Wednesday, September 9, 2009

ഓര്‍മ്മക്കുറിപ്പുകള്‍ (ഓര്‍മയില്‍ ഇല്ലാത്തതും) - 5

സ്കൂള്‍ ജീവിതം

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോളെക്കും കൊറച്ചു ഫ്രെണ്ട്സ്‌ ഒക്കെ ആയി . ഒരു അരാഫത്ത്‌ ഉണ്ടാരുന്നു ലവന് വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ചു ( കുറഞ്ഞത് സ്കൂളില്‍ വരുന്ന ദിവസങ്ങളില്‍ എങ്കിലും ) ജലദോഷം ആണ് . ഇപ്പൊ മാറിയോ എന്തോ അല്ലെങ്കില്‍ പന്നീ ..പനി ആണോ എന്ന ഡൌട്ട് വെച്ച് അവനെ സെന്‍ട്രല്‍ ജയിലില്‍ പിടിച്ചിട്ടെനെ .ബട്ട്‌ അവന്റെ കയ്യില്‍ ഒരു സ്കെയില്‍ ഉണ്ടാരുന്നു . സ്കെയില്‍ ന്റെ അകത്തു വെള്ളം അതില്‍ മീന്‍ , തിളങ്ങുന്ന ഏതാണ്ടൊരു സുനാപ്പി . അങ്ങനെ വന്‍ ജാന്‍ഗോ ഒരു സ്കെയില്‍ . അവന്റെ ബാപ്പ ദൂഫായില്‍ ആരുന്നു . അവിടുന്ന് കൊണ്ടോന്നതാ . നെയ്ബെര്സ് എന്‍വി ഓണേര്സ് പ്രൈഡ്‌ !!! പണ്ടാരം എന്തോരം അസൂയപ്പെട്ടിട്ടുണ്ടെന്നോ എനിക്കാണേല്‍ നടരാജ്‌ ന്റെ സ്കെയില്‍ പോലും ഇല്ലാരുന്നു . സത്യത്തില്‍ അതിന്റെ ആവശ്യം ഇല്ലാരുന്നു . ഞങ്ങള്‍ക്ക് ബെഞ്ച്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ . എഴുതണമെന്കില്‍ ബെഞ്ചില്‍ നിന്നും ഇറങ്ങി നിലത്തു മുട്ട് കുത്തി നിക്കണം . അങ്ങനെ വന്‍ സൌകര്യങ്ങള്‍ ഉള്ള ഒരു ഇന്റര്‍നാഷണല്‍ സ്കൂള്‍ . ഇംഗ്ലീഷ് മീഡിയം സ്കൂളിലൊക്കെ മുട്ട് കുത്തി നിക്കുന്നത് ശിക്ഷ ആണത്രേ ! ഞങ്ങള്‍ക്കത് ശീലവും . തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ലല്ലോ , എവിടെ വാടാന്‍ !
ഒന്നാം ക്ലാസ്സ്‌ പകുതി ആയപ്പോള്‍ ആണ് എന്റെ ബാക്കി ഉണ്ടാവുന്നത് .. ബാക്കിന്നു പറഞ്ഞാല്‍ അനുജന്‍ . അമ്മ നാട്ടില്‍ പോയി . ഞാനും അച്ഛനും ആയി താമസം . ആ കാലത്ത് എനിക്കുള്ള മെയിന്‍ ഓര്മ വൈകുന്നേരം ചെക്കുവേട്ടന്റെ പീടികേന്നു കഴിക്കുന്ന പൊറോട്ട ആണ് . അങ്ങനെ ജനുവരി മാസത്തില്‍ ഞാന്‍ നാട്ടില്‍ പോയപ്പോ ആണ് ലവന്‍ ജനിക്കുന്നത് . ഞാന്‍ അമ്മയുടെ കസിന്‍ , എന്റെ ചിറ്റേടെ കൂടെയാ കാണാന്‍ പോയത് . എനിക്ക് കൊറേ ഡൌട്ട് ഉണ്ടാരുന്നു . ലവന്‍ നടക്കുമോ ,മിണ്ടുമോ എന്നൊക്കെ . അതൊന്നും അടുത്ത കാലത്ത് നടക്കില്ല എന്നറിഞ്ഞപ്പോ എന്റെ ഇന്റെരെസ്റ്റ്‌ പോയി . ഹോസ്പിറ്റലില്‍ പോയി കണ്ടു . ഒരു ചെറിയ സാധനം , കാണാന്‍ ഒരു രസവുമില്ല . പിന്നെ അമ്മയോട് ചോദിച്ചിട്ട് ഒന്ന് തൊട്ടു നോക്കി . കണ്ണ് പോലും തുറന്നു നോക്കീല്ല . മടിയന്‍ .

ഞങ്ങടെ സ്കൂള്‍ ദൂഫായി സെറ്റപ്പ് ആരുന്നു , ഫ്രൈഡേ ആണ് ഹോളിഡേ . ആ സെറ്റപ്പ് അല്ലാരുന്നേല്‍ ഈ ശല്യം നിങ്ങക്ക് സഹിക്കേണ്ടി വരത്തില്ലാരുന്നു . പ്രഭ ടീച്ചറിന്റെ ക്ലാസ്സില്‍ ആരുന്നു , രണ്ടാം ക്ലാസ്സില്‍ പഠിക്കണ കാലം , ഒരു ശനിയാഴ്ച രാവിലെ സ്കൂളില്‍ ചെന്നപ്പോ ബെഞ്ചേല്‍ ഒക്കെ ഓടു കിടക്കുന്നു , മേല്‍ക്കൂര നിലം പൊത്തി . വെള്ളിയാഴ്ചത്തെ മഴയ്ക്ക് .അന്ന് അവധി അല്ലാരുന്നേല്‍, ശോ .. സൂപ്പര്‍ ആയേനെ !
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോ ഞാന്‍ കഥാപ്രസംഗം 'കരഞ്ഞു' (അഥവാ പറഞ്ഞു ) . ഒരു കിളിയുടെ കഥ ആരുന്നു .. കഥയൊക്കെ പഠിച്ചു സ്റ്റേജ് ഇല്‍ കയറിയപ്പോ ആണ് ഈ ശൂന്യാകാശത്ത് ആള്‍ക്കാര്‍ നടക്കുന്നത് എങ്ങനെ ആണെന്ന് മനസ്സിലായത്‌ . കഥ പറയാന്‍ തുടങ്ങി ...
"അതാ അങ്ങോട്ട്‌ നോക്കൂ " .. പറഞ്ഞു കയ്യൊക്കെ ചൂണ്ടി അങ്ങോട്ട്‌ നോക്കിയപ്പോ ആള്‍ക്കാര്‍ എന്നെ നോക്കുന്നു .. പണ്ടാരം ടെന്‍ഷന്‍ ആയി പോയി .. ഒരൊറ്റ മോങ്ങല്‍ ... കഥയുടെ അവസാനമേ വികാര സാന്ദ്രമായ രംഗങ്ങള്‍ ഉണ്ടായിരുന്നുള്ളൂ . ഞാന്‍ അതൊക്കെ ആദ്യ സീനില്‍ തന്നെ അങ്ങ് അവതരിപ്പിച്ചു , എന്നെ സമ്മതിക്കണം ! കഥ ഒക്കെ കരഞ്ഞു പറഞ്ഞു ഇറങ്ങിയപ്പോ ഒരു മാഷ്‌ വന്നു ചോയിച്ചു .. നീ മാഷിന്റെ മോനല്ലേ , മാഷിന്റെ മാനം കളഞ്ഞല്ലോ .. ഓ പുള്ളിക്കങ്ങനെ ഒക്കെ പറയാം . എന്റെ ടെന്‍ഷന്‍ എനിക്കല്ലേ അറിയൂ ! അതോടെ സ്റ്റേജ് കലാപരിപാടി അവസാനിപ്പിച്ച് . യുറീക്ക പരീക്ഷ ആക്കി എന്റെ വിഹാര രംഗം . അതില്‍ വല്ല്യ തെറ്റില്ലാരുന്നു , പ്ലീസ്.. വിശ്വസിക്കണം
അങ്ങനെ രണ്ടും മൂന്നും കഴിഞ്ഞു നാലാം ക്ലാസ്സില്‍ ആയി . നാളില്‍ ആയതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത നാലാം ക്ലാസ്സില്‍ ഡസ്ക് ഉണ്ട് എന്നതാരുന്നു . ഇനി മുട്ട് കുത്തി നിന്നു എഴുതണ്ട ..വല്ല്യ പിള്ളേര്‍ ആയി !
ആ സന്തോഷം ഒക്കെ അഞ്ചാം ക്ലാസ്സ്‌ ആയപ്പോ തീര്‍ന്നു . അടുത്ത ഹൈ സ്കൂളില്‍ ആണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത്‌ , വീണ്ടും പഴയ ബെഞ്ച്.. മുട്ട് കുത്തി നില്‍ക്കല്‍ , പിന്നെ ആ സ്കൂളില്‍ ആരുന്നു എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നത് . ഈ പഠിപ്പ് മുടക്ക് എന്ന കലാപരിപാടി അവിടെ പതിവായിരുന്നു . ബെല്‍ അടിച്ചു ക്ലാസ്സ്‌ വിട്ടില്ലേല്‍ ക്ലാസ്സുകളില്‍ വന്നു കുട്ടികളെ ഇറക്കി വിടും . അങ്ങനെ ഒരു ദിവസം ഞങ്ങടെ അഞ്ചാം ക്ലാസ്സിലും വന്നു ഇറക്കി വിടാന്‍ കുറച്ചു പേര്‍ . കണ്ടാല്‍ കുട്ടി ചാക്ക് പോലെ ഇരിക്കുന്ന എന്നെ കണ്ടപ്പോ ഒരുത്തന്‍ പറഞ്ഞു .." ഓന്‍ മാഷിന്റെ മോനാ " കേള്‍ക്കേണ്ട താമസം വേറെ ഒരുത്തന്‍ എന്നെ എടുത്തു ക്ലാസ്സിന്റെ പുറത്തേക്കു എറിഞ്ഞു . എനിക്കൊന്നും പറ്റിയില്ല .. റബ്ബര്‍ പന്ത്‌ നിലത്ത്‌ എറിഞ്ഞാലും അതിനു ഒന്നും പറ്റത്തില്ലല്ലോ ! മാഷിന്റെ മോനോടുള്ള ഒരു സ്നേഹം .. ഹോ ..

16 comments:

എഴുത്ത് രസമാകുന്നുണ്ട്. പക്ഷേ, പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നി.

"എനിക്ക് കൊറേ ഡൌട്ട് ഉണ്ടാരുന്നു . ലവന്‍ നടക്കുമോ ,മിണ്ടുമോ എന്നൊക്കെ . അതൊന്നും അടുത്ത കാലത്ത് നടക്കില്ല എന്നറിഞ്ഞപ്പോ എന്റെ ഇന്റെരെസ്റ്റ്‌ പോയി"

ഓടേ: സംഭവം കലക്കുന്നുണ്ട്.ശരിക്കും ചിരിച്ചു.ബ്ലോഗിന്‍റെ ടെംപ്ലേറ്റ് മാറ്റടേ..
എന്നാലേ വായനാ സുഖം ലഭിക്കു

1st para ws good.. the one when u were abt to meet your bro... then i think you jumped years too fast... katha onnaam klaassil thanne ninnaal better aavumaayirunnu... ennalum nalla writing style..

രസകരമായിരിക്കുന്നു മുഴുക്കള്ളാ.

കൊള്ളമാലോ!! ഇഷ്ടപ്പെട്ടു. ഹാഫ് അടുത്ത് തന്നെ ഫുള്‍ ആകുമാലോ

hahahha.... too gud :)
ni ithreyum thamaasha kaaran aarunenu ariyilaarnu...

ha ha ha ha ha .....
kochu kalla mashinte mone than allu kolaamallo

മാഷിന്റെ മോനെ തൂക്കിയെറിയാന്‍ മാത്രം ധൈര്യശാലികള്‍ ഉണ്ടാരുന്നല്ലേ അവിടെയൊക്കെ..:)

ശ്രീ .. നന്ദി , ഇനി പെട്ടെന്ന് അവസാനിപ്പിക്കതിരിക്കാന്‍ നോക്കാം
അരുണ്‍ ചേട്ടന്‍ : മാറ്റി , അടിയന്‍ ടെമ്പ്ലേറ്റ് മാറ്റി .
ശ്രീജിത്ത്‌ : നന്ദി , വീണ്ടും വരിക
ഹാരി : ഇനി തൊട്ടു കുറച്ചു കൂടെ പയ്യെ പോവാന്‍ നോക്കാം .. താങ്ക്സ് ഒണ്ടേ :)
വയനാടന്‍ ,ലുട്ടാപ്പി ,വിനീത് ,ക്യാപ്റ്റന്‍ , കാരള്‍ : നന്ദി :)
ഭൂലോകജലകം : നന്ദി .. ഞാന്‍ വന്‍ സംഭവമാ ( വേറെ ആരും പരയാരില്ലെന്നെ ഒള്ളു )
rare rose : മാഷിന്റെ മോന്‍ ആയതുകൊണ്ടല്ലേ തൂക്കി എറിഞ്ഞത് :-/

നൊണക്കഥയല്ലല്ലൊ ഗെഡീ..
മുഴുവന്‍ നേരാണല്ലോ..

എനിക്ക് തോന്നുന്നത് ബഷീറും സഞ്ജയനും കഴിഞ്ഞാല്‍ പിന്നെ ഹാഫ് കള്ളനു മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നാ

ഇഷ്ടപ്പെട്ടു! സ്കൂള്‍ ദിനങ്ങള്‍ എന്ന് കേട്ടാലേ ഞാന്‍ നോസ്ടാല്‍ജിയ അടിച്ച് പണ്ടാരമടങ്ങും!

എന്നെ ആ അവസ്ഥയിലാക്കിയതിന്ടെ ശിക്ഷയായി ദാ ഈ ലിങ്കില്‍ ഒന്ന് പോയി വാ!
http://aaltharablogs.blogspot.com/2009/05/blog-post_07.html

bilatthipattanam : നുണയാ .. സത്യമായി ആക്റ്റ്‌ ചെയ്യണതാ
മണല്‍ത്തരി : അത് വന്‍ ഗോമ്ബ്ലിമെന്റ്റ്‌ ആയി പോയി .. നന്ദി
ഡോക്ടര്‍ സാറേ : താങ്ക്സ് ഈ വഴി വന്നതിനു ..

റബ്ബര്‍ പന്ത്‌ നിലത്ത്‌ എറിഞ്ഞാലും അതിനു ഒന്നും പറ്റത്തില്ലല്ലോ !
:)
:)

gplus utube buzz