ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

Thursday, July 26, 2007

ദിനേശന്‍ മാഷ്‌ ഇനി തല്ലില്ല

മൂന്നാം ക്ലാസില്‍ പഠിക്കണ കാലം . ഒരു കൊച്ചു ചൂരലുമായി ക്ലാസില്‍ വരുന്ന ദിനേശന്‍ മാഷു ഒരു ഭീകര സ്വപ്നം ആയിരുന്നു എല്ലാവര്‍ക്കും . ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ period ആയിരുന്നു കണക്കു.. ഓടിപ്പോയി ചോറുണ്ടു വന്നിട്ടാണു home work ചെയ്യല്‍ . രാജു സ്ഥിരമായി അടി വാങ്ങുന്ന ടീം ആണു , തല്ലി കൊന്നാലും വെണ്ടില്ല കണക്കു ചെയ്യില്ല എന്നതാണു കക്ഷിയുടെ പോളിസി . അങ്ങനെ ദിനേശന്‍ മാഷിന്റെ പ്രിയ ശിഷ്യനായി രാജു മാറി . നാളുകള്‍ കഴിഞ്ഞു തല്ലു മുറ പോലെ നടന്നു.... അങ്ങനെ ഒരു ദിവസം രാജു എന്നെ വിളിച്ചൊരു കാര്യം പറഞ്ഞു .. "ദിനേശന്‍ മാഷു ഇനി തല്ലില്ല" ....ഞാന്‍ ഒന്നു ഞെട്ടി ......

Sunday, July 1, 2007

ഓണ്‍ സൈറ്റ്‌

ഇനി നാളെ ഓഫീസ്സില്‍ പോകണം എന്ന മടുപ്പിക്കുന്ന ചിന്ത തലയില്‍ കേറിയാല്‍ തീര്‍ന്നു സാറ്റര്‍ഡേ സണ്ടെയുടെ സന്തോഷമെല്ലാം .ഇവിദെ ന്യൂ ജേഴ്സിയില്‍ എത്തിയെ പിന്നെ ജീവിക്കുന്നതു കൂട്ടുകാരുമൊത്തു കൂദുന്ന വീകെന്‍ഡുകളിലാണു.കൊറച്ചു പണം സമ്പാതിക്കാനും നാടു കാനാനുമുള്ള ആഗ്രഹമാണു ഇവിടെ എത്തിച്ചതു .അമേരിക്ക എന്ന സംബല്‍ സമൃധിയുടെ നാട്ടിലെക്കു ഫ്ലൈറ്റ്‌ കയറുമ്പൊള്‍ ലോകം കീഴടക്കിയ രാജാവിന്റെ മനസ്സായിരുന്നു,ചെറിയ വിഷമം ഉണ്ടാരുന്നെങ്കിലും.കെ എസ്‌ ആര്‍ ടീ സീ ബസില്‍ നിന്നും വൊള്‍വൊയില്‍ കെറിയ ഫീലിംഗ്‌ ആരുന്നു എയര്‍ ഡെക്കാനില്‍ മത്രം കേറി ശീലിച്ച എനിക്കു ലുഫ്തന്‍സയില്‍...

Page 1 of 1912345Next
gplus utube buzz