ഒരു പടം പിടിച്ചിട്ടു ഇനി എന്നെ വന്നു കാണു .... അവളുടെ ആ വാക്കുകള്‍ സ്വപ്നത്തില്‍ പോലും അയാളെ വേട്ടയാടി . അവള്‍ സ്നേഹിച്ചത് തന്നെ അല്ല തന്നില്‍ ഉണ്ടാവും എന്ന് കരുതിയ സംവിധായകനെ ആണു . ആണാണെങ്കില്‍ ഒരു സിനിമ ഒക്കെ പിടിച്ചു ഒരു നിലയില്‍ ആയിട്ട് വാടാ അവളുടെ അച്ഛന്റെ വാക്കുകള്‍ ഒരു നീരാളിപ്പിടിത്തം പോലെ അയാളുടെ മനസ്സിനെ ഞെരുക്കിക്കൊണ്ടിരുന്നു .. തന്റെ മാനം ,ആണത്തം എല്ലാം ഒരു തുലാസില്‍ ആടിക്കൊണ്ടിരിക്കുന്നു .പേര്‍ത്തും പേര്‍ത്തും വായിച്ചു വെട്ടിത്തിരുത്തി എഴുതിയ സ്ക്രിപ്റ്റ് വീണ്ടും അയാള്‍ തുറന്നു . ആദ്യ പേജ് തുറന്നപ്പോള്‍ ദേവന്‍ എണീറ്റു വന്നു...