സ്കൂള്‍ ജീവിതം
ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോളെക്കും കൊറച്ചു ഫ്രെണ്ട്സ് ഒക്കെ ആയി . ഒരു അരാഫത്ത് ഉണ്ടാരുന്നു ലവന് വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ചു ( കുറഞ്ഞത് സ്കൂളില്‍ വരുന്ന ദിവസങ്ങളില്‍ എങ്കിലും ) ജലദോഷം ആണ് . ഇപ്പൊ മാറിയോ എന്തോ അല്ലെങ്കില്‍ പന്നീ ..പനി ആണോ എന്ന ഡൌട്ട് വെച്ച് അവനെ സെന്‍ട്രല്‍ ജയിലില്‍ പിടിച്ചിട്ടെനെ .ബട്ട് അവന്റെ കയ്യില്‍ ഒരു സ്കെയില്‍ ഉണ്ടാരുന്നു . സ്കെയില്‍ ന്റെ അകത്തു വെള്ളം അതില്‍ മീന്‍ , തിളങ്ങുന്ന ഏതാണ്ടൊരു സുനാപ്പി . അങ്ങനെ വന്‍ ജാന്‍ഗോ ഒരു സ്കെയില്‍ . അവന്റെ ബാപ്പ ദൂഫായില്‍ ആരുന്നു . അവിടുന്ന് കൊണ്ടോന്നതാ . നെയ്ബെര്സ് എന്‍വി ഓണേര്സ് പ്രൈഡ് !!! പണ്ടാരം എന്തോരം അസൂയപ്പെട്ടിട്ടുണ്ടെന്നോ എനിക്കാണേല്‍ നടരാജ് ന്റെ സ്കെയില്‍ പോലും ഇല്ലാരുന്നു . സത്യത്തില്‍ അതിന്റെ ആവശ്യം ഇല്ലാരുന്നു . ഞങ്ങള്‍ക്ക് ബെഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ . എഴുതണമെന്കില്‍ ബെഞ്ചില്‍ നിന്നും ഇറങ്ങി നിലത്തു മുട്ട് കുത്തി നിക്കണം . അങ്ങനെ വന്‍ സൌകര്യങ്ങള്‍ ഉള്ള ഒരു ഇന്റര്‍നാഷണല്‍ സ്കൂള്‍ . ഇംഗ്ലീഷ് മീഡിയം സ്കൂളിലൊക്കെ മുട്ട് കുത്തി നിക്കുന്നത് ശിക്ഷ ആണത്രേ ! ഞങ്ങള്‍ക്കത് ശീലവും . തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലല്ലോ , എവിടെ വാടാന്‍ !
ഒന്നാം ക്ലാസ്സ് പകുതി ആയപ്പോള്‍ ആണ് എന്റെ ബാക്കി ഉണ്ടാവുന്നത് .. ബാക്കിന്നു പറഞ്ഞാല്‍ അനുജന്‍ . അമ്മ നാട്ടില്‍ പോയി . ഞാനും അച്ഛനും ആയി താമസം . ആ കാലത്ത് എനിക്കുള്ള മെയിന്‍ ഓര്മ വൈകുന്നേരം ചെക്കുവേട്ടന്റെ പീടികേന്നു കഴിക്കുന്ന പൊറോട്ട ആണ് . അങ്ങനെ ജനുവരി മാസത്തില്‍ ഞാന്‍ നാട്ടില്‍ പോയപ്പോ ആണ് ലവന്‍ ജനിക്കുന്നത് . ഞാന്‍ അമ്മയുടെ കസിന്‍ , എന്റെ ചിറ്റേടെ കൂടെയാ കാണാന്‍ പോയത് . എനിക്ക് കൊറേ ഡൌട്ട് ഉണ്ടാരുന്നു . ലവന്‍ നടക്കുമോ ,മിണ്ടുമോ എന്നൊക്കെ . അതൊന്നും അടുത്ത കാലത്ത് നടക്കില്ല എന്നറിഞ്ഞപ്പോ എന്റെ ഇന്റെരെസ്റ്റ് പോയി . ഹോസ്പിറ്റലില്‍ പോയി കണ്ടു . ഒരു ചെറിയ സാധനം , കാണാന്‍ ഒരു രസവുമില്ല . പിന്നെ അമ്മയോട് ചോദിച്ചിട്ട് ഒന്ന് തൊട്ടു നോക്കി . കണ്ണ് പോലും തുറന്നു നോക്കീല്ല . മടിയന്‍ .
ഞങ്ങടെ സ്കൂള്‍ ദൂഫായി സെറ്റപ്പ് ആരുന്നു , ഫ്രൈഡേ ആണ് ഹോളിഡേ . ആ സെറ്റപ്പ് അല്ലാരുന്നേല്‍ ഈ ശല്യം നിങ്ങക്ക് സഹിക്കേണ്ടി വരത്തില്ലാരുന്നു . പ്രഭ ടീച്ചറിന്റെ ക്ലാസ്സില്‍ ആരുന്നു , രണ്ടാം ക്ലാസ്സില്‍ പഠിക്കണ കാലം , ഒരു ശനിയാഴ്ച രാവിലെ സ്കൂളില്‍ ചെന്നപ്പോ ബെഞ്ചേല്‍ ഒക്കെ ഓടു കിടക്കുന്നു , മേല്‍ക്കൂര നിലം പൊത്തി . വെള്ളിയാഴ്ചത്തെ മഴയ്ക്ക് .അന്ന് അവധി അല്ലാരുന്നേല്‍, ശോ .. സൂപ്പര്‍ ആയേനെ !
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോ ഞാന്‍ കഥാപ്രസംഗം 'കരഞ്ഞു' (അഥവാ പറഞ്ഞു ) . ഒരു കിളിയുടെ കഥ ആരുന്നു .. കഥയൊക്കെ പഠിച്ചു സ്റ്റേജ് ഇല്‍ കയറിയപ്പോ ആണ് ഈ ശൂന്യാകാശത്ത് ആള്‍ക്കാര്‍ നടക്കുന്നത് എങ്ങനെ ആണെന്ന് മനസ്സിലായത് . കഥ പറയാന്‍ തുടങ്ങി ...
"അതാ അങ്ങോട്ട് നോക്കൂ " .. പറഞ്ഞു കയ്യൊക്കെ ചൂണ്ടി അങ്ങോട്ട് നോക്കിയപ്പോ ആള്‍ക്കാര്‍ എന്നെ നോക്കുന്നു .. പണ്ടാരം ടെന്‍ഷന്‍ ആയി പോയി .. ഒരൊറ്റ മോങ്ങല്‍ ... കഥയുടെ അവസാനമേ വികാര സാന്ദ്രമായ രംഗങ്ങള്‍ ഉണ്ടായിരുന്നുള്ളൂ . ഞാന്‍ അതൊക്കെ ആദ്യ സീനില്‍ തന്നെ അങ്ങ് അവതരിപ്പിച്ചു , എന്നെ സമ്മതിക്കണം ! കഥ ഒക്കെ കരഞ്ഞു പറഞ്ഞു ഇറങ്ങിയപ്പോ ഒരു മാഷ് വന്നു ചോയിച്ചു .. നീ മാഷിന്റെ മോനല്ലേ , മാഷിന്റെ മാനം കളഞ്ഞല്ലോ .. ഓ പുള്ളിക്കങ്ങനെ ഒക്കെ പറയാം . എന്റെ ടെന്‍ഷന്‍ എനിക്കല്ലേ അറിയൂ ! അതോടെ സ്റ്റേജ് കലാപരിപാടി അവസാനിപ്പിച്ച് . യുറീക്ക പരീക്ഷ ആക്കി എന്റെ വിഹാര രംഗം . അതില്‍ വല്ല്യ തെറ്റില്ലാരുന്നു , പ്ലീസ്.. വിശ്വസിക്കണം
അങ്ങനെ രണ്ടും മൂന്നും കഴിഞ്ഞു നാലാം ക്ലാസ്സില്‍ ആയി . നാളില്‍ ആയതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത നാലാം ക്ലാസ്സില്‍ ഡസ്ക് ഉണ്ട് എന്നതാരുന്നു . ഇനി മുട്ട് കുത്തി നിന്നു എഴുതണ്ട ..വല്ല്യ പിള്ളേര്‍ ആയി !
ആ സന്തോഷം ഒക്കെ അഞ്ചാം ക്ലാസ്സ് ആയപ്പോ തീര്‍ന്നു . അടുത്ത ഹൈ സ്കൂളില്‍ ആണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത് , വീണ്ടും പഴയ ബെഞ്ച്.. മുട്ട് കുത്തി നില്‍ക്കല്‍ , പിന്നെ ആ സ്കൂളില്‍ ആരുന്നു എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നത് . ഈ പഠിപ്പ് മുടക്ക് എന്ന കലാപരിപാടി അവിടെ പതിവായിരുന്നു . ബെല്‍ അടിച്ചു ക്ലാസ്സ് വിട്ടില്ലേല്‍ ക്ലാസ്സുകളില്‍ വന്നു കുട്ടികളെ ഇറക്കി വിടും . അങ്ങനെ ഒരു ദിവസം ഞങ്ങടെ അഞ്ചാം ക്ലാസ്സിലും വന്നു ഇറക്കി വിടാന്‍ കുറച്ചു പേര്‍ . കണ്ടാല്‍ കുട്ടി ചാക്ക് പോലെ ഇരിക്കുന്ന എന്നെ കണ്ടപ്പോ ഒരുത്തന്‍ പറഞ്ഞു .." ഓന്‍ മാഷിന്റെ മോനാ " കേള്‍ക്കേണ്ട താമസം വേറെ ഒരുത്തന്‍ എന്നെ എടുത്തു ക്ലാസ്സിന്റെ പുറത്തേക്കു എറിഞ്ഞു . എനിക്കൊന്നും പറ്റിയില്ല .. റബ്ബര്‍ പന്ത് നിലത്ത് എറിഞ്ഞാലും അതിനു ഒന്നും പറ്റത്തില്ലല്ലോ ! മാഷിന്റെ മോനോടുള്ള ഒരു സ്നേഹം .. ഹോ ..
16 comments:
എഴുത്ത് രസമാകുന്നുണ്ട്. പക്ഷേ, പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നി.
"എനിക്ക് കൊറേ ഡൌട്ട് ഉണ്ടാരുന്നു . ലവന്‍ നടക്കുമോ ,മിണ്ടുമോ എന്നൊക്കെ . അതൊന്നും അടുത്ത കാലത്ത് നടക്കില്ല എന്നറിഞ്ഞപ്പോ എന്റെ ഇന്റെരെസ്റ്റ് പോയി"
ഓടേ: സംഭവം കലക്കുന്നുണ്ട്.ശരിക്കും ചിരിച്ചു.ബ്ലോഗിന്‍റെ ടെംപ്ലേറ്റ് മാറ്റടേ..
എന്നാലേ വായനാ സുഖം ലഭിക്കു
1st para ws good.. the one when u were abt to meet your bro... then i think you jumped years too fast... katha onnaam klaassil thanne ninnaal better aavumaayirunnu... ennalum nalla writing style..
രസകരമായിരിക്കുന്നു മുഴുക്കള്ളാ.
kollam bhavi unte
kollamdey... keep it up
കൊള്ളമാലോ!! ഇഷ്ടപ്പെട്ടു. ഹാഫ് അടുത്ത് തന്നെ ഫുള്‍ ആകുമാലോ
hahahha.... too gud :)
ni ithreyum thamaasha kaaran aarunenu ariyilaarnu...
ha ha ha ha ha .....
kochu kalla mashinte mone than allu kolaamallo
മാഷിന്റെ മോനെ തൂക്കിയെറിയാന്‍ മാത്രം ധൈര്യശാലികള്‍ ഉണ്ടാരുന്നല്ലേ അവിടെയൊക്കെ..:)
ശ്രീ .. നന്ദി , ഇനി പെട്ടെന്ന് അവസാനിപ്പിക്കതിരിക്കാന്‍ നോക്കാം
അരുണ്‍ ചേട്ടന്‍ : മാറ്റി , അടിയന്‍ ടെമ്പ്ലേറ്റ് മാറ്റി .
ശ്രീജിത്ത് : നന്ദി , വീണ്ടും വരിക
ഹാരി : ഇനി തൊട്ടു കുറച്ചു കൂടെ പയ്യെ പോവാന്‍ നോക്കാം .. താങ്ക്സ് ഒണ്ടേ :)
വയനാടന്‍ ,ലുട്ടാപ്പി ,വിനീത് ,ക്യാപ്റ്റന്‍ , കാരള്‍ : നന്ദി :)
ഭൂലോകജലകം : നന്ദി .. ഞാന്‍ വന്‍ സംഭവമാ ( വേറെ ആരും പരയാരില്ലെന്നെ ഒള്ളു )
rare rose : മാഷിന്റെ മോന്‍ ആയതുകൊണ്ടല്ലേ തൂക്കി എറിഞ്ഞത് :-/
നൊണക്കഥയല്ലല്ലൊ ഗെഡീ..
മുഴുവന്‍ നേരാണല്ലോ..
എനിക്ക് തോന്നുന്നത് ബഷീറും സഞ്ജയനും കഴിഞ്ഞാല്‍ പിന്നെ ഹാഫ് കള്ളനു മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നാ
ഇഷ്ടപ്പെട്ടു! സ്കൂള്‍ ദിനങ്ങള്‍ എന്ന് കേട്ടാലേ ഞാന്‍ നോസ്ടാല്‍ജിയ അടിച്ച് പണ്ടാരമടങ്ങും!
എന്നെ ആ അവസ്ഥയിലാക്കിയതിന്ടെ ശിക്ഷയായി ദാ ഈ ലിങ്കില്‍ ഒന്ന് പോയി വാ!
http://aaltharablogs.blogspot.com/2009/05/blog-post_07.html
bilatthipattanam : നുണയാ .. സത്യമായി ആക്റ്റ് ചെയ്യണതാ
മണല്‍ത്തരി : അത് വന്‍ ഗോമ്ബ്ലിമെന്റ്റ് ആയി പോയി .. നന്ദി
ഡോക്ടര്‍ സാറേ : താങ്ക്സ് ഈ വഴി വന്നതിനു ..
റബ്ബര്‍ പന്ത് നിലത്ത് എറിഞ്ഞാലും അതിനു ഒന്നും പറ്റത്തില്ലല്ലോ !
:)
:)
Post a Comment