
ഒരു പാടു പേര്‍ പറഞ്ഞു പഴകിയ സംഭവം ആണെങ്കിലും മഴ എന്നും ഒരു പുതുമ തന്നെ ആണു ... ജീവിതത്തിണ്റ്റെ ഒരോ ഘട്ടത്തിലൂടെ കടന്നു പൊവുമ്പോളും മഴ പല രൂപത്തിലും ഭാവത്തിലും പെയ്തു തകര്‍ത്തും തലോടിയും കടന്നു പോയിട്ടുണ്ടു. കാല ഗണനാ ക്രമത്തില്‍ തന്നെ ഓര്‍ക്കാം ...... ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കാലത്തു മഴ പെയ്യുമ്പോള്‍ കുട വീശി വെള്ളം പിടിക്കുക, മഴ തോര്‍ന്നു കഴിഞ്ഞാല്‍ സ്കൂളിലെ കളിസ്ഥലത്തു...