മൂന്നാം ക്ലാസില്‍ പഠിക്കണ കാലം . ഒരു കൊച്ചു ചൂരലുമായി ക്ലാസില്‍ വരുന്ന ദിനേശന്‍ മാഷു ഒരു ഭീകര സ്വപ്നം ആയിരുന്നു എല്ലാവര്‍ക്കും . ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ period ആയിരുന്നു കണക്കു.. ഓടിപ്പോയി ചോറുണ്ടു വന്നിട്ടാണു home work ചെയ്യല്‍ . രാജു സ്ഥിരമായി അടി വാങ്ങുന്ന ടീം ആണു , തല്ലി കൊന്നാലും വെണ്ടില്ല കണക്കു ചെയ്യില്ല എന്നതാണു കക്ഷിയുടെ പോളിസി . അങ്ങനെ ദിനേശന്‍ മാഷിന്റെ പ്രിയ ശിഷ്യനായി രാജു മാറി . നാളുകള്‍ കഴിഞ്ഞു തല്ലു മുറ പോലെ നടന്നു.... അങ്ങനെ ഒരു ദിവസം രാജു എന്നെ വിളിച്ചൊരു കാര്യം പറഞ്ഞു .. "ദിനേശന്‍ മാഷു ഇനി തല്ലില്ല" ....ഞാന്‍ ഒന്നു ഞെട്ടി ......