അനുഭവങ്ങളില്‍ പലതും പാളിച്ചകള്‍ ആണെങ്കിലും ഈ പറയാന്‍ പോകുന്നത് അല്പം വേദന നിറഞ്ഞതാണ് ...7th സെമസ്റ്ററില്‍ പഠിക്കുന്ന കാലം , പഠനയാത്ര എന്ന പേരില്‍ ഒരു വിനോദയാത്രക്ക് ക്ലാസ്സിലെ എല്ലാവരും കൂടി പോയി . സിനിമ ഷൂട്ടിങ് നു പ്രസിദ്ധമായ ആതിരപ്പള്ളി - വാഴച്ചാല്‍ ആണ് ആദ്യം സന്ദര്‍ശിച്ചത് . അവിടെ വെച്ച് സാഹസിക സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് സുഹൃത്തുക്കള്‍ മറിഞ്ഞടിച്ചു വീണു എങ്കിലും പരിക്കൊന്നും കൂടാതെ രക്ഷപെട്ടു.( അവര്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടോ എന്തോ .. )അവിടെ നിന്നും ചെറായി ബീച്ചിലേക്ക് ആണ് പോയത് . വെള്ളത്തില്‍ ഇറങ്ങണ്ട എന്ന് കരുതി ഞാന്‍ കരയില്‍...