Monday, June 28, 2010

കേക്ക് മുറിക്കാന്‍ മറന്നു പോയി :-(

അപ്പൊ എന്താച്ചാല്‍... ഇല്ലെങ്കില്‍ ...(ഏറനാടന്‍ ശൈലി ഇല്ലാണ്ട് എന്ത് മലയാളം ..)പല്ലുകള്‍ വീക്കാവും .. എല്ലുകള്‍ മുറിയും എന്നത് കൊണ്ടു പോസ്റ്റുകള്‍ കുറവാ.പിന്നെ അടിയന്തിരമായി ഈ പോസ്റ്റ്‌ ഇടാനുള്ള കാരണം .. ഇന്നലെ ബ്ലോഗ്‌ര്‍ത്ത് ഡേ ആരുന്നു എന്നത് കൊണ്ടാ . എല്ലാരും വാര്‍ഷിക പോസ്റ്റ്‌ ഇടുന്നു .. പിന്നെ എനിക്കെന്താ ഇട്ടാല്‍ .. .. മൂന്നു കൊല്ലം മുന്നെയാ ബ്ലോഗ്ഗര്‍ ഇല്‍ കേറി കൂടീതു .. പിന്നെ ഗൂഗിള്‍ ന്നും നാട്ടുകാര്‍ക്കും സ്വൈര്യം കൊടുത്തിട്ടില്ല ... URL ഇടക്കൊന്നു മാറ്റി 2009 ഇല്‍ ആണു കുറച്ചു സ്ഥിരമായി നുണ പറഞ്ഞു തുടങ്ങീതു .. പിന്നെ അഹങ്കാരത്തിന്റെ കൂടുതല്‍ കൊണ്ടു ഫോടോ ബ്ലോഗും തുടങ്ങി ..
കുറെ വളരെ നല്ല സു ഹൃ ത്തു ക്ക ളെ തന്നതിന് .. ബ്ലോഗ്ഗര്‍നു ആയിരം നന്ദി
എന്റെ നുണകള്‍ വായിച്ചതിനു .. പടങ്ങള്‍ കണ്ടതിനു .. മുട്ടായി മേടിച്ചു തന്നതിന് ഒക്കെ എല്ലാവര്‍ക്കും നന്ദി നന്ദി നന്ദി ..

11 comments:

അപ്പൊ ശരി....ഇന്നാ പിടിച്ചോ.....ഹാപ്യയെ ബ്ലോഗേ ബര്‍ത്ത്ഡേ!!!

ഹാഫ് കള്ളന്‍ ആയതു കൊണ്ട് എനിക്ക് വിശ്വസിക്കാന്‍ ഇമ്മിണി പ്രയാസമുണ്ട്.എങ്കിലും പറയുവാ, ഹാപ്പി ബര്‍ത്ത് ഡേ !!
:)

അപ്പൊ അങ്ങനാണല്ലേ ? ഞാനും ഇടാന്‍ പോണു ഒരു പോസ്റ്റ്‌ .... എന്‍റെ ബെര്‍ത്ത് ഡേ കഴിഞ്ഞ മാസമായിരുന്നു......

ഹാപ്പി ബെറുത്ത ഡേ!

happy ബ്ലോഗ്‌ര്‍ത്ത് ഡേ!!!

അരക്കള്ളനെക്കാണ്മാനില്ല!
എന്നു ഗൂഗിളിൽ പരസ്യം കൊടുത്താലോന്നു ചിന്തിച്ചിരിക്കുവാരുന്നു...

സന്തോഷം!
ആശംസകൾ!

(എന്റെ പിറന്നാൾ എന്നാണാവോ...ഒരു പിടിയും ഇല്ല!)

ഇനിയുമിനിയുമായിരമായിരം നുണകൾ പിറക്കട്ടെ,,,

ഹാപ്പി ബ്ലോര്‍ത്ത് ഡേ...!!
(ബ്ലോര്‍ത്ത് ഡേ എന്ന പ്രയോഗം ആദ്യായിട്ട് ഉപയോഗിച്ചത് ഞാന്‍ ആണെന്നാണ് ധാരണ, മറാന്‍ വഴിയില്ലാ)

ആശംസകൾ..
ഹാപ്പി ബ്ലൊർത്തഡേ..(ഹാഷിം:))ഹ..ഹ )

ഹാപ്പി ബര്‍ത്ത് ഡേ... ഇനിയും ഒരു നൂറ് കള്ളങ്ങള്‍ പറയാ‍ന്‍ ഈശ്വരന്‍ അവസരം നല്‍കട്ടെയെന്നാശംസിക്കുന്നു..... :)

gplus utube buzz