Sunday, July 19, 2009

പാവം കള്ളന്‍ ..

മുക്കാല്‍ കള്ളനു ഹാഫ് കള്ളന്റെ നന്ദി ആദ്യമേ രേഖപ്പെടുത്തുന്നു .. നന്ദിയുടെ കാരണം താഴെ കൊടുത്തിരിക്കുന്നു .
ഇന്നലെ BMTC ബസില്‍ സില്‍ക്ക് ബ്ലോര്‍ഡില്‍ നിന്നും BTM ഇലേക്ക് വരുവാരുന്നു .. മിനിമം ഡിസ്ടന്‍സ് ..അധികം തിരക്കൊന്നുമില്ല . ടിക്കറ്റ്‌ എടുത്തു പുറകിലേക്ക് മാറി നിന്നു . അപ്പോള്‍ ഒരു മെസ്സേജ് വന്നു മൊഫൈലിലെക്കു , ബസില്‍ നിന്നു ഇറങ്ങീട്ടു നോക്കാം എന്ന് കരുതി അത് നോക്കിയില്ല , ഒരു മിനിറ്റ് ആയപ്പോലെക്കും എന്റെ സ്റ്റോപ്പ്‌ എത്തി , ഇറങ്ങാന്‍ നോക്കുമ്പോള്‍ വാതിലില്‍ ഭയങ്കര തിരക്ക് , പിന്നെ തള്ളി പുറത്തിറങ്ങി . എന്തായിരുന്നു ആ മെസ്സേജ് എന്ന് നോക്കാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ തപ്പിയപ്പോ മൊഫൈല്‍ ഇല്ല ... അത് കാണുന്നില്ല .. മനസ്സില്‍ ഒരു ഫ്ലാഷ് ബാക്ക് .. ( ജസ്റ്റ്‌ 1 മിനിറ്റ് ദൈര്‍ഖ്യം ഉള്ള ഒരു ഫ്ലാഷ് ബാക്ക്..
ഞാന്‍ ബസില്‍ നിന്നും ഇറങ്ങുന്നു .. മൂന്നു പേര്‍ പെട്ടെന്ന് ഡോറിന്റെ അടുത്തേക്ക് വരുന്നു ... തിരക്ക് സൃഷ്ടിക്കുന്നു .. ഞാന്‍ ഉന്തി തള്ളി ഇറങ്ങുന്നു .. പിടി കിട്ടി ബസില്‍ എന്നെ ആരോ തന്ത്രപരമായി പോക്കറ്റ്‌ അടിച്ചിരിക്കുന്നു ..
മനസ്സ് പറഞ്ഞു .. " പോയി മോനെ നെന്റെ 'എക്സ്പ്രസ്സ്‌ മ്യൂസിക്‌' " ..
ബാംഗ്ലൂരില്‍ രണ്ടു ടൈപ്പ് ട്രാഫിക്‌ ആണ് ഉള്ളത് ..
ഒന്ന് "സ്ലോ മൂവിംഗ് ട്രാഫിക്‌".. അടുത്തത് "സ്റ്റാന്റ് സ്റ്റില്‍ ട്രാഫിക്‌" . സ്ലോ മൂവിംഗ് ട്രാഫിക്കില്‍ പേര് സൂചിപ്പിക്കുന്ന പോലെ അരിച്ചരിച്ചു വാഹനങ്ങള്‍ അരിച്ചരിച്ചു നീങ്ങും, ലക്ഷ്യ സ്ഥാനതെതും എന്ന ഒരു നേരിയ പ്രതീക്ഷ യാത്രക്കാരില്‍ ഉണ്ടാവും . സ്റ്റാന്റ് സ്ടില്ലില്‍ അനക്കം പ്രതീക്ഷിക്കണ്ട .. ഇവിടത്തെ പിള്ളേര്‍ റെക്കോര്‍ഡ്‌ എഴ്തുതുന്നതൊക്കെ ഇങ്ങനെ സ്റ്റാന്റ് സ്റ്റില്‍ ട്രാഫിക്കില്‍ കിടക്കുന്ന കോളേജ് ബസില്‍ ഇരുന്നാണത്രേ !
ഫോണ്‍ ഇല്ല എന്ന് മനസ്സിലായി, തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇറങ്ങിയ ബസ്‌ അവിടെ തന്നെ ഉണ്ട് . ചാടി കേറി ..
എന്റെ ഫോണ്‍ മോഷണം പോയി .. ഏതോ ഒരുത്തന്‍ എടുത്തിട്ടുണ്ടെന്ന് . ഇംഗ്ലീഷ് ,ഹിന്ദി, തമിള്‍ എല്ലാ ഭാഷയിലും അലറി ..
(കന്നഡ ഒഴിച്ച് .. ആ സംഭവം ഗൊത്തില്ല !! ഗൊത്തില്ല !! !! ) .. പെട്ടെന്ന് എല്ല്ലാരും അവരവരുടെ കുട്ടി ഫോണ്‍ യഥാ സ്ഥാനതുണ്ടോ എന്ന് തപ്പാന്‍ തുടങ്ങി .....
"ടപ്പേ ... " ഒരു ശബ്ദം ... എന്റെ പാവം ഫോണ്‍ അതാ നിലത്തേക്ക്‌ വീഴുന്നു ..
പാവം കള്ളന്‍ ടെന്‍ഷന്‍ ആയി നിലതിട്ടതായിരിക്കും .. ഞാന്‍ അതും എടുത്തോണ്ട് പോന്നു .. ആരാ എടുത്തെന്ന് തെളിയിക്കനോന്നും എനിക്ക് പറ്റത്തില്ലല്ലോ ..
എന്നെ പിരിയാന്‍ സമയമായില്ലയിരിക്കും എന്റെ ഫോണിനു ..
ബാംഗ്ലൂര്‍ BMTC യാത്രക്കാരേ , മൊബൈല്‍ ,പേഴ്സ് ഒക്കെ സൂക്ഷിക്കണേ ...

നന്ദി റെഡ് സിഗ്നലിനു .. ബസ്‌ പോയിരുന്നെങ്കില്‍ എന്റെ ഫോണ്‍ അനിസ്പ്രേയ്‌ പരസ്യം പോലെ ആയേനെ .. " പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ "
നന്ദി .. എനിക്ക് മെസ്സേജ് അയച്ച സുഹൃത്തിനു .. അത് നോക്കാന്‍ ആണല്ലോ ഞാന്‍ ഫോണ്‍ തപ്പിയത്
നന്ദി ... ഒച്ച വെച്ചപ്പോ ഫോണ്‍ താഴെ ഇട്ട മുക്കാല്‍ കള്ളനു ..
നന്ദി .. ഇതെല്ലാം ശുഭം ആയി കലാശിപ്പിച്ച ആ ശക്തിയോട് ..

12 comments:

kollaameda... All's well that ends well ennanallo... pakshe english il nee sharikkum paranno ?

Good one.. what a stupid thief.. How did he manage to drop it like that? Luckily you got it back...
-Sowmya.

ഞാന്‍ ബൈക്കിലേ യാത്ര ചെയ്യാറുള്ളു..
ഞാനല്ല എടുത്തതെന്ന് മനസിലായില്ലേ?
ഭാഗ്യം!!

ഇവിടെ അത് പതിവാണ്. എന്റെ മൂന്നു നാലു സുഹൃത്തുക്കള്‍ക്ക് അക്കിടി പറ്റിയിട്ടുണ്ട്.

മെസ്സേജ് അയച്ച അലക് ഫുള്‍ ക്രെഡിറ്റ്‌ :) . അവന്‍ ആ സമയം അയച്ചിലെന്കില്‍ ഫോണ്‍ പോയേനെ .
ഹാഫ് കള്ളന്റെ ഓര്മാസക്തികും ക്രെഡിറ്റ്‌ . കട്ട് എന്ന് അലറാന്‍ തോനിയത് നന്നായി .
:)

@ജോസപ്പേട്ടന്‍ : മോഫൈല് പോവുമ്പോ നീ വരെ ഇംഗ്ലീഷ് പറയും പിന്നാ ഞാന്‍ .. പറഞ്ഞു പോവും മച്ചു‌ ... അതെ അതെ all wells that end wells ന്നു തന്നെ ... but all pond ആയേനെ ..
@ സൌമ്യ : ഭാഗ്യം ... ഈശ്വരന്‍ തുണ ..
@ അരുണ്‍ ചേട്ടന്‍ .. : ഓഹോ . ഇത് "അച്ഛന്‍ വീട്ടിലുമില്ല 'പത്തായത്തിലുമില്ല' എന്ന് പറഞ്ഞ പോലെ ആയല്ലോ ..
@ശ്രീ : നന്നായി സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട . ഭാഗ്യവും ഒരു ഘടകം ആണെന്ന് മനസ്സിലായി ..
@ഹരി : അതെ അതെ ... മെസ്സേജ് വിട്ട ആളിനെ വിളിച്ചു താങ്ക്സ് പറഞ്ഞാരുന്നു .. അത് അവന്‍ അല്ല അവള്‍ ആരുന്നു

kidu machu.... manassu nannavanam ennaalee ingine okke sambhavikkathirikkooo... ( ninnodalla... aa edutha kallanodaa... allenkil athu avanu thazhe idan thonnumaayirunnoo)

Express music പോല്ലും...ഹും...എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട.....ആ സാധനത്തില്‍ നിന്ന് കേട്ട ഏക മ്യൂസിക്‌ ഞാന്‍ താഴെ ഇട്ടപോള്‍ വന്ന "ടപ്പേ " എന്ന ശബ്ദം മാത്രം...ഇതിനന്നോ "Express മ്യൂസിക്‌" എന്ന് വിളിക്കുനത്‌ ?

ഹാഫും കൊള്ളാം ..മുക്കാലും കൊള്ളാം..
ഇനി ഫുള്‍ കള്ളന്‍ എന്നുവരുമോ ആവോ!!!!!!!!!!

@ലുട്ടു : ഡേയ് ഡേയ് ... നീയും ബസില്‍ ഒക്കെ കേറും .. അതില്‍ കേറുന്ന കള്ളന്മാരുടെ മനസ്സ് നന്നാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം ..
@ക്യാപ്ടന്‍ : ഓ ഹോ താങ്കള്‍ ആരുന്നല്ലേ .. കള്ളന്മാരുടെ ക്യാപ്ടന്‍ .. ഗൊച്ചു ഗള്ളാ ..
@കാലചക്രം : ഹാഫും മുക്കാലും ഉള്ള സ്ഥിതിക്കും ഫുള്ളും കാണും .. കാത്തിരുന്നു കാണാം .. അതിനുള്ള ഭാഗ്യം കലച്ചക്രതിനുണ്ടാവട്ടെ ..

heehee..lucky u :)
btw somz understood the story!!

gplus utube buzz