Monday, October 26, 2009

ഒരു ദാസന്‍ ലാബ് ഗാഥ !

ലാബ് എന്ന് പറഞ്ഞാല്‍ ലാബ്രഡോര്‍ പട്ടിയല്ല .. പ്രീ-ഡിഗ്രീ ദിനങ്ങളില്‍ പ്രാക്ടികല്സ് എന്ന് പറഞ്ഞിരുന്ന , എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സ്നേഹപൂര്‍വ്വം ലാബ് എന്ന് വിളിച്ചിരുന്ന സംഭവം .

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസ്‌ ആയോണ്ട് പറയുവല്ല .. ലാബ്‌ ന്നു പറഞ്ഞാ ഒരു സംഭവം തന്നാ .. ഇലക്ട്രിക്കല്‍ ലാബില്‍ കയറി കഴിഞ്ഞാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്പാലം ആണെന്ന് ഇടയ്ക്കു തോന്നാറുണ്ട് .. ലൈവ്‌ ആയി നിക്കുന്ന 400 V AC,230 V AC, 220v DC പോയിന്റുകള്‍ .. എല്ലാടത്തും മൂര്‍ഖന്‍ പാമ്പിനെ പോലെ പത്തി വിരിച്ചും വിരിക്കതെയും കിടക്കുന്ന നിറമുള്ള വയറുകള്‍ ( പഴശ്ശിരാജയില്‍ കനിഹ കാണിച്ചത് അല്ല .. കറന്റ്‌ പോകണത് ) .. സര്‍ക്യുടുകള്‍ .. വൈവകള്‍ .. റെക്കോര്‍ഡ്‌ .. അമ്മ്മേ !!! ഇതിനെല്ലാം പുറമേ ഫാരഡേ ടെ അനിയന്മാരും അച്ചന്മാരും (?) ഒക്കെ ഒണ്ടാക്കിയ മഷീന്സും .. അത്രേം പുതിയതാ സംഭവങ്ങള്‍ !!!
ദോഷം പറയരുതല്ലോ ഞങ്ങള്‍ ഒരു കണക്ഷന്‍ കൊടുത്താല്‍ അങ്ങ് ഇടുക്കി മൂലമറ്റത്തെ ഫ്യുസ് അടിച്ചു പോകുവാരുന്നു . ഇതൊക്കെ പോരാഞ്ഞിട്ട് ഒരു പരീക്ഷേം , പരീക്ഷണങ്ങള്‍ ചെയ്യുന്ന സമയത്ത് ഒന്നും നോക്കത്തില്ല .. പിന്നെ റെക്കോര്‍ഡ്‌ കാണാതെ പടിചോണ്ട് ഒരു പോക്കാ .. 'കിട്ടിയാ കിട്ടി അല്ലേല്‍ സപ്പ്ലി ' . ചില ടീച്ചേര്‍സ്നു അവര്‍ക്ക് സപ്പ്ലി കിട്ടിയ എക്സ്പെരിമെന്റ്സ് ഇടാന്‍ ഒരു അവസരം . റെകോര്‍ഡില്‍ ഒള്ളത് തന്നെ മര്യാദക്ക് പടിക്കതില്ല അന്നേരം ചില സാറന്മാര്‍ അതി ഫീകര ചോദ്യങ്ങള്‍ ഇടും .
ഒരു ലാബ് എക്സാം ന്റെ അന്ന് ഒരു സാര്‍ വേറൊരു സാറിനോട് ചോദിക്കുന്നത് . സാര്‍#1 : പാവം സാര്‍
സാര്‍#2 : ക്രൂരന്‍ സാര്‍ :
പാ സാ : സാറേ ഈ ക്വസ്ടിയന്‍സ് കുറച്ചു പ്രയാസമല്ലേ
ക്രൂ സാ : പിള്ളേര് ചെയ്തു പഠിക്കട്ടെന്നേ !!!
ആറു മാസം കൊണ്ട് പടിക്കാതതല്ലേ എക്സാം ന്റെ അന്ന് പഠിക്കുന്നത് .പിന്നെ നല്ല NIFT കാര്‍ കണ്ടാല്‍ പിടിച്ചോണ്ട് പോവുന്ന മാതിരി നാല് സര്‍ക്യുറ്റ്‌ ഡിസൈന്‍ വരച്ചു തലയും പൊക്കി പിടിച്ചു അങ്ങ് ഇറങ്ങി പോവാം .. ഘുദാ ഗവാ !! ( പണി കിട്ടീന്നു അര്‍ഥം )

ചില പെണ്‍പിള്ളര്‍ സെയിം ബാച്ചില്‍ ഉണ്ടെങ്കില്‍ പരീക്ഷക്ക്‌ മുന്നത്തെ പത്തു പതിനഞ്ച് മിനിറ്റ് കൊണ്ട് ഞാന്‍ പുതിയ ഇരുപത്തഞ്ചു എക്സ്പെരിമെന്റ്സ് എങ്കിലും കേള്‍ക്കാന്‍ ഇടവരും . വെറുതെ ടെന്‍ഷന്‍ ആക്കും .അത് കൊണ്ട് പരീക്ഷ തുടങ്ഗീട്ടെ ഞാന്‍ ലാബില്‍ കേറതൊള്ളൂ ! എട്ടു പേര്‍ ഉള്ള ബാച്ച് ആയിട്ടാണ് പരീക്ഷ . ആരാച്ചാര്‍ എന്ന് നമുക്ക് അന്നേരം തോന്നണ രീതിയില്‍ രണ്ടു ടീച്ചേര്‍സ് ഇരിപ്പുണ്ടാവും ടേബിളില്‍ എട്ടു പേപ്പറുകള്‍ കമഴ്ത്തി വെച്ചേക്കും . അന്നേരം മനസ്സില്‍ തോന്നുന്നതും തോന്നാത്തതും ആയ എല്ലാ ദൈവങ്ങളുടെയും പേര് മനസ്സില്‍ ധ്യാനിച്ച് കൊണ്ട് നമ്മള്‍ ഒരു പേപ്പര്‍ എടുക്കും അതില്‍ ഉള്ള വാരഫലം അനുസരിച്ചിരിക്കും അടുത്ത തവണയും കുളിച്ചൊരുങ്ങി വരണോ വേണ്ടയോ എന്നത് . മൂന്നാം ഭാവത്തില്‍ ചൊവ്വ ഒള്ളത് വല്ലതും കിട്ടിയാല്‍ 'നിഫ്റ്റ് 'കാര്‍ക്ക് പണിയാവും .

അങ്ങനെ ഇലക്ട്രിക്കല്‍ ടെക്നോളജി ലാബ്‌ നു ദാസനും ഞങ്ങളും കേറി .. ഓരോരുത്തര്‍ ധ്യാനിക്കുന്നു പേപ്പര്‍ എടുക്കുന്നു തലയില്‍ കൈ വെക്കുന്നു... തുള്ളി ചാടുന്നു ..തുള്ളാതെ ചാടുന്നു .. ദാസന്റെ അവസരം ആയി . ദാസന്‍ പേപ്പര്‍ എടുക്കുന്നില്ല .. സൂക്ഷിച്ചു നോക്കി നിക്കുവാ . അപ്പൊ സാര്‍ പറഞ്ഞു
:
സാര്‍ : എടുക്കെടോ
ദാസന്‍ അമ്പരന്നു നിക്കുന്നു
സാര്‍ വീണ്ടും : എടൊ, എടുക്കെടോ ..
ദാസന്‍ : വേണ്ട സാര്‍ ..
സര്‍ : എന്തോന്ന് ??
ദാസന്‍ : വേണ്ടതോണ്ടാ സാര്‍
സാര്‍ : എടൊ, തന്നോടല്ലേ എടുക്കാന്‍ പറഞ്ഞത്
ദാസന്‍ ചാടി ടേബിളില്‍ ഇരുന്ന ചായയും വടയും എടുക്കുന്നു .
സാര്‍ : വെക്കെടോ അവിടെ !!!
ദാസന്‍ : ആഹാ ഇതിപ്പോ ഇങ്ങനെ ആയാ .. വേണ്ടാന്നു മൂന്നു തവണ ഞാന്‍ പറഞ്ഞതല്ലേ !!!

*********************************************************************
ഞാന്‍ : എന്താടാ ദാസാ പറ്റിയേ ?
ദാസന്‍ : ഒന്നുമില്ലെടാവേ ഓസിനു ചായേം വടേം കിട്ടിന്നു വിചാരിച്ചു !

25 comments:

എന്‍റെ കള്ളാ ..നമിച്ചു !!!!!!
ക്ലൈമാക്സ്‌ വായിച്ചിട്ട് ഇവിടെ ഇരുന്നു ഒറക്കെ ചിരിച്ചു പോയി !!!!
സൂപ്പര്‍ പോസ്റ്റ്‌ !!

പിന്നെ,

"ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസ്‌ ആയോണ്ട് പറയുവല്ല " - എന്താ ഉദേശം ? ബ്രാകറ്റില്‍ സിംഗിള്‍, വര്‍ക്കിംഗ്‌ ഇന്‍ MNC എന്ന് കൂടെ കൊടുകാം ആയിരുന്നു

എന്തിനാ ആ പാവം കനിഹയോടിത്ര അലര്‍ജി:)
(കഴിഞ്ഞ പോസ്റ്റിലും കണ്ടിരുന്നേയ്)

ഹാഫേ..താൻ എത്രയും പെട്ടെന്നു പേരു മാറ്റിക്കോണം.ഒരൊന്നര ഒന്നേമുക്കാലുണ്ട് എഴുത്തിന്റെ ഇസ്റ്റൈൽ..!

ഹി..ഹി.... ഇത് വായിച്ചിട്ട് എന്റെ ലാബ്‌ എക്സാം ഓര്‍മ്മ വന്നു.....
വളരെ വളരെ സത്യം!!!ടെന്‍ഷന്‍ അടിച്ചു എല്ലാ ദൈവത്തിനെയും വിളിച്ചിട്ടുണ്ട്...ലാബ്‌ ല്‍ കയറുന്നതിനു മുന്നേ....
ടെന്‍ഷന്‍ മാറി നോര്‍മല്‍ ആയി എന്താണ് ചോദ്യം എന്ന് മനസ്സിലകുമ്പോഴേക്കും....അര മണികൂര്‍ സമയം ബാക്കി..ഹി..ഹി..
പിന്നെ ഇടുക്കി മൂലമറ്റത്തെ ഫ്യുസ് അടിച്ചു പോകുന്ന രീതിയില്‍ കുറെ കണക്ഷന്‍സ്...

post.. super!!!

da, nee half alla muzhu kallanaaaa, ulla katha muzhuvan adichu matti alle??????

ക്യാപ്റ്റന്‍ : നന്ദി നന്ദി ...
ആ സംഭവം പാസ്‌ ആയി എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ ഇടുന്നതല്ലേ .. ;-)
Typist | എഴുത്തുകാരി: കനിഹയുടെ കല്യാണം കഴിഞ്ഞുന്നു അറിഞ്ഞപ്പോ തുടങ്ങീതാ ഈ വെറുപ്പ്‌ , ഇതൊരു അസുഖമാണോ ?
രവീഷ്‌ : :-)
Kiranz..!! : ഹി ഹി ... നന്ദി ട്ടോ ..
കുക്കു : സത്യം .. ശോ .. താങ്ക്സ് :-)
അരുണ്‍ : എനിക്ക് അടിച്ചുമാറ്റാന്‍ ലൈസെന്‍സ്‌ ഒണ്ടു :-)
രമണിക : നന്ദി

ഹ..ഹ..ഹ
ക്ലൈമാക്സ് തകര്‍ത്തിഷ്ടാ
(അടുപ്പിച്ച് പോസ്റ്റുവാണല്ലോ??)
നടക്കട്ടെ..

രം‌ഗം :
ലാബിൽ എക്സ്പിരിമെന്റ് കഴിഞ്ഞ് റഫ് റെക്കോഡ് സബ്മിറ്റ് ചെയ്യുന്നു സമയം. റീഡിംഗ് നോക്കി ഗ്രാഫ് വരക്കും. അതിൽ ഗ്രാഫ് വരച്ചതിന്റെ സ്കെയിൽ അടയാളപ്പെടുത്തണമെന്നത് നിയമമാണ്. (എക്സ് - 1 സെ.മീ = 1 വോൾട് അങ്ങനെ).

സാർ (ഗ്രാഫ് നോക്കി): “എവിടെടോ സ്കെയിൽ?”
ചെക്കൻ ഓടിപ്പോയി ഒരു കാമ്അലിന്റെ 15 സെമീ സ്കെയിൽ എടുത്തിട്ട്
“ഇതു മതിയോ സാർ?”
;)

ദാസനു വേണ്ടത് ദാസന്‍ എടുക്കുന്നു? പിന്നെന്ത് ചെയ്യാന്‍!

എഞ്ചിനീയറിംഗ് കാലത്തെ ലാബ്‌ എക്സാമിനെ പട്ടി പറഞ്ഞു തുടങ്ങിയാല്‍ ഞാന്‍ മൂന്നു നാല് പോസ്റ്റ്‌ മിനിമം ഇടും....

പ്രഫുല്‍...ചിരിച്ചു ട്ടോ

kollam, nannayi present cheythu ...
FYI - ithu kalangalayi namade collegeil kaimari vanna kadha aanu .. namade batch il athu Dasante thalayku adichu ennu mathram ..

eda kochundappiri .. kollamm adipoli ayittundu

Hey one doubt.. did this really happen?
Really funny!
-Somz

തകര്‍ത്തൂ...
ചിരിച്ചൊരു വഴിക്കായി..!!നന്ദി

അരുണ്‍ ചേട്ടന്‍ : വെയിലൊള്ളപ്പൊ വൈക്കോല്‍ ഓണക്കീത .. :-)
cALviN::കാല്‍‌വിന്‍ : ലാബ്‌ ന്നു പറഞ്ഞാല്‍ കൊറേ പറയാന്‍ ഒന്ടല്ലേ :)
mini//മിനി : അതന്നെ .. ലവന് വേണ്ടത് ലവന്‍ എടുത്തു
കണ്ണനുണ്ണി : ചിരിച്ചല്ലോ അത് മതി
oopsnaseeb : മനുഷ്യ ജീവിതം എല്ലാടത്തും ഒരു പോലെ തന്നെ !
ajeesh : ഡാങ്ക്സ്
ബിനോയ്//HariNav , ഉമേഷ്‌ : നന്ദി
സോംസ് : കഥയില്‍ അല്പം കാര്യം
ചാര്‍ളി[ Cha R Li ] : :-) :-)

ദൈവമേ..ഇതു വായിച്ച വഴി എന്റെ പഴയ ലാബ് ഓര്‍മ്മകളൊക്കെ തല പൊക്കി നോക്കുന്നു..ആ കമഴ്ത്തിയിട്ട ചോദ്യപ്പേപ്പറും,ഓരോ മൂലയിലും ഞെളിഞ്ഞിരിക്കുന്ന മെഷീന്‍സും,പിന്നെ വരുന്ന എക്സ്റ്റേണല്‍ സാറന്മാരുടെ വക ഭീകരന്‍ ചോദ്യങ്ങളും.അതൊരു കാലം തന്നെയായിരുന്നു..:)
ദാസന്‍ എല്ലാ പോസ്റ്റിലും തകര്‍ക്കുവാണല്ലോ..:)

'കിട്ടിയാ കിട്ടി അല്ലേല്‍ സപ്പ്ലി
ഹി ഹി...

നിറമുള്ള വയറുകള്‍ ( പഴശ്ശിരാജയില്‍ കനിഹ കാണിച്ചത് അല്ല .. കറന്റ്‌ പോകണത് )

ഹ ഹ ഹാ...അയ്യോ ചിരിച്ച് ചിരിച്ച് എനിക്കു വയ്യേ....!!

അരകള്ളാ..വായിക്കാന്‍ ലേറ്റായിപോയീ...

അടിപൊളി പോസ്റ്റ്‌

Kidu kidluo kidu ...............
Nadanna kathakal anallo....
Dasaaaaaaaaa

Basheer inte pathumma ude adu orhu poi .......
Adutha Basheer akam ..............
Besh akunundu ...........

അരക്കള്ളാ , തുറന്നു പറയുവാണേയ്‌..
എന്റെ കോളേജില്‍ ദാസന്റെ പേര് പ്രകാശന്‍ എന്നായിരുന്നു

പിന്നെ ആ കനിഹയേ ഇഷ്ടായി

gplus utube buzz