ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

Sunday, November 27, 2011

ബ്രേക്ക്‌ഫാസ്റ്റ്‌

ആഹാരം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ഒരു ജീവി ആണ് ഞാന്‍ . അതിപ്പോ ബ്രേക്ക്‌ ഫാസ്റ്റ് , ലഞ്ച് , ഡിന്നര്‍ ന്നു സമയം നോട്ടം ഒന്നൂല്ല .തിരോന്തോരത്ത് എത്തിയെ പിന്നെ അധികം തീറ്റ പരീക്ഷണങ്ങള്‍ ഒന്നൂല്ല . ഒരു രണ്ടു മാസം ഞാന്‍ ഒരു ലോഡ്ജില്‍ ആരുന്നു താമസം .അതിന്റെ തൊട്ടടുത്ത്‌ , ഒരു ഹോട്ടലുണ്ട് . ബ്രേക്ക്‌ ഫാസ്റ്റ്‌ പതിവായി അവിടുന്നാ. ഒരു ചായക്കാശു കൊണ്ട് മനോരമേം മാത്രുഭൂമീം കേരളാ...

Saturday, October 8, 2011

കണ്ടത് പറഞ്ഞാല്‍ : ഇന്ത്യന്‍ റുപ്പി

ഇന്ന് ഇന്ത്യന്‍ റുപ്പീ കണ്ടു .. ഒരു രഞ്ജിത്ത് പടം . എല്ലാ പടത്തിലും ഗുണപാഠവും സാരോപദേശവും കൊടുക്കണം എന്ന് ഏതാണ്ട് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു രഞ്ജിത്തിന് . മൂന്നു ലക്ഷം രൂപ ഉണ്ടാക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ ഇറങ്ങി .. ഒരു കോടി രൂപയ്ക്കു വേണ്ടി അഭ്യാസങ്ങള്‍ കാണിക്കേണ്ടി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയിലൂടെ ആണ് ചിത്രം വികസിക്കുന്നത് . പൃഥ്വിരാജ് ...

Wednesday, September 14, 2011

കണ്ടത് പറഞ്ഞാല്‍ - സെവന്‍സ്

ഇന്നലെ അത്താഴം കഴിചോണ്ടിരുന്നപ്പോ ഒരു വിളി .. സെവന്‍സ് കാണാം . അന്വേഷിച്ചപ്പോ കഴക്കൂട്ടത്ത് പടം ഓടുന്നുണ്ട് ..പോയേക്കാം ,ജോഷിയുടെ പതിവ് പടങ്ങളില്‍ നിന്നുള്ള ആകെ വ്യത്യാസം സൂപ്പര്‍ താരങ്ങള്‍ ഇല്ല എന്നത് മാത്രം . കഥയില്ലായ്മയും , അനീതിക്കെതിരെ ഉള്ള പോരാട്ടവും ഒക്കെ പതിവ് പോലെ തന്നെ . ഫുട്ബോള്‍ ന്റെ ഒരു പശ്ചാത്തലം ഉണ്ട് , അതും ഇപ്പൊ പുതുമ അല്ലല്ലോ :)ഏഴെട്ടു ചെറുപ്പക്കാരെ...

Friday, August 5, 2011

കാശ് പോകുന്ന വഴിയെ ! ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌ ഫ്രോഡ്

കഴിഞ്ഞ മെയ്‌ പതിനെട്ടു , അന്ന് ഞാന്‍ ബാംഗ്ലൂര്‍ലാരുന്നു , പിറ്റേന്ന് ബാംഗ്ലൂര്‍ വിടാന്‍ ഉള്ള ഒരുക്കത്തില്‍ . കുറച്ചു സാധങ്ങള്‍ വാങ്ങിക്കണം പിന്നെ ഡ്രൈവാഷ്‌ നു കൊടുത്ത കവച കുണ്ഡലങ്ങള്‍ വാങ്ങിക്കണം എന്നെല്ലാം കരുതി പുറത്തേക്കു , ഇതൊക്കെ ചെയ്യണമെങ്കി കാശ് വേണ്ടേ , അതിനു എ . ടീ. എം ലേക്ക് ഇറങ്ങി , സ്റ്റെപ്സ് ഇറങ്ങിക്കൊണ്ടിരുന്നപ്പോ ഒരു മെസ്സേജ് വന്നു . You have made a...

Saturday, July 30, 2011

കണ്ടത് പറഞ്ഞാല്‍ - വയലിന്‍

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ കാണണം എന്ന മോഹവുമായി കേറി ചെന്നത് സിബി മലയില്‍ ന്‍റെ മടയില്‍ .. വയലിന്‍ എന്ന മഹത്തായ ചലച്ചിത്ര കാവ്യം കാണാനുള്ള സൌഭാഗ്യം എനിക്കുണ്ടായി . ആസിഫ്‌ അലി , നിത്യ മേനോന്‍ , പിന്നാ വനിതാരത്നം ജയിച്ച പുള്ളിക്കാരി , വിജയരാഘവന്‍ നെടുമുടി , ജനാര്‍ദ്ദനന്‍ , പിന്നെ വയലിന്‍, ഗിറ്റാര്‍ .. മെഴുകുതിരി . >> വല്ല്യ ജോലീം കൂലീം ഒന്നും ഇല്ലെങ്കിലും വീട് ജപ്തി...

Tuesday, June 14, 2011

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും

ചുമ്മാതെ ഒന്ന് പാടിയതാ ... ഓടിച്ചിട്ട്‌ തല്ലരുത് .. നിന്ന് തരാം അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍ കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍ മട്ടിക്കുടപ്പന്റെ മുട്ടായി നല്‍കാം ..അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍ കണ്ണാരു പോത്തും കയ്യാരു കെട്ടുംമഴവെയില് വരുമന്നു കുറുനരിക്ക് കല്യാണം ആരാണ് പൂത്താലി കെട്ടാന്‍ അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍ മദനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍അവനിട്ട...

Monday, June 13, 2011

വെര്‍തെ ഒരു പോസ്റ്റ്‌ !

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4 ...

Tuesday, May 31, 2011

അധ്യാപകരേ, അല്‍പ്പം ആത്മാര്‍ഥത ഒക്കെ ആവാം !

നുമ്മ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം പ്രോഡക്റ്റ്‌ ആണ് .. അത് കൊണ്ട് ഒരു ചളിപ്പും കുറവും തോന്നിയിട്ടുമില്ല .. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് . കൂടെ പഠിച്ചിരുന്ന പലരും അതേ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളും ആയിരുന്നു . ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ H വരെ ഡിവിഷന്‍ ഉണ്ടായിരുന്നു . ഒരു മൂന്നു നാല് വര്ഷം മുന്‍പ് വരെ അത് അങ്ങനെ തന്നെ നില നില്‍ക്കുകയായിരുന്നു . പക്ഷെ , കഴിഞ്ഞ മൂന്നു...

Tuesday, May 10, 2011

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ !

എഞ്ചിനീയറിംഗ് ജീവിതത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറ്റാത്ത ഒരു കാര്യം റെക്കോര്‍ഡ്‌ ബുക്ക്‌ രണ്ടു , അസ്സൈന്മെന്റ് .എനിക്ക് ചെറുപ്പം തൊട്ടേ മടിയുടെ അസുഖം ഉള്ളതാ .. പിന്നെ ഒന്നും നേരത്തും കാലത്തും ചെയ്യാന്‍ പറ്റില്ലാ ന്നു ഉള്ളതും , മകയിരം നക്ഷത്രത്തിന്റെ ദോഷം ആരിക്കും :-( . അതൊന്നും പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല . ആ .. അപ്പൊ പറഞ്ഞു വന്നത് ഈ അസ്സൈന്മെന്റ് നമ്മള്‍...

Monday, May 2, 2011

ജാക്ക്ഫ്രൂട്ട് ഷേക്ക്‌ !

ഏറ്റവും വലിപ്പം ഉള്ള കോമ്പൌണ്ട് ഫ്രൂട്ട് ആണ് ജാക്ക്ഫ്രൂട്ട് ന്നു അടിപൊളി പേരുള്ള മ്മടെ സ്വന്തം ചക്ക .പ്ലാവ്‌ എന്ന് പേരാകുന്ന മരത്തില്‍ , വേണമെങ്കില്‍ വേരില്‍ പോലും കായ്ക്കുന്ന ഇനം ( പഴംചോല്ലില്‍ പതിരില്ല) നമ്മള്‍ ( നാട്ടിന്‍ പുറത്തുകാര്‍ ) വല്ല്യ വില കൊടുക്കാത്ത ഒരു ഫ്രൂട്ട് ആണ് . എങ്കിലും ഇവന്‍ പുലി ആണ് . ബംഗ്ലാദേശിന്റെ ദേശീയ ഫലം ആണ് കക്ഷി ! പൊതുവേ ചക്ക രണ്ടു ഇനം ഒണ്ടു .....

Thursday, April 21, 2011

രാവണ പുത്രി - വയലാര്‍

രാവണ പുത്രി - വയലാര്‍ യുദ്ധം കഴിഞ്ഞു ..കബന്ധങ്ങള്‍ ഉന്മാദ നൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളം കെട്ടി നിന്ന മണ്‍മെത്തയില്‍ കാല്‍ തെറ്റി വീണു നിഴലുകള്‍ ധൂമില സന്ഗ്രാമ രംഗങ്ങളില്‍ വിഷ ധൂളികള്‍ വീശും ശരസഞ്ചയങ്ങളില്‍ തെന്നല്‍ മരണം മണം പിടിക്കുംപോലെ തെന്നി നടന്നു പടകുടീരങ്ങളില്‍ ആ യുദ്ധ ഭൂവില്‍ നിലം പതിച്ചു രാമസായകമേറ്റു തളര്‍ന്ന ലന്കെശ്വരന്‍ കൃഷ്ണ മണികള്‍ മറിയും മിഴികളില്‍ ഉഷ്ണം പുകയും മനസ്സില്‍ കയങ്ങളില്‍ മൃത്യു പതുക്കെ പതുക്കെ ജീവാണുക്കള്‍ കൊത്തി വിഴുങ്ങും ശിരോ മണ്ഡലങ്ങളില്‍ അപ്പോഴും രാവണന്നു ഉള്ളിലൊരന്തിമ സ്വപ്നമായ്‌ നിന്നൂ മനോജ്ഞായാം...

Tuesday, April 5, 2011

കോക്കനട്ട് ജയന്റ് പ്രോണ്‍സ് !

വെള്ളിയാഴ്ച ബോന്ജോരി മന്ന ന്നു പേരുള്ള ഒരു റെസ്റ്റോറന്‍റ് ഇല്‍ ഡിന്നര്‍ നു പോയി . ബംഗാളി സ്റ്റൈല്‍ ആണ് അവിടെ .മെനു ഒക്കെ ബെന്ഗാളിയില്‍ ആണ് .. ഓര്‍ഡര്‍ എടുക്കാന്‍ വരണ ചേട്ടനോട് അതെന്താ ഇതെന്താ ന്നൊക്കെ ചോയിച്ച് ഏതാണ്ടൊക്കെ ഓര്‍ഡര്‍ ചെയ്തു . മീന്‍ കറി അടക്കം എല്ലാ കറികള്‍ക്കും നല്ല മധുരം ആയിരുന്നു . എന്നാ പിന്നെ ദാലും റൊട്ടിയും കഴിക്കാം എന്ന് കരുതിയപ്പോള്‍ ദാലില്‍ മൊത്തം...

Friday, April 1, 2011

കണ്ടത് പറഞ്ഞാല്‍ - ഉറുമി

കൊറേ നാളായി കാണണം കാണണം ന്നു കാത്തിരുന്നു കണ്ട സിനിമ ആണ് ഉറുമി . റിലീസ്‌ ദിവസം തന്നെ കാണാന്‍ പറ്റി . പൃഥ്വിരാജ് നിര്‍മാതാവ് ആവുന്നു എന്ന ഒരു വിശേഷവും ഉറുമിക്ക് ഉണ്ട് . സന്തോഷ്‌ ശിവന്‍ , അനന്തഭദ്രതിനു ശേഷം മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം .ശങ്കര്‍ രാമകൃഷ്ണന്‍(ഐലന്റ് എക്സ്പ്രസ് - കേരള കഫെ ) ആണ് കഥയും തിരക്കഥയും . കൈതപ്രം - ദീപക്‌ ദേവ് ടീം ആണ് ഗാന രചന സംഗീതം .പ്രധാന താരങ്ങള്‍...

Wednesday, March 30, 2011

കൊടെടാ അവന്റെ ജാഗ

പണ്ട് നടന്ന ഒരു സംഭവം :ഒരു ഫ്രണ്ട്‌ ന്റെ ആന്റിക്ക് കാസര്‍ഗോഡ്‌ ടീച്ചര്‍ ആയി ജോലി കിട്ടി . തുടക്ക സമയം .. ക്ലാസ്സില്‍ ചെന്നപ്പോ രണ്ടു ചെക്കന്മാര്‍ തമ്മില്‍ അടി .. ഉന്തും തല്ലും .ടീച്ചര്‍ ചെന്ന് .. 'എന്താ പ്രശ്നം ?' 'ടീച്ചറെ ഇവന്‍ എന്റെ ജാഗ* തരുന്നില്ല ..''കൊടെടാ അവന്റെ ജാഗ 'മറ്റവന് ഭാവമാറ്റം ഒന്നും ഇല്ല .. അനങ്ങാതെ ഇരിക്കുന്നു .ടീച്ചര്‍ ശബ്ദമുയര്‍ത്തി ... 'കൊടുക്കെടാ അവന്റെ ജാഗ' ചെക്കന്‍ ടീച്ചറെ ഒന്ന് നോക്കി എന്നിട്ട് മാറി ഇരുന്നു .. ടീച്ചര്‍ ഓര്‍ത്തു ചെക്കന്‍ ജാഗ കൊടുക്കാന്‍ മടി ആയിട്ട് മാറി ഇരുന്നതാന്നു .. ടീച്ചര്‍ ഫുള്‍ കലിപ്പ് ലുക്ക്‌...

Page 1 of 1912345Next
gplus utube buzz