Sunday, July 1, 2007

ഓണ്‍ സൈറ്റ്‌

ഇനി നാളെ ഓഫീസ്സില്‍ പോകണം എന്ന മടുപ്പിക്കുന്ന ചിന്ത തലയില്‍ കേറിയാല്‍ തീര്‍ന്നു സാറ്റര്‍ഡേ സണ്ടെയുടെ സന്തോഷമെല്ലാം .ഇവിദെ ന്യൂ ജേഴ്സിയില്‍ എത്തിയെ പിന്നെ ജീവിക്കുന്നതു കൂട്ടുകാരുമൊത്തു കൂദുന്ന വീകെന്‍ഡുകളിലാണു.കൊറച്ചു പണം സമ്പാതിക്കാനും നാടു കാനാനുമുള്ള ആഗ്രഹമാണു ഇവിടെ എത്തിച്ചതു .അമേരിക്ക എന്ന സംബല്‍ സമൃധിയുടെ നാട്ടിലെക്കു ഫ്ലൈറ്റ്‌ കയറുമ്പൊള്‍ ലോകം കീഴടക്കിയ രാജാവിന്റെ മനസ്സായിരുന്നു,ചെറിയ വിഷമം ഉണ്ടാരുന്നെങ്കിലും.കെ എസ്‌ ആര്‍ ടീ സീ ബസില്‍ നിന്നും വൊള്‍വൊയില്‍ കെറിയ ഫീലിംഗ്‌ ആരുന്നു എയര്‍ ഡെക്കാനില്‍ മത്രം കേറി ശീലിച്ച എനിക്കു ലുഫ്തന്‍സയില്‍ കേറിയപ്പോള്‍.ഒരു പാടു അഗ്രഹങ്ങല്‍ ഉണ്ട്‌ ഒരൊന്നായി നേടുന്നു , കൊച്ചിയിലെ ഫ്ലാറ്റിനു അഡ്വാന്‍സ്‌ കൊടുത്തു 2 B H K മതി എന്നാരുന്നു എന്റെ പക്ഷം, പക്ഷെ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി 3 BHK ആക്കി. അതൊരു ഡെഡ്‌ ഇന്വ്വെസ്റ്റ്‌മന്റ്‌ ആണെന്നണു എന്റെ വിശ്വാസം. "The money we earn should earn money for us‌ " എവിടെയോ വായിച്ചതാണു . പിന്നെ ഒരു അഡ്ജസ്റ്റ്‌മന്റ്‌ ആണല്ലൊ ജീവിതം .രഞ്ജിത്ത്‌ കാറിന്റെ സീറ്റില്‍ കണ്ണടച്ചിരുന്നു ചിന്തിച്ചു .ആങ്ങനെ ഒരു പാടു നാളത്തെ ഒരു അഗ്രഹം ഇന്നു സഫലമയി 'നയാഗ്രാ ഫാള്‍സ്‌' എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായിച്ചു പഠിച്ച അതേ നയാഗര !! അതു നേരില്‍ കാണുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.ഇവിടെ വന്നെ പിന്നെ കുറെ യാത്രകള്‍ ചെയ്തു . കൃത്യം 5 മണിക്കു തന്നെ ഓഫിസില്‍ നിന്നും ഇറങ്ങും, അപാര്‍ട്ട്മെന്റില്‍ എത്തി കൂട്ടുകാരൊടൊന്നിച്ചു ഒരു ടെന്നിസ്‌ കളി.'സ്മാഷും' 'ബാക്ക്‌ ഹാന്‍ഡ്‌ ക്രൊസ്സ്‌ കോര്‍ട്ട്‌ ഷോട്ടും' ഒന്നും അടിക്കാന്‍ പറ്റാരില്ലെങ്കിലൂം സ്റ്റെപ്‌ ഔട്‌ ചെയ്തു ഒന്നു രണ്ടു സിക്സും പുള്‍ ചെയ്തു രണ്ടു ബൗണ്ടറി ഉം ഒക്കെ ഞാന്‍ എന്റെ റാക്കറ്റില്‍ നിന്നു ഉതിര്‍ക്കും , ക്രിക്കെറ്റ്‌ മാത്രമെ കളിചിട്ടൊള്ളു ഇതു വരെ .പിന്നെ ചോറു,ചപ്പാതി ഒക്കെ ഉണ്ടാക്കി കഴിക്കും കറികള്‍ ഒക്കെ ചെരിയ പരീക്ഷണങ്ങള്‍ ആണു . നാട്ടില്‍ നിന്നും അരെങ്കിലും വരുമ്പൊള്‍ കൊറച്ചു ചമ്മന്തിപ്പൊടി കൊണ്ടൊന്നാല്‍ സന്തൊഷായി ,കൊറച്ചു ദിവസം വിഭവ സമൃധം ഹി ഹി .കഴിഞ്ഞ ഞായറാഴ്ച്ച സ്റ്റീഫന്റെ വീട്ടില്‍ പൊയപ്പൊളാണു ഈ നയഗ്രാ ട്രിപ്‌ പ്ലാന്‍ ചെയ്തതു .ജേക്കബ്‌ ,സ്റ്റീഫന്റെ വൈഫ്‌ ന്റെ ബ്രദര്‍, ഒരു ഷൊര്‍ട്‌ ടെര്‍മിനു ന്യു യൊര്‍ക്കില്‍ എത്തീതാണു അയാള്‍ക്കു യു.എസ്‌ കാണാന്‍ പറ്റുന്ന അത്രയും കണ്ടിട്ടു പൊകണം എന്നാണു ആശ .അതു കൊണ്ടു നെക്സ്റ്റ്‌ വീക്‌ തന്നെ ട്രിപ്‌ ഫിക്സ്‌ ചെയ്തു .നയഗ്രായിലേക്കു പൊകാനും തിരിച്ചു വരാനും 2 ഡിഫ്ഫറെന്റ്‌ റൂട്സ്സ്‌ ആണു ഞങ്ങല്‍ തിരഞ്ഞെടുത്തതു .ഫ്രണ്ട്‌സും ഗ്ഗൂഗിളും ഹെല്‍പ്‌ ചെയ്തു .ഞങ്ങള്‍ I 80W to I 380 to I81 റൂട്ട്‌ തിരഞ്ഞെടുത്തു തിരിച്ചു പോരാന്‍ , അവിടെ ഒരു ഫയ്മസ്‌ ബാര്‍ ബീ ക്യു ജോയിന്റ്‌ ഉള്ളതു കൊണ്ടാരുന്നു. ഡിന്നര്‍ അവിടുന്നാക്കം എന്നു തീരുമാനിച്ചു . 'നയഗ്രാ ' ശരിക്കും നയന മനോഹരം ,അവര്‍ണ്ണനീയം പുതിയ തലമുറയുടെ ഭാഷയില്‍ , സ്റ്റീഫന്റെ വൈഫ്‌ മൃദുല പറഞ്ഞ പൊലെ "GORGEOUS" .ജേക്കബ്‌ ആണു കാര്‍ ഡ്രൈവ്‌ ചെയ്തൊണ്ടിരുന്നതു,ഇവിദെ ഡ്രൈവ്‌ ചെയ്തു അത്ര പരിചയമില്ലാത പയ്യനാനു . എന്നാലും തരക്കെടില്ലതെ ഓടിക്കുന്നുണ്ടു. പെട്ടെന്നു കാര്‍ ഇടത്തെക്കൊന്നു ചരിഞ്ഞൊ ??ലെഫ്റ്റ്‌ ചെവിയില്‍ ഹോര്‍ണ്‍ മുഴങ്ങുന്ന ശബ്ദം . എന്താ ഈ ചെവീടടുത്തു ഒരു കിരുകിരുപ്പു ??? മൊബൈല്‍ റിംഗ്‌ ചെയ്യുന്നു പാതി ഉറക്കതിലാണു രഞ്ജിത്ത്‌ മൊബൈല്‍ എടുത്തതു . അങ്ങെ തലക്കല്‍ "Hello Ranjith this is Anupama, could you please resend those documents so that we can process your visa this time" - HR ആണു . രാജ്യം നഷ്ടപ്പെട്ട രാജാവിനെ പോലെ , യഥാര്‍ത്യത്തിന്റെ ലോകത്തേക്കു വലിച്ചെറിയപ്പെട്ട , രഞ്ജിയ്ത്‌ പറഞ്ഞു "OK Anupama I'll send those tomorrow" .ഇതൊക്കെ ഒരു ഐ വാഷ്‌ ആണെന്നു അറിയാഞ്ഞിട്ടല്ല ...തലെന്നത്തെ ഷിഫ്റ്റ്‌ അല്‍പം നീളം കൂടിപ്പൊയതിന്റെ ക്ഷീണത്തില്‍ കൂടുതല്‍ ഉറങ്ങി പൊയതാണു എല്ലാത്തിനും കാരണം ,രഞ്ജിത്ത്‌ മനസ്സില്‍ പറഞ്ഞു . മെല്ലെ ഉറക്കചടവില്‍ ഹിബെര്‍നേറ്റ്‌ ചെയ്തിരുന്ന പി സി ഓണ്‍ ചെയ്തു , i.e തുറന്നു ടൈപ്പ്‌ ചെയ്തു "www.naukri.com"

4 comments:

malayalathilakiyapol kooduthal nannayi koche

malayalam adipoliyayi..
eda nee onsitil epozha poyathu?

Heyyyyyyyyy adipoli...xpetin dineshan mashs 2nd part.......:)

gplus utube buzz