ഈ പറയുന്നതിനെ ഒരു വിമര്‍ശനം ആയോ റിവ്യൂ ആയോ പരിഗണിക്കേണ്ടതില്ല .. സിനിമ കാണാന്‍ ഇഷ്ടമുള്ള ഒരാളുടെ സാധാരണ കാഴ്ച അത്രേ ഒള്ളു ( അത്ര എങ്കിലും ആയാല്‍ നല്ലത് , ആര്‍ക്കു ... ഇത് വായിക്കുന്നവര്‍ക്ക് ).
നല്ലതും ചീത്തയുമായ റിവ്യൂകള്‍ വായിച്ചെങ്കിലും പ്രതീക്ഷയോടെ തുറന്ന മനസ്സുമായാണ് ഇന്ന് രാവിലെ പഴശ്ശിരാജ കാണുവാനായി ഫോറത്തില്‍ പോയത് .
ഇരുനൂറ്റി പതിനഞ്ച് രൂപ കൊടുത്തു പടം കാണാന്‍ പോവുമ്പോ സാധാരണക്കാരന് ഉണ്ടാകാവുന്ന ഒരു അന്കലാപ്പിന്റെ അവസ്ഥ ഒക്കെ ഈ ഉള്ളവന്‍ തരണം ചെയ്തു കഴിഞ്ഞതാണ് , കോളേജ് കുമാരനും ആകാശഗോപുരവും ലങ്കയും ഋതുവും ഒക്കെ മള്‍റ്റിപ്ലെക്സ് കളില്‍ പോയി കണ്ട എനിക്കിനി എന്ത് വരാന്‍ !!!
എനിക്ക് തോന്നീത് ദേ താഴെ :
അ ) ഇത് മലയാളത്തില്‍ ഞാന്‍ കണ്ട പടങ്ങളില്‍ "ബിഗ് സ്ക്രീന്‍ മൂവീ " എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹമായ പടം
ആ ) റസൂല്‍ പൂക്കുട്ടി വന്നതിനു പ്രയോജനമുണ്ട്
ഇ ) ഇളയരാജ രാജാവ് തന്നെ
ഈ ) പടത്തിന്റെ ക്യാമറ മാന്‍ ആരാണേലും നന്നായി എടുത്തിട്ടുണ്ട്
ഉ ) ശരത് കുമാര്‍ ന്റെ കുങ്കന്‍ ഈ സിനിമയിലെ ഹൈലൈറ്റ് , ഒതുക്കത്തില്‍ ചെയ്ത ശക്തമായ കഥാപാത്രം
ഊ ) മനോജ് കെ ജയനും മോശമല്ല
ഋ ) മമ്മൂട്ടി ടൈറ്റില്‍ റോള്‍ നന്നായി ചെയ്തിരിക്കുന്നു , ആക്ടര്‍ കഥാപാത്രത്തെ പിന്തള്ളിയില്ല എന്ന് വിനീത അഭിപ്രായം
എ ) ഒന്ന് രണ്ടു വള്ളിയില്‍ തൂങ്ങി പറക്കുന്നത് (നമ്മളെ കാണിക്കാതെ ) ഒഴിവാക്കി കണ്ടാല്‍ ആക്ഷന്‍ രംഗങ്ങള്‍ തരക്കേടില്ല
ഏ ) ഇത്രയും കാശ് മുടക്കി പടം എടുത്ത സ്ഥിതിക്ക് നല്ല നാല് താടി മേടിക്കണ്ടാതാരുന്നു . ആ കണ്ടില്ലെന്നു നടിക്കുന്നു
ഐ)വല്ല്യ റോള്‍ ഒന്നും ഇല്ലേലും എനിക്ക് കനിഹേനെ ഇഷ്ടായില്ല ( വ്യക്തിപരം) പദ്മപ്രിയ നന്നായി .
ഒ ) ചില സ്ഥിരം ഡയലോഗുകള്‍ ഇതിലും ഉണ്ട് .. "എന്നെ കൊല്ലല്ലേ.. നമ്മള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നതല്ലേ" പോലെ
ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് പഴശ്ശിരാജ വൈര മോതിരം കഴിച്ചാണ് മരിച്ചതെന്ന് .. ചുമ്മാ ആരേലും പറഞ്ഞതായിരിക്കും എന്നെ പറ്റിക്കാന്‍
എന്തായാലും അറ്റ്ലീസ്റ്റ് മലയാളികള്‍ എങ്കിലും കണ്ടിരിക്കേണ്ട ചിത്രം !
ഓ.ടോ : ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാതെ പാസ് ആയോണ്ടാരിക്കും എന്റെ മേത്ത് ഇച്ചരെ കറന്റ് ബാക്കി ഒണ്ടെന്നു തോന്നുന്നു . അടുത്തിരുന്ന പെണ്‍കൊച്ചു കയ്യും കാലും അനക്കീട്ടു എന്റെ മേത്ത് തട്ടുമ്പോ ഷോക്ക് അടിച്ച പോലെ ചാടുന്നുണ്ടാരുന്നു .
23 comments:
a good opinion
Angane 200 rupee mudakiyenkil entha ... Mothal ai alle .........
And also Ritu enikishtepetta padam anu athine mosam padam enna ganathil kootiyathinu oru cheriya paribavam undu :)
അപ്പൊ സിനിമ വൃത്തിയായിട്ടു കണ്ടോ, ഇല്ലയോ :))
അവലോകനത്തിനു നന്ദിട്ടോ
അടുത്തിരുന്ന പെണ്‍കൊച്ചു കയ്യും കാലും അനക്കീട്ടു മേത്ത് തട്ടി ഷോക്ക് അടിപ്പിച്ചിട്ടും സിനിമ ശരിക്കും കണ്ടു
ഗുഡ്!
ഇവിടെ മലയാളം പടം വരാത്തതോണ്ട് കാണണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ ഇല്ല..
നല്ല റിവ്യു ...
എന്തായാലും ബാക്കി കണ്ടു ഏറന്ങനവര് പറയുന്ന്നത് കൂടെ കേള്‍ക്കട്ടെ
ഇന്ന് പടം കണ്ടതേയുള്ളു..
ഈ പറഞ്ഞതെല്ലാം സത്യമാ
:)
കൊള്ളാല്ലോ.. :)
kidilan review moneeeeeeeeee
ഞാനും കണ്ടു. പറഞ്ഞ എല്ലാ അഭിപ്രായങ്ങള്‍ക്കു താഴേയും (കനിഹയെപ്പറ്റിയുള്ളതടക്കം)എന്റെയും ഒരൊപ്പു്.
ഇരുനൂറ്റിപ്പതിനഞ്ച് രൂപയോ!ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍. ഞാന്‍ ചാലക്കുടി സുരഭിയില്‍ പോയി കണ്ടതിനു വെറും 50 രൂപ. (ടിക്കറ്റിനു 35, ബസ് ചാര്‍ജ് 15)
എരക്കാടന്‍ : നന്ദി
ഹരി : ഋതു നല്ലതാന്ന് ഒരു പോസ്റ്റ് ഇട്ടോ
ലക്ഷ്മി : കണ്ടു കണ്ടു നന്നായി കണ്ടു
avalokanam ennokke പറഞ്ഞതിന് നന്ദി .. :)
ശ്രീ : :)
രമണിക : ഹ ഹ ഹ :)
സീമ : എല്ലാടത്തും റിലീസ് ആവുന്നാ കേട്ടത്
കണ്ണനുണ്ണി : നന്ദി
അരുണ്‍ ചേട്ടന്‍ : ശോ ആദ്യായിട്ട ഒരാള്‍ ഞാന്‍ സത്യം പറഞ്ഞുന്നു പറയണെ . നന്ദി നന്ദി നന്ദി
ശിഹാബ് മൊഗ്രാല്‍ : നന്ദി
ബാവ : താങ്ക്സ്
Typist | എഴുത്തുകാരി : നന്ദി
ഓ എന്നാ പറയാനാ . ഇരുന്നൂറ്റി പതിനഞ്ച് കൊടുത്തു പടം ഇഷ്ടപ്പെടാന്‍ കൊറച്ചു പ്രയാസം ആണ് :(
ഉഗാണ്ട രണ്ടാമന്‍ : :)
ഹെന്റ പടച്ചോനേ...
എല്ലാ റിവ്യൂവും കൂടി വായിച്ച് ആകെ മൊത്തം കണ്‍ഫ്യൂഷണിസം ആയീ..
അരകള്ളന്‍ ഒന്ന് പറയുന്നു മുക്കാല്‍ കള്ളന്‍ വേറൊന്നു പറയുന്നു മുഴുകള്ളന്‍ ഇതൊന്നുമല്ലാത്ത വേറെ രണ്ടു പറയുന്നു...
ഇതിപ്പൊ എന്താചെയ്ക....ങേ..?
ഹ ഹ ഗൊള്ളാം ഗള്ളാ :)
what happened to padmapriya in the movie? they din't show what happened after her fight scene..was she killed?
:) Nice !!!
ഭായി : കൂടുതല്‍ ആലോശിക്കണ്ട .. പടം പോയി കണ്ടോളൂ ..എന്നിട്ട് ഒരു റിവ്യൂ കൂടി ഇട് :)
ബിനോയ്//HariNav : നന്ദി :)
കുര്യന്‍ : അവര്‍ കാണിച്ചില്ല മരിച്ചിരിക്കണം ..
Captain Haddock : താങ്ക്സ് :)
മണ്ണാങ്കട്ട !!!!!!!!!!!!!!!!!!!
വീര പുരുഷന്റെ സിനിമ ആണുപോലും
മമ്മൂട്ടിയില്‍ കണ്ട വീരത്വം ?(ഏതെങ്കിലും ഒന്ന് മതി )
റസൂല്‍ പൂക്കുട്ടി ചെയ്ത അധിക സംഭാവന ?
സാധരന സിനിമയിലെ ശബ്ദം പോലെയേ എനിക്ക് തോന്നിയുള്ളൂ
സരത് കുമാറിന്റെയും മനോജ് കെ ജയന്റെയും റോള് നല്ലത്
ബാക്കി ?!!!!!!!!!!!!!!!
ഗ്ലാഡിയെറ്റർ,ട്രോയ്,മംഗൾ പാണ്ഡെ,പിന്നെ കുറച്ച് ലഗാനും പഴശ്ശിരാജാ എന്നസിനിമകണ്ടപ്പോൾ എനിക്കിതാണ് തോന്നിയത്...പിന്നെ പഴശ്ശിയുടെ അവസാനത്തെ ചാടികുത്തുകൊല..അതുനമ്മൾ ട്രോയിൽ ആദ്യം കണ്ടു,ജോധാ അക്ബറിൽ കണ്ടു,പിന്നെ സുബ്രഹ്മുണ്യപുരത്തിൽ വരെ കണ്ടു,ഇനിയേതെക്കൊ സിനിമകളിൽ കാണേണ്ടി വരുമെന്നാർക്കറിയാം.
Rithu cash mudakki foruthil thanneyaanu njanum kandathu...athinde sankadam ithu vare mareela.. ethayalum pazhassi rajayude review nannayi...ithu vaayichappo onnu kandal kollam ennu enikkum thonunnu
ബെസ്റ്റ്!!
അടുത്ത റിവ്യു എപ്പോഴാ?
ഉമേഷ് : ഞാന്‍ കണ്ടതും കേട്ടതും ഞാന്‍ പറഞ്ഞു . ലത്രേ ഒള്ളു .. ഉമേഷ് കേള്‍ക്കാത്തത് ഞാന്‍ കേട്ടു കാണും , അത് ഞാന്‍ ഉമേഷിനു എങ്ങനെ പറഞ്ഞു തരും ? വാക്കുകളില്‍ ശബ്ദം ദ്യോതിപ്പിക്കാന്‍ കഴിവുന്ടെല്‍ ഞാന്‍ ആരാ ( ആഹ്.. ) ..
താരകന്‍ : ഞാന്‍ കോപ്പി അടി പിടിക്കാന്‍ പോയ ഇന്‍വിജിലെടര് അല്ല സുഹൃത്തേ . :-)
അനിത : തുറന്നു മനസ്സുമായി കാണാന്‍ പോയാല്‍ നിരാശപ്പെടേണ്ടി വരില്ല .. ഉറപ്പു .. പിന്നെ ലത് ലവിടെ കണ്ടു .. മറ്റേതു ഇവിടെ കേട്ടില്ല എന്ന് കണ്ടുപിടിച്ചത് പോയാ പ്രശ്നമാ .. ഇഷ്ടമില്ലാ അച്ചി തൊട്ടതെല്ലാം കുറ്റം ..
ഏറനാടന്‍ : നന്ദി
മിധിന്‍ : :-)
Post a Comment