ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Thursday, December 23, 2010

നിഴല്‍ നഷ്ടപ്പെട്ടവന്‍

ഒരു പടം പിടിച്ചിട്ടു ഇനി എന്നെ വന്നു കാണു .... അവളുടെ ആ വാക്കുകള്‍ സ്വപ്നത്തില്‍ പോലും അയാളെ വേട്ടയാടി . അവള്‍ സ്നേഹിച്ചത് തന്നെ അല്ല തന്നില്‍ ഉണ്ടാവും എന്ന് കരുതിയ സംവിധായകനെ ആണു . ആണാണെങ്കില്‍ ഒരു സിനിമ ഒക്കെ പിടിച്ചു ഒരു നിലയില്‍ ആയിട്ട് വാടാ അവളുടെ അച്ഛന്റെ വാക്കുകള്‍ ഒരു നീരാളിപ്പിടിത്തം പോലെ അയാളുടെ മനസ്സിനെ ഞെരുക്കിക്കൊണ്ടിരുന്നു .. തന്റെ മാനം ,ആണത്തം എല്ലാം ഒരു തുലാസില്‍ ആടിക്കൊണ്ടിരിക്കുന്നു .

പേര്‍ത്തും പേര്‍ത്തും വായിച്ചു വെട്ടിത്തിരുത്തി എഴുതിയ സ്ക്രിപ്റ്റ് വീണ്ടും അയാള്‍ തുറന്നു . ആദ്യ പേജ് തുറന്നപ്പോള്‍ ദേവന്‍ എണീറ്റു വന്നു " അല്ല എന്നെ ഈ കടലാസില്‍ തന്നെ തളച്ചിടാന്‍ ആണോ പരിപാടി ?" താന്‍ സൃഷ്‌ടിച്ച തന്റെ നായകന്‍ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു . അയാള്‍ സ്ക്രിപ്റ്റ് അടച്ചു വെച്ചു ! ഇതില്‍ നിന്നും രക്ഷപ്പെട്ടെ മതിയാവു . നിര്‍മാതാക്കളെ തേടി ഉള്ള അലച്ചില്‍ എന്ന് തീരും . എന്തായാലും നാളെ ഒരാളെ കാണാന്‍ പോവുന്നുണ്ട് . ശരിയായാല്‍ മതിയായിരുന്നു . അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു .

നേരം നന്നേ വെളുത്തിരിക്കുന്നു .. പെട്ടെന്ന് ഒന്ന് വൃത്തിയായി , സ്ക്രിപ്ടുമായി അയാള്‍ ഇറങ്ങി . നിര്‍മാതാവിന്റെ ഓഫീസിലെത്തി . നിര്‍മ്മാതാവ് പറഞ്ഞു .. " എടൊ .. ഞാന്‍ ഇപ്പൊ പടം ഒന്നും എടുക്കാറില്ല, കഴിഞ്ഞ നാല് പടങ്ങള്‍ പൊട്ടിയതോടെ എന്റെ കാര്യം പോക്കായി ... അല്ലെങ്കി തന്നെ ഇപ്പൊ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത് അവളാ എന്റെ ഭാര്യ . ഞാന്‍ ഒരു റബ്ബര്‍ സ്റ്റാമ്പ്‌ അത്രേ ഒള്ളു . കാശ് നോക്കി പെണ്ണ് കെട്ടുന്നവന്റെ അവസ്ഥ ഇത് തന്നെ .. പണമില്ലാത്തവന്‍ പിണം " ഹ്മ്മം ഇനി ഇയാള്‍ടെ ഭാര്യയെ പോയി കണ്ടാലോ ? ഇനി അത് ട്രൈ ചെയ്തില്ലാന്ന് വേണ്ട അയാള്‍ നിര്‍മാതാവിന്റെ വീട്ടിലേക്കു പോയി . നിര്‍മാതാവിന്റെ ഭാര്യ തന്നെ ആണു വാതില്‍ തുറന്നത് .. മാഡം ഞാന്‍ സാറിനെ കണ്ടിരുന്നു , ഒരു സിനിമയുടെ കാര്യത്തിനു , മാഡതിനെ കാണാന്‍ ആണു സാര്‍ പറഞ്ഞത് . ആ സ്ത്രീ അല്‍പ നേരത്തെ മൌനത്തിനു ശേഷം അയാളെ സൂക്ഷിച്ചു നോക്കി . " താന്‍ എത്ര പടം എടുത്തിട്ടുണ്ട് ? " അയാള്‍ വിനയത്തോടെ .. ഇത് വരെ ഒന്നും എടുത്തിട്ടില്ല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ന്നു ഇറങ്ങിയിട്ട് മൂന്നു വര്‍ഷം ആയി . ഒരു സ്ക്രിപ്റ്റ് ഉണ്ട് .. മാഡം ഒന്ന് നോക്കുകയാണെങ്കില്‍ ??? " എവിടെ തന്റെ സ്ക്രിപ്റ്റ് ? " അയാള്‍ ഭവ്യതയോടെ സ്ക്രിപ്റ്റ് അവരുടെ കയ്യില്‍ കൊടുത്തു . അവര്‍ അത് ഒന്ന് നോക്കി .. ടീപ്പോയ് ലേക്ക് അലക്ഷ്യമായി വെച്ചു . " താന്‍ നാളെ വാ " അവര്‍ പറഞ്ഞു . വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു അയാള്‍ക്ക്‌ .. ഇനി ഒരു നിര്‍മാതാവിന്റെ മുന്നില്‍ താന് വണങ്ങാനുള്ള ക്ഷമയും അയാള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു , വരുന്നത് വരട്ടെ നാളെ വന്നു നോക്കാം .

പിറ്റേന്ന് രാവിലെ തന്നെ അയാള്‍ നിര്‍മാതാവിന്റെ വീട്ടിലേക്കു പോയി .. മാഡം ആണു വാതില്‍ തുറന്നത് .. "താന്‍ മുകളിലേക്ക് വാ" അവര്‍ പറഞ്ഞു . അയാള്‍ അവരുടെ പിന്നാലെ ചെന്നു , "എടൊ തനിക്കു ഒട്ടും ആത്മവിശ്വാസം ഇല്ല .... ആണത്തവും ..." അയാള്‍ ഒരു ചുരുങ്ങി ചുരുങ്ങി ഒരു പൊട്ടു പോലെ ആയി .. അയാളുടെ ആശയും മോഹവും എല്ലാം നശിച്ചിരുന്നു ആ ഒരു വാചകം കൊണ്ടു . ചിന്താശേഷി നഷ്ടപ്പെട്ടവനെ പോലെ അയാള്‍ ഇരുന്നു . " ഊരെടോ തന്റെ ആ കൂറ ജുബ്ബ " അവര്‍ ആജ്ഞാപിച്ചു . ഒരു യന്ത്രത്തെ പോലെ അയാള്‍ അനുസരിച്ച് .. ഒരു ബെല്‍റ്റ്‌ കൊണ്ടു അവര്‍ അയാളുടെ പുറത്തു ആഞ്ഞാഞ്ഞടിച്ചു .. "ഇറങ്ങി പോടോ" .. അയാള്‍ കരഞ്ഞില്ല . ജുബ്ബാ എടുത്തിട്ട് സ്ക്രിപ്ടുമെടുത്തു അയാള്‍ അവിടെ നിന്നിറങ്ങിയപ്പോള്‍ അവിടുത്തെ ഡ്രൈവര്‍ സഹതാപത്തോടെ അയാളെ നോക്കി .

വേദന അയാള്‍ അറിയുന്നില്ലായിരുന്നു .. ഒരു ചായ കുടിക്കാനായി വഴിയരികിലെ ചായക്കടയില്‍ അയാള്‍ കയറി .. തന്റെ സ്ക്രിപ്റ്റ് ഒരിക്കല്‍ക്കൂടെ അയാള്‍ തുറന്നു നോക്കി .. ദേവന്‍ അല്പം ദേഷ്യത്തില്‍ അയാളോട് ചോദിച്ചു " എന്നെ ഈ കടലാസില്‍ അടച്ചു കെട്ടി വെച്ചു മതിയായില്ലേ ? തുറന്നു വിട്ടു കൂടെ ?? " പിന്നെ ഓരോരുത്തരായി എണീറ്റു നിന്നു അയാളെ ചോദ്യം ചെയ്തു . .. നിങ്ങള്‍ പൊയ്ക്കോളൂ .. ഇനി ഞാന്‍ നിങ്ങളെ ഇതില്‍ കെട്ടി ഇടില്ല .. അവര്‍ ഓരോരുത്തരായി ആ സ്ക്രിപ്റ്റില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നത് അയാള്‍ കണ്ടു .. ഇപ്പോള്‍ അയാള്‍ക്ക് ആരോടും ബാധ്യതയില്ല .. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ആണല്ലോ താന്‍ തെണ്ടി നടന്നത് .. അവരും പോയി .. അയാള്‍ ആ കടയില്‍ നിന്നും ഇറങ്ങി നടന്നു .. സാര്‍ സാറിന്റെ കടലാസുകള്‍ എല്ലാം പറന്നു പോവുന്നു , സാര്‍ സാര്‍ .. ചായക്കടക്കാരന്റെ ശബ്ദം അയാള്‍ കേട്ടില്ലെന്നു തോന്നുന്നു .. "എടൊ തനിക്കു ഒട്ടും ആത്മവിശ്വാസം ഇല്ല .... ആണത്തവും ..." ഈ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു . ബെല്‍റ്റ്‌ കൊണ്ടു അടിച്ചു പൊട്ടിച്ച പുറത്തു വെയില്‍ വീണപ്പോള്‍ അയാള്‍ക്ക്‌ കുളിരാണ് തോന്നിയത് . അപ്പോളാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത് , തന്റെ നിഴല്‍ തന്റെ കൂടെ അല്ല ..അല്പം ദൂരെ മാറി നടക്കുന്നു .. അയാള്‍ ചോദിച്ചു നീ എന്താ എന്റെ കൂടെ വരാത്തത് ?? നിഴല്‍ പറഞ്ഞു " നമ്മള്‍ പിരിയുന്നു .. നിന്നിലെ നീ നീ അല്ലാതായിരിക്കുന്നു .. നീ അല്ലാത്ത നിന്റെ കൂടെ ഞാന്‍ എങ്ങനെ നടക്കും .. ഞാന്‍ പോവുന്നു " . പോവുന്ന വഴിയിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി അയാള്‍ തന്റെ മീശ വടിച്ചു കളഞ്ഞു .. പോവുന്ന വഴിക്ക് ഒരു വിഗ് മേടിച്ചു .. കൂവഗത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ അറവാണികളുടെ ഇടയില്‍ അയാളെ ആരും തിരിച്ചറിഞ്ഞില്ല .

Sunday, December 19, 2010

കണ്ടത് പറഞ്ഞാല്‍ - ടീ ഡീ ദാസനും ഖണ്ടഹാറും











ടീ ഡീ ദാസന്‍ - ഒരു നല്ല കുഞ്ഞു ചിത്രം
ഖണ്ടഹാര്‍ - കൂതറ


ആദ്യം ദാസനെപ്പറ്റി : വലിയ ഒരു പ്രേക്ഷകവൃന്ദത്തെ പ്രതീക്ഷിച്ചു എടുത്ത പടം ആണെന്ന് തോന്നുന്നില്ല . രണ്ടു കുഞ്ഞു മനസ്സുകളും അവര്‍ക്കിടയിലെ കുറച്ചു നല്ല മുതിര്‍ന്നവരും ,
അവരുടെ പ്രതീക്ഷയും സ്നേഹവും എല്ലാം ഒരു വിധം ഭംഗിയായി എടുത്തിരിക്കുന്നു .. സിനിമയിലെ സിനിമ ക്ലീഷേ രീതികളില്‍ നിന്നും മാറി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നുമുണ്ട് .
ഒരു ലോ ബജറ്റ് സിനിമ നന്നായി എടുത്തിരിക്കുന്നു . ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരം പടങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്നു കാണുക എന്നെ വഴി ഉള്ളു .
മോസര്‍ ബെയറിന്റെ സീ ഡീ തപ്പി നടന്നെങ്കിലും കിട്ടിയില്ല . ഒറിജിനല്‍ സീ ഡീ കള്‍ വാങ്ങുന്നത് ഇത്തരം കൊച്ചു പടങ്ങള്‍ എടുക്കുന്നവര്‍ക്ക് സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ നല്‍കാവുന്ന ഒരു അന്ഗീകാരവും പ്രോത്സാഹനവും ആണല്ലോ ! കേരളത്തിലെ ഒരു ഗ്രാമത്തിലുള്ള ആറാം ക്ലാസ്സ്‌കാരന്‍ അവന്റെ അച്ഛന് ഒരു കത്തെഴുതുന്നതും അത് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു മലയാളി ഫിലിം ഡയറക്ടര്‍ന്റെ വീട്ടിലെത്തുന്നതും അയാളുടെ മകള്‍ അതിനു ആ ആറാംക്ലാസ്സ്‌കാരന്റെ അച്ഛന്റെ പേരില്‍ മറുപടി എഴുതുന്നതും തുടര്‍ന്നുണ്ടാവുന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങളും ആണു ഇതിവൃത്തം . ചില പ്രശ്നങ്ങള്‍ കണ്ടേക്കാം എങ്കിലും മടുപ്പ് തോന്നില്ല എന്ന് എനിക്കുറപ്പുണ്ട് .
കണ്ടു നോക്ക് .. റെക്കമെന്റ് !

ഇനി ഖണ്ടഹാര്‍ : ഈ വര്‍ഷം കാത്തിരുന്ന ഒരു സിനിമ .. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്നു ... ബിഗ്‌ ബജറ്റ് പടം .... പെര്‍ഫെക്ഷന്‍ .... ആന .... ചേന .... പ്രതീക്ഷിക്കാന്‍ കാരണങ്ങള്‍ ധാരാളം
അവസാനം കണ്ടപ്പോള്‍ ഒരു കൂതറ സിനിമ !!!!

എന്ത് കോപ്പിനാണ് ഒരു മണിക്കൂര്‍ എടുക്കാനുള്ള സംഭവം രണ്ടര മണിക്കൂര്‍ നീട്ടിയതെന്നു മനസ്സിലാവുന്നില്ല .. അല്ല ,മേജര്‍ രവിയുടെ കുരുക്ഷേത്രയും മെച്ചമുള്ള പടം ആയിരുന്നില്ല . പിന്നേം കൊലേ കേറി പടം കാണാന്‍ പോയത് എന്റെ സൂക്കേട്‌ ! പട്ടാളക്കുപ്പായം കിട്ടിയാല്‍ മോഹന്‍ലാല്‍ ചാടി കേറി അങ്ങ് അഭിനയിക്കും .. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം , പക്ഷെ ഒരു മഹാനടന്‍ എന്ന പേരുള്ള ലാലേട്ടനില്‍ നിന്നും നല്ല സിനിമകള്‍ ആണു കാഴ്ചക്കാര്‍ പ്രതീക്ഷിക്കുന്നത് അപ്പോള്‍ അല്പം ഉത്തരവാദിത്തം മോഹന്‍ലാല്‍ പ്രേക്ഷകരോട് കാണിക്കേണ്ടതാണ് . പരസ്യം കൊണ്ടും ഹൈപ് കൊണ്ടു ചിലപ്പോള്‍ (?) മുടക്കിയ കാശ് കിട്ടിയേക്കാം . പഴകിയ പല്ലവി ആയ , കൈക്കൂലി ഇല്ലാതെ ജോലി കിട്ടില്ല ... ശുപാര്‍ശ ഇല്ലാത്ത ജോലി കിട്ടില്ല .. ഹൊ ... പറയുന്ന കേട്ടാല്‍ തോന്നും ഇന്ത്യയിലെ എല്ലാ പൈലറ്റ്‌ കളും ആര്‍മി ആള്‍ക്കാരും എല്ലാരും കൈക്കൂലി കൊടുത്തു കേറിയതാനെന്നു . പിന്നെ അമിതാഭ് ബച്ചന്‍ , പടത്തിനു ആളെ കേറ്റാന്‍ വേണ്ടി ലാല്‍ കൊണ്ടുവന്നതാവണം , ബച്ചനെ പടത്തില്‍ കേറ്റാന്‍ വേണ്ടി ഡസ്പരെറ്റ് ആയി ഉണ്ടാക്കിയ ഒരു റോളും ലോകത്തില്ലാത്ത ഒരു കഥാപാത്രവും .. ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ ബച്ചന്റെ കാരക്ടറും ലാലിന്റെ കാരക്ടറും മത്സരിക്കുന്നു .. അയ്യോ ബോറടിച്ചു ചത്ത്‌ . സിനിമ എടുത്തു കഴിഞ്ഞു ഇവര്‍ക്കൊക്കെ ഒന്ന് മൊത്തത്തില്‍ കണ്ടു നോക്കിക്കൂടെ .. അവനവനു ബോറടിക്കില്ലെങ്കില്‍ റിലീസ് ചെയ്താ പോരെ ? ഈ മേജര്‍മാര്‍ക്ക് ഒരാളെ നേരെ എന്‍ എസ് ജീ കമന്റോ ആയി നിയമിക്കാന്‍ പറ്റുമോ ? അറിവുള്ളവര്‍ പറഞ്ഞു തരിക ! പിന്നെ ഡാന്‍സ് ബാറും ഡാന്‍സ് ഉം .. മസാല ചേര്‍ക്കുമ്പോ ആവശ്യമുള്ളിടത്ത് ചെര്താ പോരെ ... ചെരാതിടത് ചേരാത്ത മസാല ചേര്‍ത്താല്‍ ഭയങ്കര ബോറാണെന്ന് ആ മേജര്‍ രവിക്ക് അറിഞ്ഞൂടെ പോലും ? ദേശസ്നേഹം ഒരിക്കലും ഉണര്‍ന്നില്ല ഈ പടം കണ്ടപ്പോള്‍ . അതിനുള്ള അവസരം തന്നില്ല . ഇനി എങ്കിലും തിരക്കഥ എഴുതാന്‍ അറിയുന്ന ആരെ എങ്കിലും കൊണ്ടു അതൊക്കെ എഴുതിച്ചു പടം പിടിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക്‌ കൊള്ളാം . ഇതൊരു എട്ടു നിലയില്‍ പൊട്ടി ഒരു സ്വയം വിശകലനതിനുള്ള അവസരം മോഹന്‍ലാലിനും മേജര്‍ രവിക്കും കിട്ടട്ടെ ! അങ്ങനെ എങ്കിലും നന്നാവട്ടെ !
കാണാതെ ഇരുന്നാല്‍ ഇത് വായിക്കുന്നവര്‍ക്ക് കൊള്ളാം .. പറ്റിയവര്‍ക്കോ പറ്റി !

Monday, December 13, 2010

കണ്ടത് പറഞ്ഞാല്‍- ഖേലെ ഹം ജീ ജാന്‍ സെ !




ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ഉച്ചക്ക് കൈരളിയില്‍ പോയി ഊണും മീന്‍ പൊള്ളിച്ചതും പിന്നിത്തിരി ബീഫും കഴിച്ചു ,അതൊരു തെറ്റാ ? അതൊരു തെറ്റല്ല .. പക്ഷെ അത് കഴിഞ്ഞു ഫോറത്തില്‍ പോയി ഏതേലും പടം കാണാന്‍ വെളിപാടുണ്ടാവുന്നത് ചെറിയ ഒരു തെറ്റാണ് . ഖേലെ ഹം ജീ ജാന്‍ സെ കണ്ടു . ലഗാന്‍ ഒക്കെ എടുത്ത മച്ചാന്റെ ( ആശുതോഷ് ഗവാരിക്കര്‍ ) പടം അല്ലെ ന്നു വെച്ചു ട്രെയിലര്‍ കണ്ടപ്പോളേ കാണണം ന്നു ഒരു മോഹം ഉണ്ടായിരിന്നു . പുള്ളിക്ക് ഈ കാലഘട്ട സില്മാകളോട് ആണു താല്പര്യം . ഖേലെ ഹം ജീ ജാന്‍ സെ ചരിത്രത്തോട് എത്രത്തോളം നീതി പുലര്‍ത്തി എന്നൊന്നും എനിക്കറിയില്ല .

മാനിനി ചാറ്റര്‍ജി എഴുതിയ DO and DIE എന്ന പുസ്തകത്തെ ആസ്പദമാക്കി ആണു ഈ ചിത്രം എടുത്തത്‌ സ്കൂള്‍ അധ്യാപകനായ സൂര്ജ്യ സെന്‍ ( അഭി മോന്‍ ) ന്റെ നേതൃത്വത്തില്‍ അഞ്ചാറു വിപ്ലവകാരികളും ( ഇന്ക്ലുടിംഗ് ദീപിക പദുകോണ്‍ ) പിന്നെ മനക്കട്ടിയുള്ള കുറച്ചു സ്കൂള്‍ കുട്ടികളും കൂടി ബംഗാളില്‍ ചിറ്റഗോന്ഗ് നു അടുത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് എതിരെ നടത്തുന്ന (പരാജയപ്പെട്ട)സായുധ വിപ്ലവം ആണു പ്രമേയം. . എടുത്ത രീതി അത്ര നന്നായി എനിക്ക് തോന്നിയില്ല . ഡ്രാമയുടെ അതിപ്രസരം പല സ്ഥലങ്ങളിലും തോന്നിക്കുന്നു . അനാവശ്യ പ്രണയം ,പ്രണയം അനാവശ്യം ആണു എന്നല്ല .. സിനിമയുടെ മൂഡ്‌ നു ചേരാത്ത ഒരു പ്രണയം . പാട്ടുകള്‍ തരക്കേടില്ല എങ്കിലും അത് വേണോ എന്നൊരു സംശയം . സിനിമയുടെ അവസാന ഘട്ടത്തില്‍ വിപ്ലവകാരികളില്‍ പ്രധാനിയായ ഒരു പെങ്കൊച്ചു പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ കാണിക്കുന്നത് ക്യാമറ ഫോക്കസ് ആവുന്നത് ഭദ്രകാളി യുടെ ചിത്രത്തിലേക്ക് , എന്തോ ഒരു കല്ലുകടി .

ജനുവരി ഇരുപതാറിനും , ഓഗസ്റ്റ് പതിനഞ്ചിനും പിന്നെ തീവ്രവാദി ആക്രമണം ഉണ്ടാവുംബോളും ഉണരുന്ന ദേശസ്നേഹമല്ലേ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും , അല്ലാത്ത ടൈം ഇല്‍ കുറ്റം പറഞ്ഞിട്ട് നാട് നന്നാക്കാന്‍ നേരമില്ലല്ലോ . അത്തരം ഒരു ശരാശരിക്കാരന് രണ്ടര മണിക്കൂര്‍ ദേശസ്നേഹം ഉണര്‍ത്തി ഇരിക്കാന്‍ ഈ സിനിമക്ക് സാധിച്ചില്ല എന്ന് തോന്നി. ചരിത്രം ചരിത്രമായി തന്നെ എടുക്കണം . പ്രേമം കൂട്ടി കുഴക്കുന്നതിലോ നാടകീയത കൂട്ടുന്നതിലോ അത്ര രസമൊന്നുമില്ല . മൊത്തത്തില്‍ ഒട്ടും സംതൃപ്തി നല്‍കാത്ത ചിത്രം .
കാണണം എന്ന് ആഗ്രഹിച്ചവര്‍ ടോരെന്റ്റ് വരുമ്പോ കണ്ടാ മതി

gplus utube buzz