ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Saturday, August 15, 2009

ചുമ്മാ ഒന്ന് നോസ്ടാല്‍ജിക്കാന്‍

രാവിലെ എണീറ്റപ്പോ ആകെ ഒരു നോസ്ടാല്ജിക്കാനൊരു പ്രവണത .
പണ്ട് ഒണ്ടാക്കി വെച്ച രണ്ടു വീഡിയോ അങ്ങ് അപ്പ്ലോടി അതങ്ങ് തീര്‍ത്തേക്കാം എന്ന് കരുതി .
എന്റെ കലാലയവും പിന്നെ ക്ലാസ്സ്‌ മേറ്റ്സ് ഉള്ള ഒരു കൊച്ചു ക്ലിപും .. രണ്ടാമത്തേതിന് ക്ലാരിറ്റി ഇച്ചരെ കൊറവാ .. എഫെക്റ്റ് കൊടുത്തു കൊടുത്തു ആ പരുവം ആയി
കലാലയ വീഡിയോ ഇല്‍ ഉള്ള ഫോടോസ്‌ കുറച്ചേ എന്റെതായിട്ടു ഉള്ളു ബാക്കി കോളേജ് സൈറ്റ് ഇല്‍ നിന്നും എടുത്തു ..
കെവിനും പ്രബിനും ജോസപ്പിനും നന്ദി .. ( ഫോടോകള്‍ക്ക് )



ഒരു വട്ടം കൂടി എന്ന പാട്ട് ഒരു രക്ഷേമില്ല .. ഒടുക്കത്തെ ഫീല്‍ ..

അപ്പൊ ശരി

Wednesday, August 12, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -4


ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു !!!!

"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തുങ്കമാം വാനിന്‍ ചോട്ടില്‍ ആയിരുന്നു എന്റെ വിദ്യാലയം" ( കടുപ്പം അല്പം കുറയ്ക്കാം അല്ലെ !!! ) കൃത്യമായി പറഞ്ഞാല്‍ ,കൊടുവള്ളി ചന്തയുടെ അടുത്താരുന്നു എന്റെ L . P സ്കൂള്‍ . സ്കൂളും ചന്തയും കണ്ടിട്ട് പലരും സ്കൂള്‍ ഏതാണ് .. ചന്ത ഏതാണ് എന്ന് കന്ഫൂഷന്‍ അടിച്ചു നില്‍കാറുണ്ട് . ചിലര്‍ വന്നു ചോയിക്കും : " അല്ലാ .. ഇതല്ലേ കൊടുവള്ളി ചന്ത ????" അപ്പൊ മാഷ്‌ പറയും "അത് റോഡിന്റെ അപ്പുറത്താണ് " മറുപടി : " ഇത് കണ്ടാല്‍ ചന്തയാന്നെ തോന്നുള്ളൂ " . അച്ചടക്കമുള്ള പിള്ളേര്‍ ഉള്ള സ്കൂള്‍ ആണെങ്കില്‍ അങ്ങനെ ഒക്കെ തോന്നും .
സ്കൂളിനെ പറ്റി ഒരു ഐഡിയ കിട്ടിയല്ലോ !
ഇനി ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസത്തെ പറ്റി ചുമ്മാ ഒന്ന് പറഞ്ഞേക്കാം ..
പിതാശ്രീ ഈ അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഉള്ള ഒരാള്‍ ആയിരുന്നു, അത് കൊണ്ട് ആ സ്കൂളിലെ അധ്യാപകരെ ഒക്കെ എനിക്ക് അറിയാമായിരുന്നു . പിന്നെ നേരത്തെ ഞാന്‍ പറഞ്ഞിട്ടില്ലേ ഹൈ സ്കൂളില്‍ ആയിരുന്നു കൊറേ നാള്‍ ഞാന്‍ പിച്ച വെച്ച് നടന്നതെന്ന് .. ഇത് വെറും ചിന്ന L P സ്കൂള്‍ ! അതോണ്ട് തന്നെ എനിക്ക് യാതൊരു വിധ ഭയവും ഇല്ലായിരുന്നു . ഇപ്പോളത്തെ പോലെ പന്ത്രണ്ടു മാസം മുന്നേ ഒന്നും സീറ്റ്‌ ബുക്ക്‌ ചെയ്യണ്ട ഞാന്‍ പഠിച്ച സര്‍കാര്‍ സ്കൂളില്‍ ജൂണ്‍ ഒന്നിന് തന്നെ ചേര്‍ത്താല്‍ മതി .. എന്നെ സ്കൂളില്‍ ചേര്‍ത്തു ഹെഡ് മാസ്റ്റര്‍ അച്ഛന്റെ ഫ്രെണ്ട് ആരുന്നു . ഞാന്‍ 1 C ഇലെ വിദ്യാര്‍ഥി ആയി മാറി , എന്നെ ക്ലാസ്സില്‍ കൊണ്ടിരുത്തിയ ശേഷം അച്ഛന്‍ പയ്യെ മുങ്ങി. ഞാന്‍ ധൈര്യശാലി ആണല്ലോ ! എന്റെ ടീച്ചറിന്റെ പേര് പെന്നുറ്റി ടീച്ചര്‍ എന്നാരുന്നു . ടീച്ചര്‍ ക്ലാസ്സില്‍ എത്തി . പയ്യെ പയ്യെ കുട്ടികളും അവരുടെ അമ്മമാരും അച്ചന്മാരും ഒക്കെ വന്നു വന്നുകൊണ്ടിരുന്നു . ടീച്ചര്‍ രക്ഷകര്താക്കളോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു . എന്നാത്തിനാന്നു അറിയാന്‍ മേല ഓരോരുത്തരായി മോങ്ങാന്‍ തുടങ്ങി . ഞാന്‍ അതൊക്കെ നോക്കി വണ്ടര്‍ അടിച്ചു അങ്ങനെ ഇരിക്കുവാരുന്നു. പെട്ടെന്ന് എനിക്ക് തോന്നി ഇതൊരു ചടങ്ങാണ് .. ഒന്നില്‍ ചേര്‍ത്താല്‍ കൊറച്ചു സമയം മോങ്ങണം . എന്തേലും ചെയ്യാന്‍ തുടങ്ങിയാ ഞാന്‍ അതില്‍ അങ്ങ് എക്സല്‍ ചെയ്യും .. അടിപൊളിയായി അങ്ങ് മോങ്ങി .. കുറച്ചു കഴിഞ്ഞപ്പോ വേറെ ഒരു പരിപാടി തുടങ്ങി , പുറത്തു നിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് ചിലര്‍ പാഞ്ഞു പോവാന്‍ തുടങ്ങി .. അവരെ ഒക്കെ തൂക്കി എടുത്തു പരെന്റ്സ്‌ ക്ലാസ്സില്‍ തിരിച്ചിട്ടു . ഓഹോ അങ്ങനെ ഒരു ചടങ്ങും ഉണ്ടോ ! എന്നാല്‍ ശരി എന്ന രീതിയില്‍ ഞാന്‍ ജമ്പാന്‍ തുടങ്ങി, അച്ഛന്‍ പോവുന്നതിനു മുന്നേ ടീച്ചറോട്‌ പറഞ്ഞാരുന്നു .. "യെവനെ ഒന്ന് നോക്കിക്കോണം ഒരു പാവം പയ്യനാ " എന്ന് . അത് കൊണ്ട് ടീച്ചര്‍ ഒരു കമാന്‍ഡോ ഒപ്പറെഷനിലൂടെ എന്നെ വാതിലിന്റെ അടുത്ത് നിന്നും പിടി കൂടി . ഞാന്‍ കുതറി ചാടാന്‍ നോക്കുന്നതിനിടയില്‍ ടീച്ചറിന്റെ സാരി കീറി . പാവം ടീച്ചര്‍ , എന്നെ ചീത്ത ഒന്നും വിളിച്ചില്ല പിടിച്ചോണ്ട് പോയി ബെഞ്ചില്‍ ഇരുത്തി . അന്ന് മുതല്‍ ഒന്നാം ക്ലാസ്സിന്റെ വാതില്‍ പിള്ളേര്‍ കേറി കഴിഞ്ഞാല്‍ അടച്ചിടുക എന്ന പതിവും തുടങ്ങി .

ഇപ്പോളെങ്ങാന്‍ ആയിരുന്നേല്‍ എന്നെ പീഡനതിനു ജയിലില്‍ പിടിച്ചിട്ടെനെ !
പിന്നെ "എന്തോ വിഷന്‍ " ഇലെ "കപീഷ് " ലൈവ് ആയി എന്നെ കടിച്ചു കീറിയേനെ ..
അസംസ്കാരിക വില്ലന്മാരെ വിളിച്ചിരുത്തി ചര്‍ച്ച നടത്തിയേനെ ... ഇന്റര്‍വ്യൂ നടത്തിയേനെ
ചോദ്യം : ദൂരദര്‍ശന്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതാണോ കുട്ടികള്‍ ഇങ്ങനെ പെരുമാറാന്‍ കാരണം ???
ഉത്തരം : എന്തോന്ന് ?????
ചോദ്യം : ഉമ്മര്‍ "ശാരദെ......" എന്നും പറഞ്ഞു കൊണ്ട് ബാലസംഘം നടത്തുന്നത് കണ്ടിട്ടല്ലേ കുട്ടികള്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് .. ?
ഉത്തരം : ചാന്‍സ് ഉണ്ട് ..
അങ്ങനെ എന്തെല്ലാം നാടകങ്ങള്‍ നടന്നേനെ .. ജസ്റ്റ്‌ എസ്കെപെട് ! എന്റെ തലയ്ക്കു മുകളില്‍ ചാനലുകള്‍ രധോല്സവം നടത്തിയേനെ അന്ന് ചാനലുകള്‍ ഇല്ലാത്തതു എന്റെ ഭാഗ്യം ..


വാല്‍കഷണം : നാലാം ക്ലാസ്സില്‍ ടി.സി വാങ്ങാന്‍ ചെന്നപ്പോ ഹെഡ്‌ മാഷ്‌ അച്ഛനോട് .. ( അച്ഛന്റെ സുഹൃത്താണ് ഹെഡ്‌ മാഷ്‌ ) എടൊ തന്റെ മോന്‍ ടീച്ചറിന്റെ സാരി കീരീതിന്റെ ഫൈന്‍ എഴുതണ്ടേ .. നാണം അന്നും ഇന്നും ശരിക്കുള്ളത്‌ കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ അങ്ങ് നിന്നു അല്ല പിന്നെ ! ..

(തുടരാം ) ...

gplus utube buzz