Sunday, September 20, 2009

ഓര്‍മ്മക്കുറിപ്പുകള്‍ (ഓര്‍മയില്‍ ഇല്ലാത്തതും) - 6

അപ്പോളെ പറഞ്ഞില്ലേ !!

കറന്റ്‌ ഇല്ലെങ്കില്‍ കോപ്പാ ! ഇന്നാളു പേപ്പറില്‍ വായിച്ചു ഒരു കൊച്ചു കറന്റ്‌ ഇല്ലാണ്ട് പഠിച്ചു നല്ല മാര്‍ക്ക്‌ മേടിച്ചുന്നു . ഇതില്‍ എന്നതാ ഇത്ര കേമം ? പ്ലഗില്‍ കുത്തിയാല്‍ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന യന്ത്രം വല്ലതുമുണ്ടോ ? കറന്റ്‌ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പഠിക്കാന്‍ ഡിഫെ
ന്‍സ് വേണമെങ്കില്‍ അങ്ങനെ എന്തെങ്കിലും ഒരു ഡിവൈസ് കാണണം. ഞാന്‍ ആറാം ക്ലാസ്സ്‌ വരെ പഠിച്ചത് കന്റില്‍ കുത്തണ യന്ത്രം കൊണ്ടല്ല , അത് കഴിഞ്ഞു കറന്റ്‌ വന്നപ്പോളും എനിക്ക് യന്ത്രം ഒന്നും കിട്ടിയില്ല മാര്‍കിലും ഒരു വ്യത്യാസവും കണ്ടില്ല . (വ്യത്യാസം വന്നില്ല എന്ന് പറഞ്ഞാല്‍ നുണയാവും, കരണ്ടും കമ്പ്യുട്ടറും കിട്ടിയ സിക്സ്ത് സെമസ്റ്ററില്‍ ആണ് എനിക്ക് ഏറ്റവും "കുറച്ചു" മാര്‍ക്ക്‌ കിട്ടീത്) പഠിച്ചു മാര്‍ക്ക്‌ മേടിച്ചു ,നല്ല കാര്യം ! അതിനു ചുമ്മാ വിശേഷണമായി "കറന്റ്‌ ഇല്ലാണ്ട് ഒലത്തി "എന്നൊക്കെ കാണുമ്പോ എന്തോ ഒരു അസ്കിത (സത്യായിട്ടും മൂല** ന്റെ അല്ലാ ) .

അപ്പൊ പറഞ്ഞു വന്നത് ,ആറാം ക്ലാസ്സ്‌ വരെ ഞാന്‍ താമസിച്ചു പഠിച്ച വാടക വീട്ടില്‍ കറന്റ്‌ ഇല്ലാര്‍ന്നു , അത് കൊണ്ട് പ്രത്യേകിച്ച് (പഠിക്കണ കാര്യത്തില്‍ ) ഗുണമോ ദോഷമോ ഉള്ളതായി തോന്നിയിട്ടില്ല . ഞാന്‍ മൂന്നില്‍ പഠിക്കുമ്പോ ആണ് അമ്മയുടെ വീട്ടില്‍ കറന്റ് കിട്ടണത് , അത് കിട്ടിയപ്പോ 'മാതുലന്‍' ഒരു ടേപ്പ് റെക്കോര്‍ഡ്‌ വാങ്ങി . അതും പറഞ്ഞു കൊണ്ടുള്ള കത്ത് കിട്ടീപ്പോ മുതല്‍ വെകേഷന്‍ ആവാന്‍ കാതിരുപ്പാരുന്നു . 1992 വേള്‍ഡ് കപ്പ്‌ ആണ് ഞാന്‍ ആദ്യായി കാണുന്ന ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ . ഫൈനലില്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടുന്നു , എനിക്ക് ആരെ സപ്പോര്‍ട്ട് ചെയ്യണം എന്ന് ഒടുക്കത്തെ ഡൌട്ട് , പാക്കിസ്ഥാന്‍ ഇന്ത്യേടെ ശത്രു , ഇംഗ്ലണ്ട് ഇന്ത്യയെ അടക്കി ഭരിച്ചവര്‍ . എന്തരോ എന്തോ അവസാനം ഇംഗ്ലണ്ട് തോറ്റു ! ( ഞാന്‍ പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യാഞ്ഞിട്ടു പോലും) . വീട്ടില്‍ ടി വീ ഇല്ലാത്ത കൊണ്ട്( കറന്റ്‌ ഇല്ലാത്ത കൊണ്ടാ ട്ടോ ടീ വീ ഇല്ലാതിരുന്നെ) അടുത്ത വീട്ടിലാ കാണാന്‍ പോയിക്കൊണ്ടിരുന്നത് . എന്നും ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഞാന്‍ അവിടെ കേറിയാല്‍ ഉച്ചക്ക് കഴിക്കാന്‍ വീട്ടില്‍ വരും പിന്നെ അഞ്ചു മണിക്കുള്ള സിനിമ കാണാന്‍ പോവും എട്ടു മണിക്ക് വരും . . കൊറേ നാള്‍ മഹാഭാരതം ആരുന്നു , പിന്നെ പരം വീര്‍ ചക്ര ,ചന്ദ്രകാന്താ ,
ക്ക്‌ ടൈല്‍സ് , ജങ്ങിള്‍ ബുക്ക്‌ ....അങ്ങനെ കൊറേ സംഭവങ്ങള്‍ !
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാതല വിജ്ഞ്ഞാനോല്സവത്തില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായി , അന്ന് രാത്രി പാപ്പൂട്ടി മാഷ്‌ നക്ഷത്രങ്ങളെ ഒക്കെ കാട്ടി തന്നു , ആ ജ്യോതിശാസ്ത്ര പ്രാന്ത് കൊറച്ചു നാള്‍ ഉണ്ടാരുന്നു . (അന്നേരം ആ പ്രാന്ത്‌ നിര്തീത് നന്നായി അല്ലെങ്കില്‍ മാത്രുഭുമിടെ ഫ്രന്റ്‌ പേജ് ഇല്‍ ജേക്കബ്‌ എന്റെ ഫോടോ സഹിതം ഇട്ടേനെ .. നോക്കിക്കേ ഇത് വാര്‍ത്ത .... ഇത് സത്യം .. )

നാലാം ക്ലാസ്സില്‍ വെച്ച് എല്‍.എസ്.എസ് പരീക്ഷ എഴുതി . മുപ്പതു രൂപാ ആണ് ഒരു കൊല്ലം കിട്ടണ സ്കൊ
ര്ഷിപ്‌ പരീക്ഷേടെ "V" ഗൈഡ് ന്റെ വില നാല്പതു രൂഫാ ! പരീക്ഷ ഒക്കെ പാസ്സായ അറിയിപ്പ് കിട്ടി, എങ്കിലും സര്‍കാരിന്റെ കൃപ കൊണ്ട് അഞ്ചു പൈസ സ്കൊര്ഷിപ്‌ കിട്ടാന്‍ ഭാഗ്യമുണ്ടായില്ല ! . അഞ്ചാം ക്ലാസില്‍ വെച്ച് വേറൊരു "V" ഗൈഡ് മേടിച്ചു , "ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ " . നാട്ടില്‍ പോയപ്പോള്‍ ചിലയിടത്തൊക്കെ ബോര്‍ഡ്‌ വെച്ചെക്കുന്നത് കണ്ടാരുന്നു "നവോദയ പരീക്ഷ ട്യൂഷന്‍ " എന്ന് . എന്തരോ എന്തോ! ,ആ "V" ഗൈഡ് ലെ പടങ്ങള്‍ പോലത്തെ പടങ്ങള്‍ നോക്കി , "അത്തള ..പിത്തള. .തവളാച്ചി .." പാടി ,വട്ടങ്ങള്‍ കറക്കി കുത്തി നവോദയ പരീക്ഷ എഴുതി . അങ്ങനെ ആറാം ക്ലാസ്സില്‍ പഠിച്ചുകൊണ്ട്(?????) ഇരിക്കുമ്പോ നവോദയയില്‍ അട്മിഷന്‍ കിട്ടി . ചേരണോ വേണ്ടായോ .. ചേരണോ വേണ്ടയോ എന്ന് കണ്‍ഫൂഷന്‍ ,
അച്ഛന്‍ ചോയിച്ചു : മോനെ പോവണോ .. ??
ഞാന്‍ : രാജീവ്‌ ഗാന്ധി ഭാവി പൌരന്മാരെ വാര്‍ത്തെടുക്കാന്‍ ഒണ്ടാക്കിയ അച്ചാ
ണ് നവോദയ .. പോയെ പറ്റു .. !!
എന്നാ ശരി എന്നും പറഞ്ഞു ട്രങ്ക് പെട്ടിയില്‍ തുണിയും സാധനങ്ങളും ഒക്കെ എടുത്തു കടത്തനാടന്‍ കളരിയിലേക്ക് ( ആ ഭാങതാരുന്നു നമ്മടെ ആരോമല്‍ ചേകവരുടെ നാട് അതിന്റെ അടുത്താ എന്ന് കേട്ടു) യാത്ര ആയി . അവിടെ ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ പിന്നേം ചോദിച്ചു : മകനെ കുട്ടാ നല്ലവണ്ണം ആലോചിച്ചല്ലേ ഇവിടെ ചേരുന്നത് ..
ഞാന്‍ : പിന്നല്ല്ലാണ്ട് ! എനിക്ക് ഒരു കിടിലം പൌരന്‍ ആയി ഇവിടുന്നു ഇറങ്ങി പോവണം !
ചേര്‍ക്കല്‍ കഴിഞ്ഞു ക്ലാസും ലൈബ്രറിയും ഹോസ്റെലും ഒക്കെ കാണിച്ചു തന്നു ... വൈകിട്ട് അച്ഛനും അമ്മയും പോയി .
ആകെ ഒരു ശൂന്യത (തലക്കകതല്ല , അതങ്ങനെ ആണെന്ന് ഒരു ആരോപണം മാധ്യമ മാഫിയ ഇറക്കി വിട്ടിട്ടുണ്ട് ) , ഹൃദയത്തില്‍ ഹോം സിക്ക്നെസ്സ് ബ്രേക്ക്‌ ഡാന്‍സ് കളിക്കാന്‍ തുടങ്ങി . ഹോസ്റ്റലില്‍ കറന്റ്‌ ഉണ്ട് സിമെന്റ് ഇട്ട തറ ഉണ്ട് കട്ടില്‍ ഉണ്ട് , ഇതൊന്നും എന്റെ വാടക വീട്ടിലില്ല എന്നാലും വീട് ഈസ്‌ വീട് .. !
പിറ്റേന്ന് ഉറക്കം ഉണര്‍ന്നപ്പോ അടുത്ത കട്ടിലില്‍ ഇരുന്നു ഒരുത്തന്‍ മോങ്ങുന്നു. പിന്നെ ഞാന്‍ ഒട്ടും മടിച്ചില്ല . ഡബിള്‍ സ്ട്രോങ്ങ്‌ ആയി ഒരു മോങ്ങല്‍ കൊടുത്തു . ഒരു മൂന്നു നാല് പേര്‍ ഞങ്ങടെ ഗ്രൂപ്പില്‍ ചേര്‍ന്നു . പെട്ടെന്ന് തന്നെ ഞാന്‍ അതിന്റെ ലീഡര്‍ ആയി മാറി . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നു എല്ലാവരും കാണാന്‍ വന്നു. അന്ന് തന്നെ നവോ
യതോട് ഗുഡ് ബൈ പറയണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു . അച്ഛനും അമ്മയും വന്നത് മുതല്‍ അവിടുന്ന് എന്നെ കൊണ്ട് പോവണം എന്ന് ദയനീയമായ രീതിയില്‍ അഭ്യര്‍ത്ഥിച്ചു. അച്ഛന്‍ അകത്തു കയറിയപ്പോള്‍ അവിടുത്തെ ഒരു സാര്‍ പറഞ്ഞു . നിങ്ങള്‍ അവന്‍ എങ്ങോട്ടെങ്ങിലും മാറുമ്പോള്‍ അങ്ങ് പോയാ മതി . എന്റെ അതി സൂക്ഷ്മമായ കാതുകള്‍ അത് പിടിച്ചെടുത്തു . എന്നോട് അത് എടുത്തോണ്ട് വാ ഇത് എടുത്തോണ്ട് വാ എന്നൊക്കെ എന്നോട് പലരും പറഞ്ഞു . ഞാന്‍ ആരാ.. പുലി അല്ലെ .. പോവുമ്പോള്‍ തന്ത്രപരമായി അനിയനെയും കൂടെ കൊണ്ടോയി . അവനെ അവിടെ ഇട്ടേച്ചു പോവില്ലല്ലോ .അവസാനം എന്നെ കൊണ്ട് പോവുക അല്ലാതെ വേറെ വഴി ഇല്ല . അങ്ങനെ പെട്ടെന്ന് തന്നെ ഞാന്‍ ഒരു ex-നവോദയ ആയി മാറി .
ട്രങ്ക് പെട്ടിയും തൂക്കി ഇറങ്ങുമ്പോ .. ഒരു BGM പ്ലേ ചെയ്തോണ്ടിരുന്നു .. വേറെ എവിടേം അല്ലാ എന്റെ മനസ്സിന്റെ ഡ്രോയിംഗ് റൂമില്‍ , ഏതാന്നോ ?
"അപ്പോളെ പറഞ്ഞില്ലേ
ചേരണ്ടാ ചേരണ്ടാന്നു‌ ....
ചേരണ്ടാ ചേരണ്ടാന്നു‌ ....
"

11 comments:

പറഞ്ഞു വന്ന രീതി കൊള്ളാം നല്ല രസമുണ്ട് പക്ഷെ അങ്ങോട്ട്‌ ഫലിപ്പിക്കാന്‍ കഴിഞ്ഞില്ല .
കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത് പരാചായപ്പെട്ടു എന്നേ ഞാന്‍ പറയു

നവോദയക്കാരു മൊത്തത്തിൽ ബ്ലോഗിലുണ്ടല്ലോ :)

അവിടെ എഴുതാൻ സ്പെഷൽ പരിശീലനം വല്ലതും ഉണ്ടോ? :)

പാവപ്പെട്ടവന്‍ : മെച്ചപ്പെടുത്താന്‍ ശ്രമിക്കാം . വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .
ബാവ : ഞാന്‍ ഒരു ഹാഫ്‌ കള്ളനല്ലേ
കാല്‍വിന്‍ : ഓ ഞാന്‍ ഒരു ആര് ദിവസമേ അവിടെ ഉണ്ടാരുന്നുള്ള്

വീട് ഈസ്‌ വീട് .. ! :)

അപ്പം ഒരു ആഴ്ച കൊണ്ട് നവോദയ നിരപ്പാക്കി അലെ ?

മം...ബാകി വേരെട്ടെ ..

ദൈവമേ, ഇതും നവോദയ പ്രോഡക്റ്റ് ആയിരുന്നോ??
കലികാലം, കലികാലം

നുണ പറയാന്‍ പഠിക്കു ചങ്ങാതീ,ഒരു ട്യൂട്ടോറിയലിലെങ്കിലും
ചെന്ന് പ്രേക്റ്റീസ് ചെയ്തു വാ !

njyan ketta katha.... aaram divasam principal achane vilichu varuthi ninne oru gift aayi koduthu vittu ennanelloo.....

നവോദയയില്‍ പഠിച്ചവരുടെ ഒരു ഗ്രിഹാതുരത്വം കേള്‍ക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു . ഇതിപ്പോ കുറച്ചല്ലേ അറിയാന്‍ കഴിഞ്ഞുള്ളൂ . അതിനു മുന്‍പേ ചാടി പോന്നില്ലേ ...
ചാടിപ്പോന്നതോ അതോ അവര് ചാടിച്ചു വിട്ടതോ ?

gplus utube buzz