ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു !!!!
"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തുങ്കമാം വാനിന്‍ ചോട്ടില്‍ ആയിരുന്നു എന്റെ വിദ്യാലയം" ( കടുപ്പം അല്പം കുറയ്ക്കാം അല്ലെ !!! ) കൃത്യമായി പറഞ്ഞാല്‍ ,കൊടുവള്ളി ചന്തയുടെ അടുത്താരുന്നു എന്റെ L . P സ്കൂള്‍ . സ്കൂളും ചന്തയും കണ്ടിട്ട് പലരും സ്കൂള്‍ ഏതാണ് .. ചന്ത ഏതാണ് എന്ന് കന്ഫൂഷന്‍ അടിച്ചു നില്‍കാറുണ്ട് . ചിലര്‍ വന്നു ചോയിക്കും : " അല്ലാ .. ഇതല്ലേ കൊടുവള്ളി ചന്ത ????" അപ്പൊ മാഷ് പറയും "അത് റോഡിന്റെ അപ്പുറത്താണ് " മറുപടി : " ഇത് കണ്ടാല്‍ ചന്തയാന്നെ തോന്നുള്ളൂ " . അച്ചടക്കമുള്ള പിള്ളേര്‍ ഉള്ള സ്കൂള്‍ ആണെങ്കില്‍ അങ്ങനെ ഒക്കെ തോന്നും .
സ്കൂളിനെ പറ്റി ഒരു ഐഡിയ കിട്ടിയല്ലോ !
ഇനി ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസത്തെ പറ്റി ചുമ്മാ ഒന്ന് പറഞ്ഞേക്കാം ..
പിതാശ്രീ ഈ അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഉള്ള ഒരാള്‍ ആയിരുന്നു, അത് കൊണ്ട് ആ സ്കൂളിലെ അധ്യാപകരെ ഒക്കെ എനിക്ക് അറിയാമായിരുന്നു . പിന്നെ നേരത്തെ ഞാന്‍ പറഞ്ഞിട്ടില്ലേ ഹൈ സ്കൂളില്‍ ആയിരുന്നു കൊറേ നാള്‍ ഞാന്‍ പിച്ച വെച്ച് നടന്നതെന്ന് .. ഇത് വെറും ചിന്ന L P സ്കൂള്‍ ! അതോണ്ട് തന്നെ എനിക്ക് യാതൊരു വിധ ഭയവും ഇല്ലായിരുന്നു . ഇപ്പോളത്തെ പോലെ പന്ത്രണ്ടു മാസം മുന്നേ ഒന്നും സീറ്റ് ബുക്ക് ചെയ്യണ്ട ഞാന്‍ പഠിച്ച സര്‍കാര്‍ സ്കൂളില്‍ ജൂണ്‍ ഒന്നിന് തന്നെ ചേര്‍ത്താല്‍ മതി .. എന്നെ സ്കൂളില്‍ ചേര്‍ത്തു ഹെഡ് മാസ്റ്റര്‍ അച്ഛന്റെ ഫ്രെണ്ട് ആരുന്നു . ഞാന്‍ 1 C ഇലെ വിദ്യാര്‍ഥി ആയി മാറി , എന്നെ ക്ലാസ്സില്‍ കൊണ്ടിരുത്തിയ ശേഷം അച്ഛന്‍ പയ്യെ മുങ്ങി. ഞാന്‍ ധൈര്യശാലി ആണല്ലോ ! എന്റെ ടീച്ചറിന്റെ പേര് പെന്നുറ്റി ടീച്ചര്‍ എന്നാരുന്നു . ടീച്ചര്‍ ക്ലാസ്സില്‍ എത്തി . പയ്യെ പയ്യെ കുട്ടികളും അവരുടെ അമ്മമാരും അച്ചന്മാരും ഒക്കെ വന്നു വന്നുകൊണ്ടിരുന്നു . ടീച്ചര്‍ രക്ഷകര്താക്കളോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു . എന്നാത്തിനാന്നു അറിയാന്‍ മേല ഓരോരുത്തരായി മോങ്ങാന്‍ തുടങ്ങി . ഞാന്‍ അതൊക്കെ നോക്കി വണ്ടര്‍ അടിച്ചു അങ്ങനെ ഇരിക്കുവാരുന്നു. പെട്ടെന്ന് എനിക്ക് തോന്നി ഇതൊരു ചടങ്ങാണ് .. ഒന്നില്‍ ചേര്‍ത്താല്‍ കൊറച്ചു സമയം മോങ്ങണം . എന്തേലും ചെയ്യാന്‍ തുടങ്ങിയാ ഞാന്‍ അതില്‍ അങ്ങ് എക്സല്‍ ചെയ്യും .. അടിപൊളിയായി അങ്ങ് മോങ്ങി .. കുറച്ചു കഴിഞ്ഞപ്പോ വേറെ ഒരു പരിപാടി തുടങ്ങി , പുറത്തു നിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് ചിലര്‍ പാഞ്ഞു പോവാന്‍ തുടങ്ങി .. അവരെ ഒക്കെ തൂക്കി എടുത്തു പരെന്റ്സ് ക്ലാസ്സില്‍ തിരിച്ചിട്ടു . ഓഹോ അങ്ങനെ ഒരു ചടങ്ങും ഉണ്ടോ ! എന്നാല്‍ ശരി എന്ന രീതിയില്‍ ഞാന്‍ ജമ്പാന്‍ തുടങ്ങി, അച്ഛന്‍ പോവുന്നതിനു മുന്നേ ടീച്ചറോട് പറഞ്ഞാരുന്നു .. "യെവനെ ഒന്ന് നോക്കിക്കോണം ഒരു പാവം പയ്യനാ " എന്ന് . അത് കൊണ്ട് ടീച്ചര്‍ ഒരു കമാന്‍ഡോ ഒപ്പറെഷനിലൂടെ എന്നെ വാതിലിന്റെ അടുത്ത് നിന്നും പിടി കൂടി . ഞാന്‍ കുതറി ചാടാന്‍ നോക്കുന്നതിനിടയില്‍ ടീച്ചറിന്റെ സാരി കീറി . പാവം ടീച്ചര്‍ , എന്നെ ചീത്ത ഒന്നും വിളിച്ചില്ല പിടിച്ചോണ്ട് പോയി ബെഞ്ചില്‍ ഇരുത്തി . അന്ന് മുതല്‍ ഒന്നാം ക്ലാസ്സിന്റെ വാതില്‍ പിള്ളേര്‍ കേറി കഴിഞ്ഞാല്‍ അടച്ചിടുക എന്ന പതിവും തുടങ്ങി .
ഇപ്പോളെങ്ങാന്‍ ആയിരുന്നേല്‍ എന്നെ പീഡനതിനു ജയിലില്‍ പിടിച്ചിട്ടെനെ !
പിന്നെ "എന്തോ വിഷന്‍ " ഇലെ "കപീഷ് " ലൈവ് ആയി എന്നെ കടിച്ചു കീറിയേനെ ..
അസംസ്കാരിക വില്ലന്മാരെ വിളിച്ചിരുത്തി ചര്‍ച്ച നടത്തിയേനെ ... ഇന്റര്‍വ്യൂ നടത്തിയേനെ
ചോദ്യം : ദൂരദര്‍ശന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതാണോ കുട്ടികള്‍ ഇങ്ങനെ പെരുമാറാന്‍ കാരണം ???
ഉത്തരം : എന്തോന്ന് ?????
ചോദ്യം : ഉമ്മര്‍ "ശാരദെ......" എന്നും പറഞ്ഞു കൊണ്ട് ബാലസംഘം നടത്തുന്നത് കണ്ടിട്ടല്ലേ കുട്ടികള്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് .. ?
ഉത്തരം : ചാന്‍സ് ഉണ്ട് ..
അങ്ങനെ എന്തെല്ലാം നാടകങ്ങള്‍ നടന്നേനെ .. ജസ്റ്റ് എസ്കെപെട് ! എന്റെ തലയ്ക്കു മുകളില്‍ ചാനലുകള്‍ രധോല്സവം നടത്തിയേനെ അന്ന് ചാനലുകള്‍ ഇല്ലാത്തതു എന്റെ ഭാഗ്യം ..
വാല്‍കഷണം : നാലാം ക്ലാസ്സില്‍ ടി.സി വാങ്ങാന്‍ ചെന്നപ്പോ ഹെഡ് മാഷ് അച്ഛനോട് .. ( അച്ഛന്റെ സുഹൃത്താണ് ഹെഡ് മാഷ് ) എടൊ തന്റെ മോന്‍ ടീച്ചറിന്റെ സാരി കീരീതിന്റെ ഫൈന്‍ എഴുതണ്ടേ .. നാണം അന്നും ഇന്നും ശരിക്കുള്ളത് കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ അങ്ങ് നിന്നു അല്ല പിന്നെ ! ..
(തുടരാം ) ...

8 comments:
he he...ithu kollaam..improving with each blog ;)..
"അന്ന് മുതല്‍ ഒന്നാം ക്ലാസ്സിന്റെ വാതില്‍ പിള്ളേര്‍ കേറി കഴിഞ്ഞാല്‍ അടച്ചിടുക എന്ന പതിവും തുടങ്ങി ." :)
ദുശാസനാ മോനെ ....ഇങ്ങനെ ആയിരുന്നു തൊടക്കം, അല്ലെ ? ഹും ...കൊള്ളാം .... BCG എല്ലാം ഒര്മയുണ്ടാലോ ? അല്ലെ ?
sari pande ninte weakness aanalle....
ഇപ്പോളെങ്ങാന്‍ ആയിരുന്നേല്‍ എന്നെ പീഡനതിനു ജയിലില്‍ പിടിച്ചിട്ടെനെ !
ഉവ്വ!!
അതിമോഹമാ മോനെ.പാവം ടീച്ചറിന്‍റെ സാരി കീറിയിട്ട് ഇപ്പോളാണെങ്കില്‍ എന്ന്?
:)
Ha ha.. gud one kidu.. :)
-Somz
Nice post..:-)
@റോഷന്‍ : നന്ദി :)
@കപ്പിത്താന്‍ : BCG യോ അതെന്താ ????
@കിടു : ഡാ ഡാ . ..
@അരുണ്‍ : ഞാന്‍ പാവമല്ലേ
@സോംസ് : നന്ദി ..
@ ശുഭ : നന്ദി
ക്യാപ്ടന്‍ സാര്‍: ഓര്‍മ്മക്കുറിപ്പ് കൊള്ളാം, ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി നിക്കറില്‍ തന്നെ ഒന്നാം ദിവസം ഒന്നും കുറച്ചു കഴിഞ്ഞൃ രണ്ടും ഒപ്പിച്ചത് ഓര്മ വരുന്നു. താങ്കള്‍ അത്ര വരെ എത്ത്തിയില്ലല്ല്ലോ. സമാധാനം.
Post a Comment