Tuesday, January 5, 2010

പൈനാടത്ത് സൂപ്പര്‍ഫാസ്റ്റ് !

ഞങ്ങടെ ക്ലാസ്സിലെ സൂപ്പര്‍ സ്റ്റാര്‍ ന്നു പറഞ്ഞാല്‍ അത് ഞങ്ങടെ പീ പീ ജീ ആണു . ഏത് കാര്യവും വസ്തു നിഷ്ടമായി ആലോചിച്ചു കൈകാര്യം ചെയ്യുന്ന പീ പീ ജീ ! എല്ലാ കാര്യവും മുന്‍കൂട്ടി ചെയ്യുന്ന പീ പീ ജീ !

ഒരു ദിവസം ലഞ്ച് ബ്രേക്ക് നു ഞങ്ങള്‍ ചില ശാസ്ത്ര സംബന്ധിയായ വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യുക ആയിരുന്നു . ചലച്ചിത്രം ഒരു ശാസ്ത്രം ആണല്ലോ, ഫിസിക്സ് അല്ലെ അതിലെ ഒരു സെറ്റപ്പ് .അപ്പോള്‍ പഴയ കാല ഗ്ലാമര്‍ നടിമാരെ പറ്റി ഒരു ചര്‍ച്ച വന്നു, പല പേരുകളും വന്നു പോയി ,ഉണ്ണിമേരിയുടെ പേര് മാത്രം ഓര്‍മ വരുന്നില്ല , ഒരുത്തന്‍ പറഞ്ഞു , ഡേയ് "ഉണ്ണി " യില്‍ തുടങ്ങുന്ന ഒരു നടി ഇല്ലേ ? എന്താരുന്നു ലവള്‍ടെ ഫുള്‍ നെയിം ?? പെട്ടെന്ന് ആര്‍ക്കും ഓര്‍മ വന്നില്ല , അപ്പോളാണ് നമ്മടെ പീ പീ ജീ ചര്‍ച്ചയില്‍ ജോയിന്‍ ചെയ്യുന്നത് .
പീ പീ ജീ : എന്താടാ ??
ഞാന്‍ : ഒരു നടിയുടെ പേര് ആലോചിക്കുവാരുന്നു കിട്ടുന്നില്ല .
പീ പീ ജീ : മലയാളി ?
ഞാന്‍ : അതെ ..
പീ പീ ജീ : എനിക്ക് അറിയാത്ത നടിമാരുണ്ടോ .. ക്ലൂ താടേയ്‌ ..
ഞാന്‍ : "ഉണ്ണി " യില്‍ ആണു സ്റ്റാര്‍ട്ട്‌ ചെയ്യുന്നേ
പീ പീ ജീ : മണ്ടന്മാര്‍ ഇതാണോ ഇത്രേം നേരം കുത്തിയിരുന്ന് തല പുകച്ചേ ..
ഞാന്‍ : ഡയലോഗ് അടിക്കാതെ പറഞ്ഞേ
പീ പീ ജീ : 'ഉണ്ണി' മേനോന്‍ !

കുറ്റം പറയരുതല്ലോ , പീ പീ ജീ ടെ പുറം പൊളിക്കാന്‍ എല്ലാരും ആത്മാര്‍ഥമായി സഹകരിച്ചു !!

പീ പീ ജീ പള്ളി വക ഹോസ്റ്റലില്‍ ആരുന്നു , അവിടെ ഫസ്റ്റ് ഇയര്‍ തൊട്ടു ഫൈനല്‍ ഇയര്‍ വരെ ഉള്ള എല്ലാവരും ഉണ്ട് . ഒരു സീനിയര്‍ ചേട്ടന്‍ വന്നു പീ പീ ജീ നോട് ഫേസ് വാഷ്‌ ചോദിച്ചു , പീ പീ ജീ ഷാമ്പൂ എടുത്തു കൊടുത്തു .. കൊറച്ചു കഴിഞ്ഞപ്പോ നല്ല പതപ്പിച്ച തെറി കേട്ടു എന്ന് സാക്ഷി മൊഴി , പീ പീ ജീ ഈ സംഭവത്തെ പറ്റി : "എന്നാ പറയാനാടാവേ രണ്ടും പതയുന്നതല്ലേ എന്നോര്‍ത്ത് കൊടുത്തതാ ! "

കാര്യങ്ങള്‍ പരീക്ഷിച്ചു കൃത്യമായി അറിയുക എന്നത് പീ പീ ജീ യുടെ ഒരു രീതി ആണു .എലാ വെള്ളിയാഴ്ചയും വീട്ടില്‍ പോകുന്ന ഒരു ദേഹം ആണു പീ പീ ജീ , നാലേകാലിനു ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ ഉണ്ട് , അത് പിടിക്കണമെങ്കില്‍ നേരത്തെ ഇറങ്ങണം , പിന്നെ സ്റ്റാന്‍ഡില്‍ പോയി കേറണം. പീ പീ ജീ ടെ ഹോസ്റ്റല്‍ ന്റെ മുന്നില്‍ കൂടെ ആണു ഈ ബസ്‌ പോവുന്നെ . ലിമിറ്റഡ് സ്റ്റോപ്പ്‌ ആയതു കൊണ്ടു അവിടെ നിര്‍ത്താറില്ല . ഒരു വ്യാഴാഴ്ച പീ പീ ജീ ഹോസ്റ്റല്‍ ന്റെ മുന്നില്‍ നിക്കുമ്പോ ഈ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ വന്നു, പീ പീ ജീ ഓടി ചെന്ന് കൈ കാണിച്ചു ബസ്‌ സഡന്‍ ബ്രേക്ക് അടിച്ചു നിര്‍ത്തി , പീ പീ ജീ ഓടിച്ചെന്നു .

പീ പീ ജീ : ചേട്ടോയ് , ഇന്ന് വരുന്നില്ല , ബസ്‌ നിര്‍ത്തുമോന്നറിയാന്‍ കൈ കാണിച്ചതാ .. നാളെ വരാം .
കിളി : ഓ&^&ഐ^$^*)&^()*& _&*(()*&^)*(^%*(%^(%^ബി&ഐ^%( '
പീ പീ ജീ :
വയറു നിറച്ചും കിട്ടി .. നല്ല ക്ലാസ്സിക്‌ തെറി .

ഞാന്‍ : ഡേയ് ബസ്‌ കാരു നാല് പറഞ്ഞു എന്ന് കേട്ടല്ലോ ..
പീ പീ ജീ : എന്റെ പോന്നുടാവേ .. എന്നാ പറയാനാ .. ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ ആണേലും നല്ല നോണ്‍ സ്റ്റോപ്പ്‌ സൂപ്പര്‍ ഫാസ്റ്റ് തെറി അല്ലാരുന്നോ

26 comments:

ആ ബസ്സ് നിര്ത്തീത് വായിച്ച് ചിരിച്ചു. ഷാമ്പൂ മുഖത്തു തേച്ചതല്ലേ ഉള്ളൂ. ഷേവിംഗ് ക്രീം കൊണ്ട് പല്ലു തേച്ചവര്‍ ഉണ്ട് പിന്നാ..)

:) ഹാ...ഹാ‍ാ....ഹാ‍....

പാവം പാവം പീ.പീ.ജീ.:)

ഹ ഹ. പീപീജി ചിരിപ്പിച്ചു

ഹഹ കൊല്ല് കൊല്ല് ...

സൂപ്പർഫാസ്റ്റ് ചിരിക്കഥ. നന്നായി.

Unni marry um kollam .... Superfast um kollam ...
PPG ara ? Kallante apara namam ano ? Vykthamakanam ...

haha.. half kalla, nee ormakal puthukki... :) ppg-yodu vaayicho ennu chodikkanam!!

u have presented it very funny way. good work.
only because of P P G, u could post this story. don't forget that ok

daa..bloody fool..PPGyodu unnimaryepatti chodichathu nhana..nammade lodgel vechu..

എല്ലാര്‍ക്കും നന്ദി . . :-)

ഈ പീ പീ ജീ യുടെ ഒരു കാര്യം.. അങ്ങേരു എല്‍ പീ ജീ യുടെ വകയിലുള്ള വല്ല ബന്ധുവുമാണോ കള്ളാ..?? ബസ്സു നിര്‍ത്തിച്ച സംഭവം കലക്കന്‍.. ഇനിയും പോരട്ടെ....!!

ha..ha...kollamm very funny...poor poor p p g

PPG kollamallo. :D Koree chirikkan patti. Ende anveshanam paranjere.

പീ പീ ജീ ചിരിപ്പിച്ചു...
:D:D

ലവന്‍റെ കല്യാണം കഴിഞ്ഞോ??
അതൊ അവന്‍ ഇപ്പോഴും പരീക്ഷണത്തിലാണോ??

PPG kazhinju thirakil ayo ? Posts onnum kanunillalo ? ;)

കൊള്ളാട്ടോ കള്ളാ. ഈ പി.പി.ജിയുടെ മുഴുവൻ പേരെന്താ? നമ്മുടെ സർദ്ദാർജി ജോക്സ്‌ പോലെ..ടിന്റുമോൻ ഫലിതങ്ങൾ പോലെ നമുക്കൊരു സീരീസാക്കാം

gplus utube buzz