ഇതൊരു കൂട്ടുകാരി പറഞ്ഞ സംഭവമാ .. ഇനി ലവള്‍ പറഞ്ഞ പടി .. :
ഒരു യാത്ര കഴിഞ്ഞു എത്തിയപ്പോള്‍ ഫ്ലാറ്റില്‍ ആരും ഇല്ലാരുന്നു .. എല്ലാവരും പുറത്തു പോയിരിക്കുന്നു .. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ . ബിരിയാണി .. ബിരിയാണി എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ..
ഒടുവില്‍ ഫ്ലാറ്റില്‍ കൂട്ടിനു കൊണ്ട് പോവാന്‍ ആരുമില്ല താനും . എന്തേലും ആവട്ടെ ഇന്ന് ബിരിയാണി കഴിച്ചിട്ടേ ഉള്ളു . അതും 4 seasons ലെ ബിരിയാണി . നേരെ 4 സീസന്‍സ് ലേക്ക് വിട്ടു ..
4 സീസന്‍സ് , നിര്‍ത്തി പൊരിച്ച കോഴികളുടെ 4 സീസന്‍സ് .. ഫ്രൈഡ് റൈസ് കളുടെ 4 സീസന്‍സ് .ചെന്ന് കേറി മൂലയില്‍ രണ്ടു ചെയരുള്ള ടേബിള്‍ സെലക്ട് ചെയ്തു .വെയിറ്റര്‍ വന്നു ഓര്‍ഡര്‍ പ്ലയിസ് ചെയ്യാന്‍ പറഞ്ഞു .. യാത്ര കഴിഞ്ഞു വന്ന എന്റെ കയ്യില്‍ എവിടുന്നു ഓര്‍ഡര്‍ .. പിന്നെ അപ്പവും കോഴിക്കറിയും ഉണ്ടാക്കി തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് 'കുക്കുട' രാഗത്തില്‍ ഒരു ചിക്കന്‍ ബിരിയാണി പറഞ്ഞു . വെയിറ്റര്‍ ഫ്ലാറ്റ് !
എത്രനേരമായ് ഞാന്‍ കാത്തു കാത്തിരിപ്പൂ എന്ന പാട്ടും മനസ്സില്‍ മൂളി .. ബിരിയാണിയും കാത്തിരുന്നു .. ഒടുവില്‍ പത്തര മാറ്റ് തിളക്കത്തില്‍ ചിക്കന്‍ ബിരിയാണി മേശപ്പുറത്തെത്തി .
എങ്ങനേ ഞാന്‍ തുടങ്ങേണ്ടൂ .. എവിടുന്നു ഞാന്‍ തുടങ്ങേണ്ടൂ ..
കണ്ഫ്യൂഷന്‍ തീര്‍ക്കണമേ .എന്റെ കണ്ഫ്യൂഷന്‍ തീര്‍ക്കണമേ !
എന്നീ പാട്ടുകളും എന്റെ മനസ്സിലൂടെ കടന്നു പോയി .
അപ്പോള്‍ ഒരുത്തന്‍ വന്നു എന്നോട് ചോയിച്ചു ..
എച്യുസ് മി ഏത് കോളേജിലാ ? (കോളെജിലോ ഞാനോ ഇച്ചരെ പുളിക്കും ) . അയ്യോ അവന്‍ അതല്ല ചോദിച്ചത് .. ..
അയാളെ ഇനി അപരിചിതന്‍ അഥവാ അപ എന്ന് വിളിക്കും !
അപ : ഇവിടെ ആരെങ്കിലും വരാന്‍ ഉണ്ടോ ( എന്റെ ഓപ്പോസിറ്റ് ചെയര്‍ ചൂണ്ടിക്കൊണ്ട് )
ഞാന്‍ : ഇല്ല ..
അപ : ഞാന്‍ ഇവിടെ ഇരുന്നോട്ടെ ..
(യെവന്‍ എന്തിനുള്ള പുറപ്പാടാ ..)
ഞാന്‍ : ആ ഇരുന്നോ ഇരുന്നോ ..
(ലവന്‍ ഒന്നും മിണ്ടുന്നില്ലല്ലോ .. ഒരു ശോക ഭാവം മുഖത്ത് ,എന്താണാവോ ഉദ്ദേശം )
അപ : പഠിക്കുവാണോ ?
ഞാന്‍ : അല്ല .. ബഗ് ഉണ്ടാക്കുന്ന തൊഴിലാളി ആണു ..
അപ : ഓ ..
(മൌനം .. നീണ്ട മൌനം .. ) ..
ഞാന്‍ : താങ്കള്‍ എന്ത് ചെയ്യുന്നു ..
അപ : സ്ടുടന്റ്റ് ആണു ..
( യെവന്‍ വല്ല സര്‍വേ എടുക്കാന്‍ വന്നതാരിക്കണം .. അലവലാതി എം ബീ എ ആരിക്കും )
ഞാന്‍ : താന്‍ വല്ല സര്‍വ്വേ യും എടുക്കാന്‍ വന്നതാണോ ?
അപ : ഏയ് അല്ല . നിങ്ങള്‍ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്ന കണ്ടിട്ട് വന്നതാ ..
( ഭഗവാനെ ചിക്കന്‍ ബിരിയാണി ഷെയര്‍ ചെയ്യണ്ട വരുമോ??? എന്റെ ഹൃദയം ഗിയര്‍ ഡൌണ്‍ ചെയ്യാത്ത വണ്ടി പോലെ ഇടിച്ചു ഇടിച്ചു നിക്കാന്‍ പോയി .. )
അപ : ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നത് കഷ്ടമാ .. അല്ലെ ..
ഞാന്‍ : എന്തോന്ന് കഷ്ടം, എനിക്ക് ഒറ്റക്കിരുന്നു കഴിക്കുന്നതാ ഇഷ്ടം .. ഐ ഡോണ്ട് ഹാവ് എനി പ്രോബ്ലം !
( അപ. കണ്ണും തള്ളിച്ചിരിക്കുന്നു ...ബിരിയാണി എന്നെ നോക്കി ചിരിക്കുന്നു .. നശൂലം തിന്നാനും സമ്മതിക്കില്ലേ ! )
അപ : എപ്പോളെന്കിലും ഫ്രീ ആയിട്ടിരിക്കുമ്പോ നമക്ക് പുറത്തു പോവാം .
( എടാ വീരാ കൊത്തി കൊത്തി കൊതല്‍ിംഗ് ഇന്‍ മുറം !!! )
ഞാന്‍ : തനിക്കെന്തു പ്രായം വരും ?
അപ : ഇരുപത്തൊന്നു ..
ഞാന്‍ : I'm 26 .. you are too young for me ..!
അപ : ഓഹോ അങ്ങനാണോ .. എന്നാ ഞാന്‍ പോട്ടെ ..
(ഭാഗ്യം ചിക്കന്‍ ബിരിയാണി ഷെയര്‍ ചെയ്യണ്ട )
ഞാന്‍ : ശരി ..
( ഹോ എന്റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലേ .. സന്തൂര്‍ സോപ്പ് ന്റെ ഒരു കാര്യം ! )
************************************************
ഈശ്വരാ യെവന്‍ യെന്താരുന്നു ഐറ്റം ? വല്ല അണ്‍ ട്രയിണ്ട് ലവ് ജിഹാതിയും ആണോ ?? !!!
സംഭവം തീര്‍ന്നു ..
ഇതെന്തിനാ ഇപ്പൊ പോസ്റ്റ് ചെയ്തെന്നോ ?? ചുമ്മാ !
9 comments:
ഹി.ഹി..കൂട്ടുകാരി പറഞ്ഞത് അസ്സലായി എഴുതിയിട്ടുണ്ടു.മനസമാധാനായിട്ടു ബിരിയാണിയടിക്കാന്‍ പോലും സ്ത്രീപ്രജകള്‍ക്കാവില്ലെന്നു വെച്ചാലെന്താ ചെയ്യാ.:)
കൊള്ളാം
എന്റെ കള്ളാ !!! ആ കൊച്ചിന്റെ മുന്നില്‍ പോയിരുന്നു, അവള്‍ ഓടിച്ചപ്പോള്‍ അത് പോസ്റ്റ് ആകിയോ ?
ഇതാണോ " വീണത് വിദ്യ " ഇന്നു ഇംഗ്ലീഷ്ല്‍ പറയുന്നത് ?
കോമടി വളരെ നനായി ഹാന്‍ഡില്‍ ചെയ്തിരിക്കുന്നു !! പിന്നെ, കുക്കുടം etc പ്രയോഗങ്ങള്‍ എനിക്കു കോപ്പി റൈറ്റ് ഉള്ളാതാ.. ഹും...
കൊള്ളാം...:-)
ഈശ്വരാ യെവന്‍ യെന്താരുന്നു ഐറ്റം ? വല്ല അണ്‍ ട്രയിണ്ട് ലവ് ജിഹാതിയും ആണോ ?? !!!
പക്ഷെ ഇത് വേണമായിരുന്നോ..?
):
നന്ദി Rare Rose ,അനോണി മാഷ്
കുമാരന്‍ : :)
മി.ക്യാപ്റ്റന്‍ : ശ്ശ് ശ്ശ് ... പയ്യെ പറ ..
ഭായ് : നന്ദി ... അതെ അങ്ങനെ പറയണമാരുന്നോ ..???
അരീക്കോടന്‍ : :)
എന്തായാലും ബിരിയാണി പങ്കു വെക്കേണ്ടിവന്നില്ലല്ലോ. എന്നാലും സന്തൂര്‍ സോപ്പിന്റെ ഒരു മിടുക്കേയ്!
machooo..kollaamtto
Typist | എഴുത്തുകാരി : അതെ അതെ .. സമ്മതിക്കണം സന്തൂര്‍ സോപ്പ് നെ ..
സോളി : താങ്ക്സ് ഒണ്ടേ :)
Post a Comment