തലേന്ന് ചെറിയ വേദന ഉണ്ടായിരുന്നു ) പിടുത്തം മുറുകി അനങ്ങാന്‍ വയ്യാത്ത അവസ്ഥ ആയി. റൂം മേറ്റ്‌ ചെക്കന്‍ ആപ്പീസില്‍ പോയിട്ടില്ലാരുന്നതിനാലും അവന്‍ ഒരു ആറടി പൊക്കവും അതിനൊത്ത തടിയും ആരോഗ്യ്വവും ഉള്ളതിനാലും എന്നെ ഭിത്തിയില്‍ ചാരി വെക്കാന്‍ പറ്റി. പിന്നെ ഞാന്‍ ഒരു ജീന്‍സ്‌ ഇടാനുള്ള പ്രക്രിയയില്‍ ആരുന്നു നിന്നത് . അത് ഇടാന്‍ പറ്റില്ല എന്നാ വസ്തുത മനസ്സിയായ ഞാന്‍ സഹമുറിയന്‍ടെ സഹായത്തോടെ ഒരു വെള്ള മുണ്ട ഉടുത് വെയിറ്റ്‌ ചെയ്തു . ലവന്‍ പോയി ഒരു ത്രിചക്ര ശകടം വിളിച്ചോണ്ട് വന്നു അതില്‍ കയറ്റി അടുത്തുള്ള ആശൂത്രീല്‍ കൊണ്ടോയി. ഡോക്ടര്‍ നോക്കീട്ടു ഒരു "ട്രെമാടോള്‍" ഇഞ്ജക്ഷന്‍ കൊടുക്കാന്‍ കല്പന ഇട്ടു . വെള്ള കുപ്പായം ഇട്ട മാലാഖ വന്നു ഒരു കുത്ത് വെച്ച് തന്നു , അര മണിക്കൂറിനുള്ളില്‍ ശരിയാവുന്നു പറഞ്ഞു , ഒരു കോപ്പും ശരിയായില്ല , അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥ . പിന്നെ ഒരു "ഓര്‍ത്തോ" വന്നു നോക്കി . ഒരു എക്സ്-റേ എടുക്കാന്‍ പറഞ്ഞു . സ്ട്രെചെര്‍ ഇല്‍ ആരുന്നു യാത്ര . നാല് പേര് കൂടി തുണിയില്‍ പൊക്കി എക്സ്-റേ ടേബിള്‍ ഇല്‍ കിടത്തി , "ഓര്‍ത്തോ" വന്നു അവിടെ വേദന ഉണ്ടോ ഇവിടെ വേദന ഒണ്ടോ ന്നൊക്കെ ചോയിച്ചു, എന്റെ പോന്നു ഡോക്ടര്‍ സാറേ എവിടൊക്കെ വേദന ഉണ്ടെന്നു അറിയാന്‍ മേല എന്ന് പറഞ്ഞു .അപ്പോളേക്കും കസിന്‍ അവിടെ എത്തിച്ചേര്‍ന്നു. ലാട്ടെരല്‍ വ്യൂ ഒള്ള എക്സ് റേ എടുക്കണമെന്നും പറഞ്ഞു പുള്ളി എന്നെ ഒന്ന് തിരിച്ചു . ഞാന്‍ കസിന്റെ കയ്യേല്‍ ഒരു പിടി പിടിച്ചു, വേറെ ഒന്നും കൊണ്ടല്ല നല്ല വേദന ആരുന്നു . അല്പം കഴിഞ്ഞു ഡോക്ടര്‍ സ്ലിപ് ഡിസ്ക് നെ കുറിച്ചും ബാക്ക് ബോണ്‍ നെ കുറിച്ചും പുള്ളി പഠിച്ചതെല്ലാം പറഞ്ഞു . പിന്നെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു ,

ഞാന്‍ കസിനോടു ചോയിച്ചു , നല്ല ഒരു ഞെക്ക് കിട്ടി അല്ലെ കയ്യില്‍ ..

കസിന്‍ : ഞെക്കോ .. നീ ആ ഡോക്ടര്‍ ടെ കയ്യ് പിടിച്ചു ഒടിചെനെല്ലോ ..

ഓഹോ .. അപ്പൊ ഞെക്ക് കിട്ടീത് ഡോക്ടര്‍ക്ക്‌ ആണു .. വെറുതെയല്ല,അഞ്ചു കൊല്ലം എം ബീ ബീ എസ് പഠിച്ചതും പിന്നെ ഓര്‍തോക്ക് പഠിച്ചതും എല്ലാം അഞ്ചു മിനുട്ടില്‍ പുറത്തു വന്നത് .. പാവം .. .

അതൊരു തുടക്കം ആരുന്നു .. ഒരു ദിവസം ലവിടെ കിടന്നെനു ശേഷം നാട്ടിലേക്ക് .. ഫാനിന്‍റെ ആര്‍ പീ എം നോക്കിക്കൊണ്ട്‌ ഒരു മാസം .. കിടിലം സെറ്റപ്പ് !!

സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ ആരുന്നു ചികിത്സ , വെയിറ്റ് ഇടുക വെയിറ്റ് ഇടുക ന്നു പറഞ്ഞാ ജാഡ കാണിക്കുക എന്നാണു അര്‍ഥം എന്ന ഞാന്‍ വിചാരിച്ചിരുന്നെ, അതല്ല .. നമ്മടെ അരയില്‍ ഒരു ബെല്‍റ്റ്‌ കെട്ടി അതേല്‍ രണ്ടു വള്ളി കെട്ടി കട്ടിലെന്നു താഴെക്കിടും എന്നിട്ട് അതേല്‍ ഒരു സഞ്ചിയില്‍ മണല്‍ നിറച്ചു തൂക്കും , അതിനു ട്രാക്ഷന്‍ എന്ന് പറയും. അങ്ങനെ ട്രാക്ഷന്‍ ഇട്ടാല്‍ ഒരു ഗുണം ഉണ്ട് , അനങ്ങാന്‍ പറ്റത്തില്ല. പിന്നെ ഒടുക്കത്തെ ചൂടും. മലര്‍ന്നു കിടക്കണ കൊണ്ടു പുറം നല്ല വിയര്‍ത്തു കുതിര്‍ന്നു .. ആഹഹാ .. സൂപ്പര്‍ ആണു .

പിന്നെ മൂന്നു നേരം മൂന്നു ഇന്ചെക്ഷനും , രണ്ടെണ്ണം "ഐ വീ " ആണു ഒരെണ്ണം ഹിപ് നും . അടിപൊളി അടിപൊളി .,ചുരുക്കത്തില്‍ അടി പൊളിഞ്ഞു,കുത്ത് കിട്ടി ! .. എട്ടു ദിവസം കൊണ്ടു പതെഴുപതു കുത്ത് കിട്ടി ! പിന്നെ ഒരു മുപ്പതു ദിവസം കിടപ്പും .

സോഫ്റ്റ്‌ വയരന്മാരെ/വയറികളെ സൂക്ഷിക്കുക, തുടര്‍ച്ചയായി കുത്തി ഇരിക്കാതെ വല്ലപ്പോഴും എണീറ്റ് നടക്കുക .. വെയിറ്റ് കുറയ്ക്കുക , വയറു കുറയ്ക്കുക .. മസില്‍ ഒക്കെ സ്ട്രോങ്ങ്‌ ആക്കി വെക്കുക !

അപ്പൊ ശരി .. ഇപ്പൊ ആപ്പീസില്‍ വന്നു ട്ടോ ..


16 comments:

നട്ടല്‍ ഉണ്ട് എന്ന് പ്രൂവ് ചെയാന്‍ ഉള്ള കുല്‍സിത ശ്രമം.

ps : ഛെ....ഉവ്വവ്‌ മാറി അല്ലെ..

സ്കാന്നിംഗ് റിപ്പോര്‍ട്ട്‌ ഒണ്ടു ട്ടോ .. ഗളിക്കല്ലേ !

പുതിയ നുണകഥകളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാ അല്ലേ?......:)

ട്രാക്ഷന്‍ സമയത്ത് ആഹാരത്തിന് വല്ല കണ്ട്രോളും ഉണ്ടായിരുന്നോ
അല്ല ഒരു മാസം കൊണ്ട് വെയിറ്റ് കൂടിയോ എന്നറിയാന്‍
സ്വന്തം അസുഖം നല്ല രസമുള്ള പോസ്റ്റ്‌ ആക്കിയതിന് ഒരു അപപ്ലാസ്
പോസ്റ്റ്‌ ഇഷ്ട്ടപെട്ടു !

അതു ശരി. അപ്പൊ വെറുതെയല്ല.

ഇപ്പോ ഓകെ ആയോ?

എന്നിട്ട് അസുഖം ഒക്കെ മാറിയോ?

ഹീശ്വരാ, ഇപ്പോള്‍ തന്നെ ഇവിടെ നെട്ടും ബോള്‍ട്ടും ഇളകിയിരിക്കുകയാ.. ഇതും കൂടി കേട്ടപ്പോള്‍... അയ്യോ ..

ഇതും സോഫ്റ്റ്വെയര്‍ എഞ്ചിനീര്‍ക്ക, അല്ലാതാതെ ഹാഫ്കള്ളന്‍ മോഷണത്തിനു പോയ കാരണമല്ല

എന്തൊക്കെ കഷ്ടപ്പാടുകളാ പാവം സോഫ്റ്റ്വേര്‍കാര്‍ക്കു.:O
കുത്തുകളുടെ ഘോഷയാത്രക്കു ശേഷം എല്ലാം ശരിയായി ഉഷാറായല്ലോ അല്ലേ.:)

കുറച്ചു കൂടി എഴുതാനുണ്ട് ... ഒരു പോസ്റ്റ്‌ ഇടും (ഫീഷണി) !

അരക്കള്ളന്റെ ഡിസ്ക്കായതുകൊണ്ട് കുത്തെല്ലാം അരവരെ മതിയാവും.

ayyooo ithrem kalippanennu njan arinjilla kettoo..
njan vicharichu chumma bed rest ennum paranju jolly aayi kidakkuvanenuu!

half kallan alle..appo muzhuvan sathyam aayirikkilla alle.?

നാട്ടുകാര് നടുവിന് കേറി നാടകം കളിയ്ക്കാന്‍ അവസരം കൊടുത്തിട്ടല്ലേ.

hooo sahikkan melaaa..... athee.... neee aa weight ettu ennu paranjilee.... aaa Photos allam "CLICKS " el upload cheyuuu... :)

allaa ethellaam ... Half kallan ... kakkan poyappam sombavichatanooo ennu oru cheriya somshayam

എന്തായലും എന്താ ..നട്ടെല്ലുണ്ടെന്നു മനസ്സിലായല്ലോ...
IT പനിക്കര്‍ക്കൊക്കെ ഉള്ള ഒരു സൂക്കേടാ ഇത്...എന്തായാലും ഉയര്തെഴുന്നെട്ടല്ലോ

gplus utube buzz