Wednesday, November 10, 2010

കുടഗിലെക്കൊരു യാത്ര

കഴിഞ്ഞ ഞായറാഴ്ച കൂര്‍ഗ് കൂര്‍ഗ് ന്നു വിളിക്കുന്ന കുടഗിലേക്ക് ഒന്ന് പോയി , പ്ലാന്‍ ചെയ്യാണ്ട് ട്രിപ്പ്‌പോവുന്നതാണല്ലോ അതിന്റെ ഒരു ഇത് , യേത് .
ശനിയാഴ്ച രാത്രി ഒരു പതിനൊന്നു മണി ആവുമ്പോ ഒരുത്തന്‍ വിളിച്ചു ..
ലവന്‍ : ഡാ കൂര്‍ഗില്‍ പോവാം .. നാളെ രാവിലെ
ഞാന്‍ : പോവാല്ലോ .. എപ്പ മടക്കം ..??
ലവന്‍ : തിങ്കളാഴ്ച
ഞാന്‍ : അപ്പ താമസം ???
ലവന്‍ : ഹോം സ്റ്റേ ..
ഞാന്‍ : ബുക്ക്‌ ചെയ്തോ
ലവന്‍ : അതൊന്നും ഇല്ല .. കിട്ടിയാല്‍ ഹോം സ്റ്റേ .. അല്ലേല്‍ കാര്‍ സ്റ്റേ ..
ഞാന്‍ : വെരി ഗുഡ് ..
ലവന്‍ : അപ്പൊ നാളെ രാവിലെ നാലരക്ക് കാണാം .. കിട്ടിയാല്‍ ഹോം അല്ലേല്‍ കാര്‍ ) , പിറ്റേന്ന്ദുബാരി ഫോറെസ്റ്റ് , ടിബറ്റന്‍ സെറ്റില്മെന്റ്റ് ഇത് രണ്ടും കാണുക തിരിച്ചു പോരുക .

കൊടഗു :
ബ്രിടീഷുകാര്‍ കൂര്‍ഗ് ന്നു വിളിച്ച സ്ഥലം . കര്‍ണാടകത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ ഉള്ള ഒരു ജില്ല .. തെക്ക് ഭാഗം വയനാട് ജില്ല . തെക്ക് പടിഞ്ഞാറ് കണ്ണൂര്‍ . വടക്ക് ഹസ്സന്‍ , കിഴക്ക് മൈസൂര്‍ ജില്ല . അങ്ങനെ ആണു അതിരുകള്‍ . പ്രധാനമായും കാപ്പി ആണു വരുമാന മാര്‍ഗം പിന്നെ ടൂറിസം . മടിക്കേരി ആണു ജില്ലാ ആസ്ഥാനം. കൊടവര്‍ ആണു അവിടുതുകാരില്‍ പ്രമുഖര്‍ , പിന്നെ കുടിയേറി വന്ന മലയാളികളും , കുറച്ചു ആദിവാസികളും . മിക്ക കൊടവരുടെയും വീട്ടില്‍ തോക്ക് കാണും ., നോട്ട് ദി പോയിന്റ്‌ . അവിടെ പോയി അഹങ്കാരം കാണിച്ച വെര്‍തെ തോക്കിന്റെ മുന്നില്‍ ഇരട്ട ചങ്ക് കാണിച്ചു നിക്കണ്ടി വരും .


ബാംഗ്ലൂര്‍ ന്നു ഏകദേശം 260 കിലോമീറ്റര്‍ ദൂരെ ആണു ഇരുപ്പു ഫാള്‍സ് . വെളുപ്പിന് നാലരക്ക് തന്നെ ബാംഗ്ലൂര്‍ ന്നു പുറപ്പെട്ടു , ഒരു ആറു മണി ആയപ്പോ തന്നെ ബ്രേക്ക്‌ ഫാസ്റ്റ് ,ബ്രേക്ക്‌ ഫാസ്റ്റ് ന്നു ഓരോരുത്തര്‍ പറഞ്ഞു തുടങ്ങി , വിശപ്പിന്റെ അസുഖം ഉള്ളവരായിരുന്നു കൂടുതല്‍ പേരും. അത് കൊണ്ടു മൈസൂര്‍ റോഡ്‌ ഇല്‍ കുറച്ചു പോവുമ്പോള്‍ വലതുവശത്ത് വരുന്ന കാമത്ത് റെസ്ടോരന്റ് ഇല്‍ കയറി ഇഡലി വട തട്ടി . ഇഡലി ഒരു പ്രത്യേക രീതീല ഉണ്ടാക്കുന്നേ , പനയുടെ ഓലയില്‍ പൊതിഞ്ഞു . നല്ല ടേസ്റ്റ്
. അപ്പോളേക്കും കൂടെ ഉള്ള ഒരാള്‍ടെ ഫ്രണ്ട് ഉം ആ ഫ്രണ്ട് ന്റെ രണ്ടു ചേട്ടന്മാരും വേറെ ഒരു കാറില്‍ അവിടെ എത്തി . അവരും ഞങ്ങള്‍ പോവുന്ന സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങിയതാരുന്നു . മൈസൂര്‍ വെച്ചു കാണാം എന്നും പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു , വിത്ത്‌ പഞ്ജാബി സോന്‍ഗ് .. ദ്ര്ര്ര്‍ .... ഹുടിപ്പാ ... ന്റമ്മോ ...

ഈ ഇന്‍ഫോസിസ് ഇല്‍ പണി എടുക്കുന്നോര്‍ക്ക് ഒരു പ്രശ്നമൊണ്ട് മൈസൂര്‍ വഴി പോയാല്‍ പിന്നെ അവരടെ കാമ്പസ് കാണണം , പോകുന്ന വഴിക്ക് അതും റോഡില്‍ നിന്നു കണ്ടു , അകത്തു കേറാന്‍ പറ്റിയില്ല . മൈസൂര്‍ കഴിഞ്ഞു ഹുന്സൂര്‍ എത്തുമ്പോള്‍ , ഹുന്സൂര്‍ എത്തുന്നതിനു തൊട്ടു മുന്നേ ഒന്ന് ശ്രദ്ധിക്കണം അവിടുന്ന് ഇടത്തോട്ട് തിരിയണം , നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്‌ ( ഇപ്പൊ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്‌ ന്നു അറിയപ്പെടുന്നു ) എന്ന് ഒരു ബോര്‍ഡ് കാണും , വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ യാത്രാ നിയന്ത്രണം ഉണ്ട് അവിടെ. കഴിഞ്ഞ വര്‍ഷം ബ്രഹ്മഗിരി പോയപ്പോള്‍ നഗര്‍ഹോലെ ചെക്ക്‌ പോസ്റ്റില്‍ രണ്ടു മൂന്നു മണിക്കൂര്‍ കാത്തു കിടന്നാരുന്നു . കാട്ടിനകത്തു കൂടി മുപ്പതു കിലോമീറ്ററോളം യാത്ര ചെയ്യണം , ഭാഗ്യമുണ്ടെങ്കില്‍ മൃഗങ്ങളെ കാണാന്‍ പറ്റും . വഴി നീളെ പുലിയുണ്ട് ആനയുണ്ട് കടുവ ഉണ്ട് എന്നൊക്കെ ബോര്‍ഡ് കാണാം , ആകെ കാണാന്‍ കിട്ടീത് കുറെ മാന്‍കൂട്ടങ്ങളും ഒരു മയിലും മാത്രം . കഴിഞ്ഞ തവണ പോയപ്പോള്‍ ഒരു ആനക്കൂട്ടതെയും ഒരു ഒറ്റയാനേം കാണാന്‍ കിട്ടിയിരുന്നു .




നാഗര്‍ഹോളെ ഇല്‍ വെച്ചു ക്യാമറ യില്‍ പതിഞ്ഞത്


ഉച്ച ആയപ്പോലെക്കും കുട്ട എന്ന സ്ഥലത്തെത്തി , ഇത് കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു സ്ഥലം ആണു , കര്‍ണാടകത്തില്‍ ആണു സ്ഥലമെങ്കിലും മലയാളികള്‍ ധാരാളം ഉണ്ട് , പതിവ് പോലെ കടകളും ഹോട്ടെലുകളും ഒക്കെ മലയാളികള്‍ ആണു നടത്തുന്നത് . ഭാഗം സൌത്ത് കൂര്‍ഗ് ആണു . കുട്ടയില്‍ നിന്നും ഒരു ഒന്‍പതു കിലോമീറ്റെര്‍ ദൂരെ ആണു ഇരുപ്പു ഫാള്‍സ് , കുട്ടയില്‍ നിന്നു ഒരു മലയാളി ഹോട്ടല്‍ ന്നു ഉച്ച ശാപ്പാട് അടിച്ച ശേഷം ഇരുപ്പുഫാള്‍സിലേക്ക് പോയി . പഞ്ചാബിക്ക് മ്മടെ കേരള പൊറോട്ട പെരുത്തിഷ്ടപ്പെട്ടു . രാമേശ്വരക്ഷേത്രം എന്ന് പേരുള്ള ഒരു ശിവ ക്ഷേത്രത്തിനു സമീപം വരെ കാര്‍ പോവും , ലക്ഷ്മണതീര്‍ത്ഥ എന്ന ഒരു കൊച്ച് ആറിന്റെ തീരത്താണ് അമ്പലം . ശിവരാത്രി ആണു ഇവിടുത്തെ ഏറ്റവും പ്രാധാന്യമുള്ള ദിവസം. ലക്ഷ്മണതീര്‍ത്ഥ എന്ന പേര് വന്നതിനു പിന്നില്‍ ഒരു കഥ ഉണ്ട് , രാവണേട്ടന്‍ സീതെച്ചിനെ അടിച്ചു മാറ്റി പോയ ടൈം . പുള്ളിക്കാരിയെ അന്വേഷിച്ചു രാം ആന്‍ഡ്‌ ലക്ഷ്മണ്‍ കാടായ കാട് മുഴുവന്‍ നടക്കുവാരുന്നു . ബ്രഹ്മഗിരി ഫോറെസ്റ്റ് റെയിഞ്ചില്‍ എത്തീപ്പോ രാം നു ദാഹം തോന്നി . വീ വീ എസ് ലക്ഷ്മണ്‍ നോട് പറഞ്ഞു തമ്പി, എട്ടന് ദാഹിക്കുന്നു , കുറച്ചു മിനെരല്‍ വാട്ടര്‍ കിട്ടിയിരുന്നെങ്കില്‍ .... ആസ് യൂഷ്വല്‍ , ലക്ഷ്മണ്‍ ഒരു ആരോ എടുത്തു എയ്തു, ആരോ കൊണ്ട സ്ഥലതൂന്നു മിനെരല്‍ വാട്ടര്‍ ധാര ധാര ആയി ഒഴുകി . അങ്ങനെ പേരും വന്നു ലക്ഷ്മണതീര്‍ത്ഥ . ഇതില്‍ കുളിച്ചാല്‍ പാപം മൊത്തം പോവുമത്രേ . പാപം പോയില്ലെലും അഴുക്കു പോവും . അമ്പലത്തിന്റെ അവിടുന്ന് ഒരു ഇരുപതു മുപ്പതു (നടപ്പിന്റെ വേഗം അനുസരിച്ച് ) നടന്നാല്‍ ഇരുപ്പു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തും . പോകുന്ന വഴി നല്ല വൃത്തിയായി പടവുകള്‍ ഒക്കെ കെട്ടി വെച്ചിട്ടുണ്ട് . പിന്നെ വഴിയില്‍ ഒരു കൊച്ച് തൂക്കുപാലവും ഉണ്ട് . ഇരുപ്പു ഫാള്‍സ് ന്റെ ഒരു പ്രത്യേകത
വെള്ളച്ചാട്ടത്തിന്റെ നേരെ താഴെ പോയി നിന്നു കുളിക്കാം എന്നതാ . കുറെ പേര് അവിടെ നിന്നു കുളിക്കുന്നുണ്ടാരുന്നു . വെള്ളച്ചാട്ടം രണ്ടു ഫേസ് ആയാണ് പതിക്കുന്നത് . കാണാന്‍ ഭംഗിയുള്ള ഒരു വെള്ളച്ചാട്ടം ആണു . വെള്ളത്തിന്റെ അലെര്‍ജി ഉള്ളതോണ്ട്‌ ഞാന്‍ കുളിക്കാനൊന്നും പോയില്ല .

അട്ട കടിക്കാതെ ഇരിക്കാന്‍ വേണ്ടി പുകല കാലില്‍ തേക്കുന്ന ഒരു പടം



കൊള്ളാം ല്ലേ ഇരുപ്പു വെള്ളച്ചാട്ടം


ഒരുപാട് പാപം ചെയ്തവര്‍ കുളിച്ചു പാപം കളയാന്‍ ശ്രമിക്കുന്നു .. നമ്മക്ക് അതിന്റെ ആവശ്യമില്ലല്ലോ


വെള്ളച്ചാട്ടം കാഴ്ച ഒക്കെ കണ്ടു തിരിച്ചു രാമേശ്വരം അമ്പലത്തിന്റെ അടുത്ത് വന്നു . അപ്പൊ പെരുമഴ തുടങ്ങി , കുറച്ചു സമയം കാത്തു നോക്കി മഴ കുറഞ്ഞില്ല , പിന്നെ ചാടി ഓടി കാറില്‍ കേറി മടിക്കെരിക്ക് . ഗോനിക്കൊപ്പ വിരാജ്പെട്ട വഴി ആണു മടിക്കെരിക്ക് പോയത് . ഏകദേശം 120 കി മി ദൂരം ഉണ്ട് മടിക്കെരിക്ക് . വഴി അത്ര നന്നല്ല . പെരുമഴ ആയതു കൊണ്ടു സീനറി അത്ര നന്നായി കാണാനും പറ്റിയില്ല . കാലവസ്ഥക്കാര് പറയുന്ന പോലെ കനത്ത മഴ ആരുന്നു . പോകുന്ന വഴി ഫോണ്‍ വിളിച്ചു ഒരു ഹോം സ്റ്റേ ശരിയാക്കി . ഡിന്നര്‍ ആന്‍ഡ്‌ ബ്രേക്ഫാസ്റ്റ് അടക്കം 600 രൂപ പെര്‍ തല . തരക്കെടില്ലന്നു തോന്നി .

മടിക്കേരി ന്നു ഒരു പത്തു കിലോമീറ്റര്‍ ദൂരെ ആണു ഹോംസ്റ്റേ . ഒരു കാപ്പിതോട്ടത്തിന്റെ നടുക്ക് .. ഒരു പുത്തന്‍ വീട് . വല്ല്യ മൂന്നു മുറികള്‍ ഹാള്‍ , ഡൈനിങ്ങ്‌ റൂം .. കിച്ചന്‍ .. മൊത്തത്തില്‍ നല്ല സെറ്റപ്പ് . ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫുഡ്‌ എത്തി . ഇടിയപ്പം , ചപ്പാത്തി , ചോറ് , രസം , സാമ്പാര്‍ എല്ലാം ഉണ്ടാരുന്നു .. അയ്യോ .. ചിക്കന്‍ കറി ഉം .. അടിപൊളി ആരുന്നു . രാവിലെ നേരത്തെ എണീറ്റതിന്റെം പിന്നെ യാത്രയുടെം ക്ഷീണം കാരണം പെട്ടെന്ന് കംബിളിപ്പുതപ്പിന്റെ അടിയില്‍ അഭയം പ്രാപിച്ചു , മഴ പെയ്ത കാരണം പതിവിലും കൂടുതല്‍ തണുപ്പുണ്ടായിരുന്നു എന്ന് ഹോം സ്റ്റേ ശരിയാക്കി തന്ന ആള്‍ പറഞ്ഞു . രാവിലെ ഏഴര ആയപ്പോള്‍ മുതല്‍ ബാക്കി ഉള്ളവരെ കുതിപ്പൊക്കാന്‍ ശ്രമം തുടങ്ങി . എട്ടരയോടെ ബ്രേക്ക്‌ ഫാസ്റ്റ് വന്നു . അതൊക്കെ കഴിച്ചു പിന്നേം പായ്ക്ക് അപ്പ്‌ ചെയ്തപ്പോഴേക്കും ഒന്പതരയോളം ആയി സമയം . ആകെ രണ്ടു സ്ഥലങ്ങള്‍ ആണു അന്ന് കാണാന്‍ തീരുമാനിച്ചത് ദുബാരി ഫോറെസ്റ്റ് പിന്നെ കുശാല്‍ നഗര്‍ ലെ ഗോള്‍ഡന്‍ ടെമ്പിള്‍ .

അങ്ങനെ മടിക്കെരിന്നു മൈസൂര്‍ ഭാഗത്തേക്ക് ഒരു ഇരുപതു കി മി സഞ്ചരിച്ചു വലത്തോട്ട് തിരിഞ്ഞു ഒരു ഒന്‍പതു കി മി സഞ്ചരിച്ചാല്‍ ദുബാരി എത്തും . വഴിക്കൂന്നു ഫോടോ ഒക്കെ പിടിച്ചു വന്നപ്പോളേക്കും പതിനൊന്നര കഴിഞ്ഞിരുന്നു . അവിടെ ഉള്ള ഒരു അട്രാക്ഷന്‍ ആനപ്പുറത്ത് ഉള്ള സവാരി ആണു . പക്ഷെ രാവിലെ ഏഴു മുതല്‍ പന്ത്രണ്ടു വരെയേ പരിപാടി ഉള്ളു. ( ആനപ്പുറത്ത് കേറണം ന്നു ഉള്ളവര്‍ നേരത്തെ എണീറ്റു ചെന്നോണം ) . പിന്നെ അവിടെ ഉള്ളത് റിവര്‍ റാഫ്ടിംഗ് എന്ന സംഭവം ആണു . സംഭവം ഒരു സംഭാവാട്ടാ . രണ്ടു ഓപ്ഷന്‍സ് ആണു ഉള്ളത് , നൂറു രൂപ കൊടുത്താല്‍ സ്റ്റില്‍ വാട്ടര്‍ റാഫ്ടിംഗ് , അറുന്നൂറു രൂപ കൊടുത്താല്‍ ഒരു ഏഴു കിലോമീറ്റെര്‍ റാഫ്ടിംഗ് . അതില്‍ രാപിട്സ് ന്നു വിളിക്കുന്ന ചില സ്ഥലങ്ങള്‍ ഉണ്ട് . വെള്ളം അല്പം സ്പീഡില്‍ കുത്തി ഒലിച്ചു പോവുന്ന സ്ഥലം . ഫയങ്കര ത്രില്ലിംഗ് ആണത്രേ . ടീ വീ ല്‍ കണ്ടുള്ള പരിചയം ഉണ്ട് . ടൈറ്റാനിക് പടത്തിലെ ജാക്കിനും റോസ് നും കപ്പല് മുങ്ങാന്‍ പോവുമ്പോള്‍ ലൈഫ് ജാക്കറ്റ് കൊടുക്കൂല്ലേ അതുമാതിരി ലൈഫ് ജാക്കറ്റ് പിന്നെ ഹെല്‍മെറ്റ്‌ ഒക്കെ തന്നു .ഹെല്‍മെറ്റ്‌ എന്തിനാ വെറുതെ എന്നൊക്കെ ഒരു കാപാലികന്‍ ചോദിക്കുന്നുണ്ടായിരുന്നു . റാഫ്ടില്‍ നമ്മള്‍ടെ കൂടെ ഒരു ക്യാപ്റ്റന്‍ ഉം വരും . പുള്ളി ആണു ഇതിലെ പോവണം ന്നു തീരുമാനിക്കുന്നെ . ആദ്യം കൊറേ നിര്‍ദേശങ്ങള്‍ തന്നു .
തുഴ പിടിക്കേണ്ട വിധം . പിന്നെ കൊറേ കമ്മാണ്ട്സ് .

>> ഫോര്‍വേഡ് - ഇങ്ങനെ പറയുമ്പോള്‍ മുന്നോട്ടു തുഴയണം .
>> ബാക്ക്വേര്‍ഡ്‌ - ഓഫ്കോഴ്സ് പിന്നാട്ടു തുഴയണം
>> ഗെറ്റ് ഇന്‍ - തുഴ ഒക്കെ രാഫ്ടിന്റെ ഉള്ളില്‍ വെച്ചു രാഫ്ടിന്റെ ഉള്ളിലേക്ക് ഇരിക്കണം
>>ഹോള്‍ഡ്‌ റോപ് - രാഫ്ടിന്റെ സൈഡ് ഇല്‍ കയറുണ്ട്‌ അതില്‍ മുറുക്കെ പിടിച്ചോണം .

ഇതിന്റെ റിഹേഴ്സല്‍ ഒക്കെ കഴിഞ്ഞു തുഴച്ചില്‍ തുടങ്ങി . കുറച്ചു ദൂരം എത്തീപ്പോ മ്മടെ മച്ചാന്‍ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ പറയുവാ , ജമ്പ് ന്നു . അങ്ങനെ ഒരു കമാന്റ് പറഞ്ഞില്ലരുന്നല്ലോ . എല്ലാരും ഒന്നും മനസ്സിലാവാത്ത പോലെ ഇരുന്നു . അന്നേരം മി . ജാക്ക് സ്പാരോ : ജമ്പ് ജമ്പ് .. പറഞ്ഞാ മനസ്സിലാവുല്ലേ ന്നു . ഞാന്‍ മനസ്സില്‍ .. മാതാവേ യെവന്‍ എന്ത് ഉദ്ദേശിച്ചാ ? അറുന്നൂറു രൂപ കൊടുത്തും പോയി . ഞാന്‍ പറഞ്ഞു .. എനിച്ചു നീന്തല്‍ അറിഞ്ഞൂടാ .
ലവന്‍ : അതിനല്ലേ ലൈഫ് ജാക്കറ്റ് .
പിന്നെ ഒന്ന് കൂടെ പറഞ്ഞു . ജമ്പ് !!!
ഒരുത്തന്‍ ചാടി , അവന്‍ ഈസി ആയി പൊങ്ങി കിടന്നു .
ക്യാപ്റ്റന്‍ എന്നോട് .. കണ്ടോ അവന്‍ ഫ്ലോട്ട് ചെയ്തു കിടക്കുന്ന കണ്ടോ .
ഞാന്‍ : ലവന് നീന്തല്‍ അറിയാം . ബൈ ദി വേ എത്ര ആഴം കാണും
ക്യാപ്റ്റന്‍ : ഒരു 40 ഫീറ്റ്‌ കാണും.
ഞാന്‍ : 40 ഫീറ്റ ..ന്റമ്മോ ..
ക്യാപ്റ്റന്‍ : ചില സ്ഥലത്ത് 30 ഫീറ്റെ ഒള്ളു .
ഞാന്‍ : ഹോ സമാധാനമായി .. . അഞ്ചര അടിക്കു മേലെ എല്ലാം എനിക്ക് ഒരുപോലെ ആണു മച്ചൂ ....
ക്യാപ്റ്റന്‍ : എടൊ ലൈഫ് ജാക്കറ്റ് നു 180 കിലോ കപാസിറ്റി ഒണ്ടു .
ഞാന്‍ : (മനസ്സില്‍) പോടാ പുല്ലേ , ഇച്ചരെ തടി ഉണ്ടെന്നും വെച്ചും 180 വരെ താങ്ങും പോലും .. . ഡാ രാസ്കലെ .. അവന്‍ എന്നെ കളിയാക്കുവാ ...

പിന്നെ ജാക്കിനേം റോസിനേം ഒക്കെ മനസ്സില്‍ വെച്ചു വെള്ളത്തിലേക്ക്‌ ചാടി . കൂള്‍ ആയി ഫ്ലോട്ട് ചെയ്തു കിടന്നു .. കൊള്ളാല്ലോ ലൈഫ് ജാക്കറ്റ് . ഇനി നാട്ടില്‍ പോവുമ്പോ ഇതൊക്കെ ഇട്ടോണ്ട് വേണം പോവാന്‍ . പേടിക്കാണ്ട് പഞ്ചായത്ത് കുളത്തിന്റെ മതിലേല്‍ ഒക്കെ കേറി നിക്കാല്ലോ .
വെള്ളത്തില്‍ ഇറങ്ങുന്നത് അത്ര പ്രയാസമില്ല . ബട്ട്‌ തിരിച്ചു കേറാന്‍ ഇച്ചരെ പാടാ , ലൈഫ് ജാക്കട്ടേല്‍ പിടിച്ചു വലിച്ചു തൂക്കി അങ്ങ് ഇടും . കുറച്ചു താഴോട്ടു പോയപ്പോ ഒരു റാപ്പിഡ് വന്നു . ക്യാപ്റ്റന്‍ ന്റെ കമാന്റ്സ് ഒന്നും കേട്ടില്ല രാഫ്റ്റ് ഏറ്റവും സ്പീഡ് കൂടിയ സ്ഥലത്തൂടെ പോവുവാരുന്നു . എന്റെ ഓപ്പോസിറ്റ് ഇരുന്നവന്‍ , ഹെല്‍മെറ്റ്‌ ഒക്കെ എന്തിനാന്നു ചോദിച്ചവന്‍ തെറിച്ചങ്ങ് പോയി .. നേരെ ഒരു പാറയില്‍ ചെന്നു വീണു . ഹെല്‍മെറ്റ്‌ ചെന്നാ അടിച്ചത് അല്ലെങ്കില്‍ ഇങ്കുലാബ് സിന്ദാബാദ് ആയേനെ . ഹ്മ്മം .. റാഫ്റ്റ് മുന്നോട്ടു പോയി . പിന്നെ ക്യാപ്റ്റന്‍ കഷ്ടപ്പെട്ട് ലവനെ തിരിച്ചു കേറ്റി . അപ്പൊ എല്ലാരുടെം നെഞ്ചില്‍ ഒരു ബ്രേക്ക്‌ ഡാന്‍സ് നടന്നു . അടുത്ത റാപിഡ് എത്തി ... ഡിം ദേ കിടക്കുന്നു മൂന്നെണ്ണം വെള്ളത്തില്‍ . ഒരുത്തന്‍ ഒലിച്ചു ഒലിച്ചു അങ്ങ് പോയി .. കാപ്ടാ ലോണ്ട് ഒരുത്തന്‍ ഒലിച്ചു പോവുന്നു . ക്യാപ്റ്റന്‍ ആസ് കൂള്‍ ആസ് ഐസ് . .. മാക്സിമം കേ ആര്‍ എസ് വരെ പോവും . (മൈസൂര്‍ ഉള്ള ഡാം ഇല്ലേ .. അതാ കേ ആര്‍ എസ് ) . ബെസ്റ്റ് കണ്ണാ ബെസ്റ്റ് .. വളരെ നന്നായി . ക്യാപ്റ്റന്‍ ആണെങ്കില്‍ അവന്റെ കയ്യിന്നു പോയ തുഴ പിടിക്കാന്‍ വേണ്ടി ചാടി ഒരു നീന്തല്‍ . ഒരു പത്തു മിനിറ്റ് കഴിഞ്ഞു ലവനെ രക്ഷിച്ചു . നല്ല രസമാരുന്നു അവന്റെ ഫേസ് കാണാന്‍ ഹി ഹീ . അങ്ങനെ തുഴച്ചില്‍ ഒക്കെ കഴിഞ്ഞു തീരത്തെത്തി . ജീപ്പില്‍ രാഫ്ടിംഗ് സ്റ്റാര്‍ട്ട്‌ ചെയ്താ സ്ഥലത്തെത്തി . വേഷഭൂഷകള്‍ ഒക്കെ മാറി. അപ്പോളേക്കും മുടിഞ്ഞ വിശപ്പ്‌ തുടങ്ങി . നേരെ പോയി ലഞ്ച് കഴിച്ചു . അവിടുന്ന് കുശാല്‍ നഗര്‍ ലേക്ക് .





ഒരുത്തന്റെ കാനന്‍ ല് പതിഞ്ഞ പടങ്ങള്‍ .. ക്യാമറ വെള്ളത്തില്‍ പോയി . അതിന്റെ പണി തീര്‍ന്നു . മെമ്മറി കാര്‍ഡ്‌ റീഡ് ചെയ്താ കൊണ്ടു പടമെങ്കിലും കിട്ടി .


മൈസൂര്‍ റോഡില്‍ ഒരു ഇരുപതു കിലോമീറ്റെര്‍ കൂടെ പോയി ഒരു റൈറ്റ് എടുത്താല്‍ കുശാല്‍ നഗര്‍ എത്തും . തിബറ്റിന്റെ ഒരു കൊച്ച് സാമ്പിള്‍ ആണു സ്ഥലം . ബുദ്ധ സന്യാസിമാരുടെ ഒരു പരിശീലന കേന്ദ്രം . മനോഹരമായ ഗോള്‍ഡന്‍ ടെമ്പിള്‍ . പിന്നെ തിബറ്റന്‍ കരകൌശല സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലം . അതൊക്കെ നടന്നു കണ്ടു , കുറച്ചു ഫോട്ടോസ് ഒക്കെ പിടിച്ചു അവിടുന്ന് തിരിച്ചു ബാംഗ്ലൂര്‍ ലേക്ക് .


ഒരു തിബറ്റന്‍ ബുദ്ധ സന്യാസിയോടൊപ്പം - ഇതിനാണ് കോണ്ട്രാസ്റ്റ് എന്ന് പറയുക



ഗോള്‍ഡന്‍ ടെമ്പിള്‍

മോനെസ്റ്റെരി ലോട്ടുള്ള കവാടം


ഗോള്‍ഡന്‍ ടെമ്പിള്‍ ... വീണ്ടും

പഠിച്ച പാഠം :
ബാംഗ്ലൂര്‍ ന്നു കൂര്‍ഗ് കാണാന്‍ പോവുമ്പോള്‍ ഇരുപ്പു ഫാള്‍സ് ഉള്പ്പെടുതണ്ട ന്നു തോന്നുന്നു .. ഒരുപാട് ഡ്രൈവ് ഉണ്ട് , പിന്നെ ഒരു ദിവസം മൊത്തം വേണം . അത് കൊണ്ടു നേരെ മടിക്കെരിക്ക് പോയാല്‍ , തലൈ കാവേരി, അബേ ഫാള്‍സ് , ഒമ്കരെശ്വര ടെമ്പിള്‍ അങ്ങനെ പലതും കാണാന്‍ പറ്റും .. അതൊക്കെ മിസ്സ്‌ ആയി .. ആഹ് ഇനി ഒരിക്കല്‍ പോയി അതൊക്കെ കാണണം .






15 comments:

Pandu ee type oru 'jump' parannapo njanum onnu samshayichatha....

കൊറേ കാലം കൂടി ഒരു നല്ല പോസ്റ്റ്‌ വായിച്ച ഫീല്‍ !!!
കലക്കി !!!

Kidu aayittundu....Iruppu falls il poyi vana pole :D
Kore chirikkanum patti...
:)

kalakki... :)laughed a lot... memorable trip

കുളി പതിവില്ലെങ്കിലും,ഇങ്ങനൊരവസരം കിട്ടുമ്പോള്‍ ഹാഫ് കള്ളന്റെ പകുതി പാപംസ് എങ്കിലും കഴുകിക്കളയാരുന്നു.:)
പിന്നെ ഈ റാഫ്റ്റിങ്ങ് ഒരു സംഭവം തന്നെയെന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി.ഒന്നു ചെറുങ്ങനെ പേടിച്ചു..

ഭംഗിയായി യാത്രയും വിവരണവും...:)

Dude... ur posts r really good. machu pani niruthi valla ezhuthukaranum akadae...

gud post chettan. sounds like you had fun. ee sthalam onnu kandal kollam ennu thonnunni. adipoli pics.especially that waterfall.

@കിടു13 :
ശരിക്കും സംശയം തോന്നിപ്പോകും .. :-)


@Captain Haddock
നന്ദി ഒണ്ടു നന്ദി .. എഴുത്ത് കൂര്‍ഗ് ണേ പറ്റി ആയോണ്ടാരിക്കും .. ഫീല്‍ കിട്ടീത് .. ഗൊച്ചു ഗ്യാപ്ടാ ..

@Anita :) ചിരിച്ചല്ലോ .. അത് മതി .. നോം ഹാപ്പി ജാം ആയി ..
@അനോണി : താങ്ക്സ് .. ശരിക്കും ഓര്‍മയില്‍ നിക്കുന്നത് തന്നെ ..

@Rare Rose
റാഫ്റ്റിങ്ങ് ശരിക്കും സംഭവം തന്നെ .. ഒരിക്കലെങ്കിലും പോവണം .. പേടിച്ചാലും തീരുമ്പോ കൊറേ ചിരിക്കാന്‍ പറ്റും .
പാതി പാപം പോയാല്‍ ഞാന്‍ ഫുള്‍ കള്ളന്‍ ആയി പോവുല്ലെ അതാ കുളിക്കാത്തെ ;-)

@keerthi
താങ്ക്സ് കീര്‍ത്തന .. :-)

@Victor Jose
താങ്ക്സ് ഡാ ... ശോ അവസാനം പറഞ്ഞത് വന്‍ ഗോമ്ബ്ലിമെന്റ്റ് ആയി പോയി .. ഹി ഹീ

@അനോണി : ഈ അനോണിനെ മനസ്സിലായി . താങ്ക്സ് അനിയത്തിക്കുട്ടി ;-)

Good narration... really thrilling.
Can you give details about the home stay? (Name and phone number)

Excellent!!! :)

(asooya aayi...dhippa sheriyaakki thraattaaaa....)

@nkz1984 : ഫോണ്‍ നമ്പര്‍ തപ്പി തരാം ..താങ്ക്സ് ..

@jumbo താങ്ക്സ് :-)
@അസ്‌ലം : താങ്ക്സേ ..
@Suмα | സുമ .. ദാങ്ക്സ് .. എപ്പ ശരിയാക്കും ന്നു യിപ്പ അറിയണം ..

പലപ്രാവശ്യം പോയിട്ടുണ്ടെങ്കിലും കുടകിനെപ്പറ്റിയുള്ള ഓരോ വായനയും നവ്യാനുഭവം നൽകുന്നു. റാഫ്റ്റിങ്ങ് മാത്രം നടത്താൻ പറ്റിയിട്ടില്ല.

gplus utube buzz