ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Thursday, April 21, 2011

രാവണ പുത്രി - വയലാര്‍

രാവണ പുത്രി - വയലാര്‍






യുദ്ധം കഴിഞ്ഞു ..കബന്ധങ്ങള്‍
ഉന്മാദ നൃത്തം ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളം കെട്ടി നിന്ന മണ്‍മെത്തയില്‍
കാല്‍ തെറ്റി വീണു നിഴലുകള്‍
ധൂമില സന്ഗ്രാമ രംഗങ്ങളില്‍
വിഷ ധൂളികള്‍ വീശും ശരസഞ്ചയങ്ങളില്‍
തെന്നല്‍ മരണം മണം പിടിക്കുംപോലെ
തെന്നി നടന്നു പടകുടീരങ്ങളില്‍
ആ യുദ്ധ ഭൂവില്‍ നിലം പതിച്ചു
രാമസായകമേറ്റു തളര്‍ന്ന ലന്കെശ്വരന്‍
കൃഷ്ണ മണികള്‍ മറിയും മിഴികളില്‍ ഉഷ്ണം പുകയും
മനസ്സില്‍ കയങ്ങളില്‍ മൃത്യു പതുക്കെ പതുക്കെ
ജീവാണുക്കള്‍ കൊത്തി വിഴുങ്ങും ശിരോ മണ്ഡലങ്ങളില്‍
അപ്പോഴും രാവണന്നു ഉള്ളിലൊരന്തിമ സ്വപ്നമായ്‌ നിന്നൂ
മനോജ്ഞായാം മൈഥിലി .. ഓര്‍മ്മകള്‍ക്കുള്ളില്‍ മണിചിലമ്പും
കെട്ടി ഓടി നടക്കുന്നു പിന്നെയും മൈഥിലി

പണ്ട് വനാന്ത വസന്ത നികുഞ്ചങ്ങള്‍ കണ്ടു നടന്ന മദാലസ യവ്വനം
അന്നാദ്യമെത്തി പിടിച്ചു കശക്കിയ മന്ദാരപുഷ്പത്തെ ഓര്‍ത്തുപോയ്‌ രാവണന്‍
വേദവതിയെ മലര്‍ശര സായകം വേദനിപ്പിക്കാത്ത പൂജാമലരിനെ
അന്നാക്രമിച്ചൂ തളച്ചിടാനാവാത്ത തന്‍ അഭിലാഷം മദഗജം മാതിരി
അന്നവള്‍ ഉഗ്ര പ്രതികാര വഹ്നിയായ്‌ തന്‍ മുന്നില്‍ നിന്ന് ജ്വലിച്ചടന്ഗീടവേ
അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോര്‍ത്തു നടുങ്ങീ ദശാനനന്‍
രക്തഫണങ്ങള്‍ വിതിര്‍ത്തുലഞ്ഞാടുന്നു മൃത്യുവിന്‍ തേരില്‍ ആ ക്രുദ്ധ ശാപോക്തികള്‍

എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമ നീ മരിക്കും
നിനക്കെന്നില്‍ ജനിക്കും പെണ്‍കിടാവിനാല്‍ ...
അന്നേ മനസ്സിന്‍ ചിറകിന്നു കൊണ്ടതാണ്
അമ്പുകള്‍ പോല്‍ ആ മുനയുള്ള വാക്കുകള്‍
മാറില്‍ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം
വലിചെടുതീടവേ കണ്ണ് നിറഞ്ഞു പോയ്‌ രാവണന്നു ..
ആ കാട്ടുപെണ്ണില്‍ പിറന്ന മകളാണ് മൈഥിലി

പെറ്റു വീണപ്പോഴേ തന്‍ മണിക്കുഞ്ഞിനെ പെട്ടിയിലാക്കി
ഒഴുക്കീ ജലധിയില്‍ ... തന്റെ മനസ്സിന്‍ തിരകളില്‍
പൊങ്ങിയും തങ്ങിയും ആ പൈതല്‍ എങ്ങോ മറഞ്ഞു പോയ്‌
പ്രാണഭയവും പിതൃത്വവും ജീവിത വീണ മുറുക്കി വലിച്ചു പൊട്ടിച്ച നാള്‍
എന്തോരന്തര്‍ദാഹം എന്താത്മവേദന എന്തായിരുന്നു മനസ്സിലാസംഭവം ..
നാദരൂപാത്മകന്‍ പിന്നീടൊരിക്കലാ നാരദന്‍ പുത്രിയെ പറ്റി
പറഞ്ഞ നാള്‍ തന്നുള്ളില്‍ ഒന്നാമതുണ്ടായ മോഹമാണ്
ഒന്ന് മകളെ ഒരു നോക്ക് കാണുവാന്‍
കണ്ടൊന്നു മാപ്പ് ചോദിക്കുവാന്‍ .. ആ മണിച്ചുണ്ടില്‍
ഒരച്ഛന്റെ മുത്തം കൊടുക്കുവാന്‍

ചന്ദ്രിക ചന്ദനം കൊണ്ട് വന്നീടിലും
പൊന്നശോകങ്ങള്‍ വിരിഞ്ഞു വന്നീടിലും
ഇങ്ക് ചോദിച്ചു മണിതൊട്ടിലില്‍ കിടന്നു
ഇന്ദ്രജിത്ത് ആയിരം വട്ടം ചിരിക്കിലും ..
ശ്ലഷ്ണ ശിലാമണി ഹര്മ്യത്തില്‍ മാദക
സ്വപ്നമയ തൂലികാ ശയ്യയില്‍ ..
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ടോതരി
വന്നടുങ്ങി കിടക്കിലും
കണ്ണോന്നടച്ചാല്‍ കരളിന്നകത്തു
ഒരു പൊന്നും ചിലമ്പ്‌ കിലുക്കും കുമാരിക
ഓമനത്തിങ്കള്‍ കിടാവുപോല്‍ തന്നുള്ളില്‍
ഓടി നടന്നു ചിരിക്കും കുമാരിക
ഓമലേ ഭീരുവാണച്ഛന്‍ .. അല്ലെങ്കില്‍ നിന്‍
പൂമെയ് സമുദ്രത്തില്‍ ഇട്ടേച്ചു പോരുമോ ...
നീ മരിച്ചില്ല ജനകന്റെ പുത്രിയായ്‌
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ ..

പുഷ്പവിമാനത്തില്‍ നിന്നെയും കൊണ്ടച്ഛന്‍ ഈ പത്തനത്തില്‍
ഇറങ്ങിയ നാള്‍ മുതല്‍ .. നിന്നെ അശോക തണല്‍ വിരിപ്പില്‍
കൊണ്ട് ചെന്ന് നിറുത്തി കരയിച്ച നാള്‍ മുതല്‍
എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങള്‍
എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങള്‍
എല്ലാം സഹിച്ചു മനശാന്തി നേടുവാന്‍

യുദ്ധതിനിന്നലെ പോരും വഴിക്ക്
തന്‍ പുത്രിയെ കണ്ടതാണന്ത്യ സന്ദര്‍ശനം
എല്ലാം പറഞ്ഞു .. മകളുടെ കാല്‍ പിടിചെല്ലാം പറഞ്ഞു
മടങ്ങി തിരിക്കവെ .. തന്‍ നെഞ്ചില്‍ വീണ കുമാരിതന്‍
മായാത്ത കണ്ണീരിനുള്ളില്‍ പിതൃത്വം തളിര്‍ത്തു പോയ്‌ ..

വേദന ജീവനില്‍ മൃത്യുവിന്‍ വാള്‍ വീണ വേദന കൊണ്ട്
പുളഞ്ഞു പോയ്‌ രാവണന്‍
ചുറ്റും ചിറകടിച്ചാര്‍ക്കുകയാണ് ഇന്ദ്രജിത്തിന്‍ ശവം തിന്ന
കാലന്‍ കഴുകുകള്‍ ..
ലങ്ക ശിരസ്സുമുയര്‍ത്തി ലോകാന്തര ഭംഗി നുകരും
ത്രികൂട ശൈലങ്ങളില്‍
പ്രേതപ്പറമ്പില്‍ കരിന്തിരി കത്തിച്ച മാതിരി നിന്നു
ഉഷശുക്ര താരകം ...
ദാശരഥിതന്‍ പടപ്പാളയങ്ങളില്‍ വീശിയടിച്ചു
ജയോന്മാദ ശംഖൊലി ..
മന്ത്ര പടഹധ്വനി മുഴങ്ങി ..
മന്ത്ര മണ്ഡപം തന്നില്‍ എഴുന്നെള്ളി രാഘവന്‍
മാരുതി ചോദിച്ചു , മൈഥിലിയെ കൊണ്ട് പോരുവാന്‍ വൈകി
വിടതരൂ പോട്ടെ ഞാന്‍
സീതയെ ശുദ്ധീകരിക്കുവാന്‍ കാട്ടുതീ ഊതി പിടിപ്പിച്ചു
വാനര സേനകള്‍ ....


Tuesday, April 5, 2011

കോക്കനട്ട് ജയന്റ് പ്രോണ്‍സ് !

വെള്ളിയാഴ്ച ബോന്ജോരി മന്ന ന്നു പേരുള്ള ഒരു റെസ്റ്റോറന്‍റ് ഇല്‍ ഡിന്നര്‍ നു പോയി . ബംഗാളി സ്റ്റൈല്‍ ആണ് അവിടെ .മെനു ഒക്കെ ബെന്ഗാളിയില്‍ ആണ് .. ഓര്‍ഡര്‍ എടുക്കാന്‍ വരണ ചേട്ടനോട് അതെന്താ ഇതെന്താ ന്നൊക്കെ ചോയിച്ച് ഏതാണ്ടൊക്കെ ഓര്‍ഡര്‍ ചെയ്തു . മീന്‍ കറി അടക്കം എല്ലാ കറികള്‍ക്കും നല്ല മധുരം ആയിരുന്നു . എന്നാ പിന്നെ ദാലും റൊട്ടിയും കഴിക്കാം എന്ന് കരുതിയപ്പോള്‍ ദാലില്‍ മൊത്തം മുന്തിരി .. കഴിക്കാന്‍ ചെറിയ ബുദ്ധിമുട്ട് . എന്നാല്‍ വേറെ ഒരു കറി കൂടെ പറയാം എന്ന് സുഹൃത്ത് . മെനു ഒക്കെ നോക്കി ഇരുന്നപ്പോ ഒരു വെയിറ്റര്‍ ചേട്ടന്‍ വന്നു ..

വാട്ട് ഈസ്‌ ദിസ്‌ ന്നൊക്കെ കഷ്ടപ്പെട്ട് ചോദിച്ചു . വെയിറ്റര്‍ ചേട്ടന്‍ യെ വഹാം കി യഹാം .. പ്രോന്‍സ്‌ .. ഹേ .. ഹും . മൊത്തം കേട്ടതില്‍ നിന്നും പ്രോന്‍സ്‌ എന്നൊരു വാക്ക് മാത്രം ഫില്‍റ്റര്‍ ചെയ്തു എടുത്തു . അതില്‍ ബെയ്സ് ചെയ്തു രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു . എന്തോ ഇംഗ്ലീഷ് ഹിന്ദി ബംഗാളി മിക്സ് ഭാഷയില്‍ ഉള്ള പുള്ളിയുടെ സംസാരം നമ്മക്ക് പിടി കിട്ടുന്നില്ലെന്ന് പുള്ളിക്ക് പിടി കിട്ടി . വേറെ ഒരു ചേട്ടനെ പറഞ്ഞു വിട്ടു .. വാട്ട്‌ ഈസ്‌ ദിസ്‌ ആവര്‍ത്തിച്ചു . ദിസ്‌ ഈസ്‌ പ്രോന്‍സ്‌ ... കൊക്കൊനട്ട് .. ഓഫ് ദി ജയന്റ് .... abcd efgh ... പ്രോന്‍സ്‌ ന്റെ കൂടെ ഒരു കൊക്കൊനട്ട് കൂടെ ഇത്തവണ ഡീക്കോഡ്‌ ചെയ്തു എടുക്കാന്‍ പറ്റി . ദാറ്റ്‌ മീന്‍സ്‌ .. തെങ്ങ അരച്ച് വെച്ച പ്രോന്‍സ്‌ .. രച്ചപ്പെട്ടു . കേരള സ്റ്റൈല്‍ തെങ്ങ അരച്ച് വെച്ച ചെമ്മീന്‍ കറി ആണെന്ന് ഉറപ്പിച് .. ഒരെണ്ണം കൊണ്ടോരാന്‍ പറഞ്ഞു ..

നുമ്മ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു ഇരുന്നു . ആദ്യം ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേട്ടന്‍ ആണ് സാധനം കൊണ്ടോന്നത് , ദോഷം പറയല്ലല്ലോ .. ഞെട്ടി ന്നു പറഞ്ഞാല്‍ ഞെട്ടി .. തേങ്ങാ അരച്ച് വെച്ച പ്രോന്‍സ്‌ കറി കൂട്ടി റൈസ്‌ തിന്നാന്‍ ഇരുന്ന ഞങ്ങക്ക് മുന്നില്‍ ഒരു കരിക്കിന്റെ അകത്തു സ്ട്രോ പോലെ ഇട്ടു വെചെക്കുന്ന ഒരു ചെമ്മീന്‍/ കൊഞ്ച് അതാ വന്നിരിക്കുന്നു . ഡസ്പ് അളിയാ ഡസ്പ് ! കണ്ണും മിഴിച്ചു ഒരു 12 സെക്കന്റ്‌ അങ്ങനെ ഇരുന്നു . പിന്നെ ചോദിച്ചു .. യെ കൈസേ ഖാ സക്തെ ഹും ഹോ ഹൌ ??? ഹൌ ?? 8 സെകന്റ്സ് ആ ചേട്ടന്‍ എന്റെ നേരെ നോക്കി നിന്ന്‍ . പിന്നെ ഒറ്റ പോക്ക് .. ഇതെന്തരു എന്ന ചിന്തയില്‍ ചിന്താവിഷ്ടനായ ഞാന്‍ ആയി ഞാന്‍ ഇരുന്നു .

അപ്പൊ ഓര്‍ഡര്‍ എടുക്കാന്‍ വന്ന മറ്റേ ചേട്ടന്‍ വന്നു . ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു .. ഹൌ ഈസ്‌ ദി ഈറ്റിംഗ് ? ( എങ്ങനെ ഇതിനെ വയറ്റില്‍ ആക്കും ചെട്ടോയ്‌ ) . ഓകെ ഒരു അഞ്ചു മിന്റ് യിപ്പ ശരിയാക്കി തരാം എന്ന ഭാവം ചേട്ടന്റെ മുഖത്ത് . ചേട്ടന്‍ കരിക്ക്‌ വിത്ത് ജയന്റ് പ്രോന്‍സ്‌ ഉം എടുത്തു ഒറ്റ പോക്ക് ! അകതൂന്നു മൈതീനെ ... ആ ചെറീയെ സ്ക്രൂ ഡ്രൈവര്‍ പോലെ എന്തോ പറയുന്ന കേട്ടു . തിരിച്ചു ഒരു പാത്രത്തില്‍ ആ കൊഞ്ചിനെ രണ്ടു പീസ്‌ ആക്കീത് .. വേറെ ഒരു പാത്രത്തില്‍ ഒരല്പം ഗ്രേവി . വികാരമില്ലാത്ത കൊഞ്ചിനെ സാപ്പിട്ടു ബില്ലും കൊടുത്തു ഇറങ്ങുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങള്‍ . ഒരുത്തി , ഇന്ന് പീ ജീ യില്‍ കഞ്ഞീം ചമ്മന്തീം ഒണ്ടു ഞാന്‍ രക്ഷപ്പെട്ടു . നീ എന്ത് ചെയ്യും ന്നു എന്നോട് .. പോകുന്ന വഴിക്ക് ഒരു പാക്കറ്റ്‌ ബ്രെഡ്‌ മേടിചോണ്ട് പോവാം അല്ലാണ്ടെന്താ ചെയ്യുക

Friday, April 1, 2011

കണ്ടത് പറഞ്ഞാല്‍ - ഉറുമി



കൊറേ നാളായി കാണണം കാണണം ന്നു കാത്തിരുന്നു കണ്ട സിനിമ ആണ് ഉറുമി . റിലീസ്‌ ദിവസം തന്നെ കാണാന്‍ പറ്റി .
പൃഥ്വിരാജ് നിര്‍മാതാവ് ആവുന്നു എന്ന ഒരു വിശേഷവും ഉറുമിക്ക് ഉണ്ട് . സന്തോഷ്‌ ശിവന്‍ , അനന്തഭദ്രതിനു ശേഷം മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം .
ശങ്കര്‍ രാമകൃഷ്ണന്‍(ഐലന്റ് എക്സ്പ്രസ് - കേരള കഫെ ) ആണ് കഥയും തിരക്കഥയും . കൈതപ്രം - ദീപക്‌ ദേവ് ടീം ആണ് ഗാന രചന സംഗീതം .
പ്രധാന താരങ്ങള്‍ : പൃഥ്വിരാജ്,പ്രഭു ദേവ , ജെനീലിയ ഡിസൂസ , ജഗതി .


എല്ലാര്‍ക്കും അറിയുന്ന പോലെ .. ഗാമയെ വധിക്കാന്‍ തീരുമാനിച്ച ഒരു യുവാവിന്റെ കഥ ആണ് ഉറുമി . ഇതൊരു ഒരു സാങ്കല്‍പ്പിക കഥയാണ് .
കഥയും തിരക്കഥയും നന്നായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നെ ഞാന്‍ പറയു . സംഭാഷങ്ങള്‍ കൃത്രിമത്വം നിറഞ്ഞതായും തോന്നി . സാങ്കല്‍പ്പികം എന്നൊരു ലേബല്‍ കൊടുത്താല്‍ അതിനു മാപ്പ് കൊടുക്കാം .സാങ്കല്‍പ്പിക കഥ ആയത് കൊണ്ട്, തോന്നും പോലെ വേഷം ധരിപ്പിക്കാനും പാട്ട് പാടിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം സംവിധായകന് ലഭിക്കുകയും ചെയ്തു !

ആധുനിക കാലത്ത് തുടങ്ങി പുരാണത്തിലേക്ക് പോവുന്ന അനന്തഭദ്രം ശൈലി തന്നെ ആണ് സന്തോഷ്‌ ശിവന്‍ ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത് . ഓരോ സിനിമറ്റോഗ്രാഫര്‍ ക്കും ഒരു ശൈലി ഉണ്ടാവും ... എങ്കിലും ചിലര്‍ എത്ര ആവര്‍ത്തിച്ചാലും മടുപ്പ് വരില്ല . സന്തോഷ്‌ ശിവന്‍ ആ ടൈപ്പ് ആണ് .. ഓരോ ഷോട്ടും ഓരോ സുന്ദരന്‍ ഫോട്ടോഗ്രാഫ്‌ പോലെ തോന്നും . ഒരു രക്ഷേമില്ല കേട്ടോ . ഇനി ഈ മച്ചാന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം തപ്പിപ്പോയാല്‍ നമക്ക് ആ സൌന്ദര്യം ഒട്ടു കാണാനും കിട്ടത്തില്ല .

പുരാണ കഥാപാത്രങ്ങള്‍ , വര്‍ത്തമാനത്തിന്റെ കാരിക്കേച്ചര്‍ രൂപങ്ങള്‍ പോലെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . കഥ പറയലില്‍ ഒരു ഒഴുക്ക് തോന്നുന്നില്ല . പരിചയക്കുറവു ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ പലയിടത്തും നിഴലിക്കുന്നതായി തോന്നുന്നു . യുദ്ധ രംഗങ്ങള്‍ പ്രത്യേക കളര്‍ ടോണ്‍ ല് എടുത്തിട്ടുണ്ട് . തരക്കേടില്ല , വ്യതസ്തത തോന്നി . കയറില്‍ തൂങ്ങി പറന്നു വരുന്ന പരിപാടി അധികം കണ്ടില്ല. പശ്ചാത്തല സംഗീതത്തില്‍ ഇടയ്ക്കു ഒരു അനന്ത ഭദ്രം ട്യൂണ്‍ വന്നു . പൊതുവേ നല്ലതായിരുന്നു പശ്ചാത്തല സംഗീതം .

FAQs :

1. ഡാ പൃഥ്വി എങ്ങനൊണ്ട് ?

മലയാളത്തില്‍ ഈ വേഷം ചെയ്യാന്‍ വേറെ ഒരാളില്ല . തരക്കേടില്ലാതെ ചെയ്തു . കാഴ്ചയില്‍ ശക്തനും ധീരനും ആണെന്ന് തോന്നും. ഡയലോഗ് മോഡുലെറ്റ് ചെയ്യുന്നതില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോവാനുണ്ട് . കേളു നായനാര്‍ .

2. അളിയാ ജെനീലിയ ? പടം കണ്ടാല്‍ മൊതലാവ്വോ ?

പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചു വേഷവിധാനം ഒക്കെ കൊടുത്തിട്ടുണ്ട്‌ . . വീണ്ടും സാങ്കല്‍പ്പിക കഥ എന്ന എക്സ്ക്യൂസ് കൊടുത്തേക്കാം . ഈ ചിത്രത്തില്‍ സാധാരണയില്‍ നിന്നും മാറി അല്പം സ്ട്രോങ്ങ്‌ ആയ .. വീറുള്ള ഒരു കഥാപാത്രം ആണ് ജെനീലിയക്ക് . ഈ സിനിമയില്‍ ഒരു രംഗത്തില്‍ പോലും ജെനികൊച്ചു ചിരിക്കുന്നില്ല, ഫുള്‍ കലിപ്പ് !!! അറക്കല്‍ ആയിഷ

3. ഡാ പ്രഭുദേവക്ക് റോള്‍ ഒണ്ടോ ?

കേളു നായനാര്‍ ടെ ഉറ്റ ചങ്ങാതി ആയാണ് പ്രഭുദേവ . കേരളത്തില്‍ കുടിയേറിയ ഒരു തമിഴന്‍ .. തമിഴ്‌ ചുവയുള്ള മലയാളം ആണ് സംസാരിക്കുന്നത് . അല്പം കൊമെടി ഒക്കെ കയ്യില്‍ ഒണ്ടു .. രസികനാണ് ... വവ്വാലി

4. മ്മടെ മേനോന്‍ കുട്ടി എങ്ങനെണ്ടഡാ ??

മ്മടെ ന്നൊന്നും പറയണ്ടാ ... നിത്യ മേനോനെ പറ്റി ആണ് ചോദ്യം . പ്രത്യേകിച്ച് ഒരു പ്രാധാന്യം ഒന്നുമില്ല .. പിന്നെന്താ കാഴ്ചക്ക് ഒരു സുഖം . വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് . ചില നേരങ്ങളില്‍ അല്പം അരോചകവും ആയിരുന്നു ആ കഥാപാത്രം . ചിറക്കലെ തമ്പ്രാട്ടി ആണ്

5. വില്ലന്‍ ആരാ ?

കുടില ബുദ്ധിയുള്ള , ചിറക്കലെ മന്ത്രിയായി വരുന്ന ജഗതി ,കേളുശേരി കുറുപ്പ് ആണ് വില്ലന്‍ .. നായകന്‍റെ ശത്രു ഗാമ ആണെങ്കിലും യാഥാര്‍ത്ഥ വില്ലന്‍ കേളുശേരി തന്നെ .

6. പാട്ട് എങ്ങനെ ഒണ്ടു ?

പഴയകാലത്തെ കഥ ആയത് കൊണ്ട് അല്പം വ്യത്യാസം ഉള്ള പാട്ടുകള്‍ ആണ് . ചിന്നി ചിന്നി .. ന്നു തുടങ്ങുന്ന പാട്ട് മഞ്ജരി നല്ല രസായി പാടീട്ടുണ്ട് . ചിലതൊക്കെ തരക്കേടില്ല .. കേട്ട് കേട്ട് ചിലപ്പോ ഇഷ്ടായെക്കും

6. തബു ... വിദ്യാബാലന്‍ ?

യാതൊരു പ്രാധാന്യവും ഇല്ല .. കാമിയോ / ഐറ്റം അപ്പിയരന്‍സ്‌ ആണ് . വിദ്യാബാലന്‍ കൊടവയര്‍ ഒക്കെ കുലുക്കി ഒരു ഡാന്‍സ്‌ കളിക്കുന്നുണ്ട് ... നല്ല ബോര്‍ ആണ് . പിന്നെ വയറും മറ്റു ചില ഭാഗങ്ങളും വന്നപ്പോ തീയേറ്റര്‍ ല് നല്ല ആര്‍പ്പ് ആരുന്നു .. ( ബ്ലഡി മല്ലുസ് .. , ഇതിനു എന്നെ നാല് തെറി പറഞ്ഞേക്കു ..)

7.ആര്യ

കേളു നായനാരുടെ അച്ഛന്‍ . കുറച്ചു നേരമേ സ്ക്രീനില്‍ ഒള്ളു . വീരനായ ഒരു ദേശാഭിമാനി. കൊത്തുവാള്‍

മൊത്തത്തില്‍ എങ്ങനെ ഒണ്ടു ?? പോയി കാണാമോ ?

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദൃശ്യ വിരുന്നാണ് ഉറുമി . കഥ അത്രയ്ക്ക് മികച്ചതല്ല . ചിത്രീകരണത്തിലും അവതരണത്തിലും നല്ല നിലവാരം പുലര്‍ത്തി .ഓര്‍ത്തിരിക്കാന്‍ കാര്യമായി ഒന്നുമില്ല . ടീ വീ ലോ ലാപ്ടോപ്‌ ലോ കണ്ടാല്‍ ഈ സിനിമ ഇഷ്ടപ്പെടില്ല . തീയേറ്റര്‍ ല് പോയി കണ്ടാല്‍ .. അയ്യോ വന്നു കണ്ടല്ലോ എന്നൊരു നഷ്ടബോധം ഉണ്ടാവാന്‍ ഇടയില്ല .

ഞാന്‍ 6.5/10 റേറ്റിംഗ് കൊടുക്കും .

gplus utube buzz