Thursday, July 26, 2007

ദിനേശന്‍ മാഷ്‌ ഇനി തല്ലില്ല

മൂന്നാം ക്ലാസില്‍ പഠിക്കണ കാലം . ഒരു കൊച്ചു ചൂരലുമായി ക്ലാസില്‍ വരുന്ന ദിനേശന്‍ മാഷു ഒരു ഭീകര സ്വപ്നം ആയിരുന്നു എല്ലാവര്‍ക്കും . ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ period ആയിരുന്നു കണക്കു.. ഓടിപ്പോയി ചോറുണ്ടു വന്നിട്ടാണു home work ചെയ്യല്‍ . രാജു സ്ഥിരമായി അടി വാങ്ങുന്ന ടീം ആണു , തല്ലി കൊന്നാലും വെണ്ടില്ല കണക്കു ചെയ്യില്ല എന്നതാണു കക്ഷിയുടെ പോളിസി . അങ്ങനെ ദിനേശന്‍ മാഷിന്റെ പ്രിയ ശിഷ്യനായി രാജു മാറി . നാളുകള്‍ കഴിഞ്ഞു തല്ലു മുറ പോലെ നടന്നു.... അങ്ങനെ ഒരു ദിവസം രാജു എന്നെ വിളിച്ചൊരു കാര്യം പറഞ്ഞു .. "ദിനേശന്‍ മാഷു ഇനി തല്ലില്ല" ....ഞാന്‍ ഒന്നു ഞെട്ടി ... രാജു തുടര്‍ന്നു .. "ഞാന്‍ കാവിലമ്മക്കു നെയ്‌ വിളക്കു നേര്‍ന്നിട്ടുണ്ടു മാഷിനെ പാമ്പു കടിക്കാന്‍ .. ". ഞാന്‍ ചെറുതായൊന്നു ഞെട്ടി ... പക്ഷെ മാഷു പിന്നെം സ്കൂളില്‍ വന്നു.. രാജു തല്ലു കൊള്ളുന്നതു തുടരുകയും ചെയ്തു ..

10 comments:

മാഷു വീട്ടിന്നു വരുന്ന വഴി ഇടിവെട്ടിച്ചത്താല്‍ പത്തു മെഴുകുതിരി കത്തിച്ചേക്കാമേ... എന്നു പറയും പോലെ. അല്ലേ? നല്ല എഴുത്ത്

ഒരു ചെറിയ കാര്യം.
തലക്കെട്ടിലെ മാഷു ഇനി എന്നു പറയുന്നിടത്ത് ഒരു പ്രശ്നമുണ്ട്. ഇനി എന്നതിലെ ഇ സ്വരാക്ഷരം ആയതിനാല്‍ മാഷു എന്നതിനു പകരം മീത്തല്‍ അതായത് മാഷ് എന്നു തന്നെ വേണം. തലക്കെട്ട് അങ്ങനെയങ്ങു ശരിയാക്കിയാല്‍ ഉചിതമായി.
:)

Wonderfull writing ....try to write a novel....may be it will klick...wish u good luck...

I forgot to put my name...I am Aebgin

@ Suneesh

Thanks .. corrected the heading .. It was a quick comment that too in malayalam ..wonder how u got the link
@ Aebgin Sir Thanks a lot

Good .Bringing the nostalgia in the mind.

BTB, How do u list the blog in the Chnitha Blog Aggregator

he he... thaanaanoodeii thallukolli..?..
harris

athu pole oru mashu enikumundayirunneda..
arabi mashu..
idankayyan..

@sumughan : thanks buddy !I never knew it was listed in Chintha
@harris : Dey njaan pandu puli aarunnu , ippo temsion kaarnam ingane aayippoyatha
Shameer : Arabi maashinu namakku oru koyimutta manthrichaalo ?? :D
@Areekkodan : Nanni !

ഡേയ്..... പേരു മാറ്റി രാജു ആക്കിയാലും.....നിനക്കു കിട്ടിയ തല്ലിന്റെ വേദന പോവില്ല....

gplus utube buzz