ഒന്നെടുത്താല്‍ പത്തു ഓഫര്‍ സാധാരണ ബിഗ് ബസാറില്‍ പോലും കിട്ടാത്ത ഓഫര്‍ ആണു . അന്നേരം ആണു കേരള കഫെയില്‍ പത്തു പടം ആണെന്ന് അറിഞ്ഞത് , കാത്തിരിക്കുവാരുന്നു , ബാംഗ്ലൂരില്‍ റിലീസ് ആവാന്‍ . ഇപ്പോളാ വന്നത് . ഇന്നലെ പോയി കണ്ടു . ഒരു പടത്തിനു 21.50 രൂഫാ ചെലവാക്കി കാണുകാന്നു വെച്ചാ ഇവിടെ വന്‍ ലാഭമാ. മൊത്തം ടിക്കറ്റ് വില 215 രൂപ . ശോ !!
ഇനി കഥകളെ പറ്റി ..
1.നൊസ്റ്റാള്‍ജിയ
മലയാളികളുടെ കുറ്റം പറയാനുള്ള ശേഷി നല്ല വൃത്തിയായി ചെയ്തിരിക്കുന്നു .. ഓക്കേ, കണ്ടിരിക്കാം, ഇല്ലാത്ത നൊസ്റ്റാള്‍ജിയ ഒണ്ടെന്നു പറയുന്നത് മലയാളിക്കുള്ള ഒരു രീതിയാ. കംഫര്‍ട്ട്കള്‍ കിട്ടുമ്പോ നാട്ടിലേക്ക് മടങ്ങി വരാന്‍ ഉള്ള ഇഷ്ടം നഷ്ടപ്പെടുന്നത് സ്വാഭാവികം ,എന്നിട്ട് ജീവിക്കുന്ന നാടിനെ കുറ്റം പറയുകയും ചെയ്യും , ഇതൊക്കെ നന്നായി എടുത്തേക്കുന്നു.
സംവിധാനം : പത്മകുമാര്‍
ദിലീപ് ,നവ്യ നായര്‍
2.ഐലന്റ് എക്സ്പ്രസ്സ്
എന്താണീ പ്രാന്ത് എന്ന മട്ടിലാ ഈ "യാത്ര" ഞാന്‍ കണ്ടു തുടങ്ങിയത് .. എങ്കിലും കണ്ടു തീര്‍ന്നപ്പോ എവിടെയോ എന്തൊക്കെയോ കൊണ്ടു ! പിന്നെ ഒരു കുഞ്ഞു സര്‍പ്രൈസ് ഒണ്ടു ട്ടോ.
സംവിധാനം : ശങ്കര്‍ രാമകൃഷ്ണന്‍
പ്രിഥ്വിരാജ്,സുകുമാരി ,റഹ്മാന്‍ , മണിയന്‍പിള്ള രാജു
3.ഹാപ്പി ജേര്‍ണി
ഇതെനിക്കങ്ങു ബോധിച്ചു . പടം കഴിഞ്ഞപ്പോ കയ്യടിയും ഉണ്ടാരുന്നു . ആകാശ ഗോപുരത്തിലെ( ) നിത്യക്കൊച്ചു ഗൊള്ളാം
സംവിധാനം : അഞ്ജലി മേനോന്‍
ജഗതി ,നിത്യ
4.ലളിതം ഹിരണ്മയം
എനിക്കിഷ്ടായില്ല .. സങ്കീര്‍ണമായ കുടുംബ ബന്ധങ്ങള്‍ ആരുന്നു ഉദ്ദേശം എന്ന് തോന്നുന്നു , കോപ്പ് ! (എന്റെ മനസ്സ് അത്രേം വളരാത്ത കൊണ്ടാരിക്കും ) മഴയുടെ ഷോട്സ് കൊള്ളാം .
സംവിധാനം :ഷാജി കൈലാസ്
സുരേഷ് ഗോപി , ജ്യോതിര്‍മയി ,ധന്യ മേരി ജോര്‍ജ്
5.മകള്‍
മനസ്സില്‍ വേദന ഉണ്ടാക്കുന്ന ചില രംഗങ്ങള്‍ ( മുന്‍പ് കണ്ടിട്ടുണ്ടാവാം പലയിടത്തും , എങ്കിലും ഒരു ദുര്‍ബല ഹൃദയനായ എനിക്ക് ഫീല്‍ അടിച്ചേ .. ) . സമൂഹത്തില്‍ നടക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നന്നായി പറഞ്ഞു .
സംവിധാനം : രേവതി
സോനാ നായര്‍ ,അഗസ്റിന്‍
6.അവിരാമം
പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു പടം . കടവും ലോണും മാന്ദ്യവും . പടത്തില്‍ പിള്ളേര്‍ ഒക്കെ ഒള്ളതുകൊണ്ട് കണ്ടിരിക്കാം.
സംവിധാനം : ബി ഉണ്ണികൃഷ്ണന്‍
സിദ്ധിക് ,ശ്വേത മേനോന്‍
7.മൃത്യുന്ജയം
അനാവശ്യമെന്ന് എനിക്ക് തോന്നിയ ഒരു പ്രണയം മാറ്റി വെച്ചാല്‍ നന്നായി അവതരിപ്പിച്ചു . ഒരു പ്രഹേളിക ബാക്കി വെച്ച് പടം കടന്നു പോയി . പിന്നെ ആളെ തികയ്ക്കാന്‍ ആയി അനൂപിനെയും മീരയും ഇറക്കിയ പോലെ ഉണ്ടാരുന്നു , കഥകള്‍ കേരള കഫെയിലേക്ക് കോര്‍ത്ത് വെക്കാനാവണം .റീമ ഋതുവിന്റെ സെറ്റില്‍ നിന്നും നേരെ ഇറങ്ങി വന്നതാന്നു തോന്നുന്നു ..
സംവിധാനം : ഉദയ് അനന്തന്‍
തിലകന്‍ ,ഫഹദ് ,റീമ
8.ബ്രിഡ്ജ്
സമാന്തരമായി രണ്ടു കഥകള്‍ പറഞ്ഞു പോയിരിക്കുന്നു . നെഞ്ചത്ത് ഒരു ഭാരം വെച്ചിട്ട് പോയ പോലെ .. പയ്യന്‍സ് നന്നായി അഭിനയിച്ചു എന്ന് തോന്നി . പിന്നെ ആ 'ആയ' അവര്‍ നടി ഒന്നും അല്ലെന്നു തോന്നുന്നു , നാച്ചുറല്‍ ആയി ചെയ്തെക്കുന്നു . സലിം കുമാറും ശാന്ത ടീച്ചറും കല്പനയും എല്ലാം നന്നായിരിക്കുന്നു . സമാന്തരമായ കഥകള്‍ യോജിക്കുന്നതും നന്നായി എടുത്തിരിക്കുന്നു . വിഷ്വല്‍സ് കലക്കി ! ഇതിനും കയ്യടി കിട്ടി .
സംവിധാനം : അന്‍വര്‍ റഷീദ്
സലിം കുമാര്‍ ,കോഴിക്കോട് ശാന്താദേവി
9.ഓഫ്‌സീസണ്‍
ആ ന്യുടനും ശ്യാമപ്രസാദിനും എന്നാത്തിന്റെ കേടാ എന്ന് മനസ്സിലാവുന്നില്ല . !!! പത്തു മിനിറ്റ് ഫണ്‍ ആണു ഉദ്ദേശം അത്രേ . എനിക്ക് ഒരു ഫണ്‍ഉം തോന്നീല്ല .. അരോചകം ആയി 'മാനസമൈനെ' എടുത്തു !
സംവിധാനം : ശ്യാമ പ്രസാദ്
സുരാജ് വെഞാരംമൂട്
10.പുറം കാഴ്ചകള്‍
നല്ല പടം .. അടിപൊളി ക്ലൈമാക്സ് , ഇതാരുന്നു കേരള കഫെയിലെ അവസാന യാത്ര . ഒതുക്കത്തില്‍ ഭംഗിയായി എടുത്തിരിക്കുന്നു. നമ്മള്‍ പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവരെ മറന്നു പോവുന്നു , അതെത്ര മാത്രം തെറ്റാണ് ( തെറ്റായി തീരാം) എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു . പടം തീരുമ്പോള്‍ ഒരു ഇംപാക്റ്റ് സൃഷ്ടിക്കാന്‍ ആയി . അതുകൊണ്ടായിരിക്കണം കാണികള്‍ കയ്യടിച്ചത് .
സംവിധാനം :ലാല്‍ ജോസ്
ശ്രീനിവാസന്‍ ,മമ്മൂട്ടി ,
പടം കഴിഞ്ഞു എല്ലാ സംവിധായകരുടെയും പേര് എഴുതി കാണിക്കുന്നത് കണ്ടിട്ടാണ് എല്ലാരും സ്ഥലം വിട്ടത് . എണീറ്റ് നിന്നു കയ്യടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു , അടുത്ത കാലത്തൊന്നും അങ്ങനെ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല .. !! ഞാന്‍ റെക്കമന്റ് ചെയ്യുന്നു , ( കള്ളന്‍ ആണെങ്കിലും വിശ്വസിക്കാം )
ഒരു മാലയിലെന്ന പോലെ ഈ കഥകള്‍ കോര്‍ത്തെടുക്കാന്‍ രഞ്ജിത്തിനു കഴിഞ്ഞു , പിന്നെ ഇത്രയും പ്രഗല്ഭരെ ഒന്നിച്ചു നിര്‍ത്തുക എന്നതും എളുപ്പമല്ലല്ലോ . വ്യതസ്ത കഥയും സന്ദര്‍ഭങ്ങളും ഒക്കെ ആണെങ്കിലും !
ഒ . ടോ :
പടം കഴിഞ്ഞു കേ എഫ് സീ ഇല്‍ നിന്നും ഡിന്നര്‍ തട്ടി .. സണ്ടേ ചോക്ലേറ്റ് ബ്രൌണി കഴിച്ചു, കൊള്ളാട്ടോ .. .. )
13 comments:
keri nokiiiiii..........
oru arakallante blogil keriya pole thanne und.....
pakshe ellam neat ayi orderil vachirikkunn........
paripadi kollaaam..............super aayittund....
ellaaam vayikkaaan pattiyillaa.........
policu vannalo?????
promotu cheyyunna methodum kollaaam......
niruthathe ayakkukaaa.........
eppozhenkilum gathikett keri nokki kollummm......
നല്ല ശ്രമം പ്രഫുല്‍...റിവ്യൂ
daivame..ee manushaynum thidangiyaa review.... hmm...thudakkam moshamaayilla....
:)
അമ്മേ!!
എന്താവുമോ എന്തോ??
കണ്ടിട്ട് പറയാം.
ഒരു നല്ല ആസ്വാദനം
Thanks! I trust you, will watch soon.
kandittu parayam
njanum last week nammade PVR europa ilaa poi kande ithu... review il paranjathokke correct aanenkilum... 215 roopa kku onnumilla... manoranjan ilo vallom poi kandal mathiyayirunu enu thonunu...'bridge' um 'happy journey' um enikkum ishtapettu... suraj venjaramoodinde aa part kolam aayi... ottum chiri vannilla..enikkalla...theatre il aarrrkkum
ഹാഫ് കള്ളാ.,നല്ല റിവ്യൂ.കാണണമെന്നു വിചാരിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി.ഇനി കാണാന്‍ ചെല്ലുമ്പോള്‍ തീയറ്ററില്‍ പടമുണ്ടായിരുന്നാല്‍ മതിയായിരുന്നു..:)
കനിഹയെ പോലെ നവ്യയോടും ദേഷ്യമാണെന്നു തോന്നുന്നു.നവ്യ നായര്‍ എന്നു തികച്ചെഴുതിയിട്ടില്ലല്ലോ..
noufal : thanks ..
കണ്ണനുണ്ണി : നന്ദി :)
സുദേവ് : ഹി ഹി , തുടക്കമിട്ടത് പഴശ്ശി രാജയിലാ .. അഭിപ്രായം പറഞ്ഞതിന് നന്ദി :)
അരുണ്‍ : കണ്ടോളു .. എന്നിട്ട് പറഞ്ഞാ മതി . :)
മാറുന്ന മലയാളി : നന്ദി
ക്യാപ്റ്റന്‍ : വിശ്വാസം രക്ഷിക്കട്ടെ :)
ഉമേഷ് : ശരി കണ്ടിട്ട് പറയു ..
റയര്‍ റോസ് : താങ്ക്സേ .. പെട്ടെന്ന് പോയി കാണു .. അല്ലെങ്കില്‍ ബാംഗ്ലൂര്‍ ക്ക് പോര് ..
സ്നേഹം കൂടുമ്പോള്‍ അല്ലെ നമ്മള്‍ പേര് തികച്ചു വിളിക്കാത്തത് . :) .. ഇപ്പൊ തികച്ചു ട്ടോ .. പിന്നെ ലവളെ എനിക്കിഷ്ടല്ല ( കല്യാണം ഉറപ്പിച്ചു എന്ന് കേട്ട് :-/)
Anita :) : സെയിം നുള്ള് .. , ഞാനും അവിടെ തന്നെയാ കണ്ടത് . ഋതു വും കോളേജ് കുമാരനും ആകാശ ഗോപുരവും ഈ യുറോപയില്‍ പോയി കണ്ട എനിക്ക് കേരള കഫെ മുതലായെന്നെ :)
കൊച്ചു കള്ളാ!
റിവ്യൂ കലക്കി... ഞാനും ബാംഗ്ലൂർ തന്നെയാണ് കണ്ടത്...
ആ ശങ്കർ രാമകൃഷ്ണനെ ഒന്നു കണ്ടു കിട്ടിയെങ്കിൽ ‘ഒരവാർഡും‘ കൊടുത്ത് ഇനിയുള്ള കാലം സിനിമാ എടുക്കാത്തപോലെ ആക്കി വിടായിരുന്നു!
ആദ്യാവസാനശൂന്യം! മറ്റവർ കമ്പി വർത്താനോം പറഞ്ഞോണ്ടിരിക്കുമ്പം ആനേടെ തുമ്പിക്കൈ(അതോ...) വന്നതും മറ്റും ഒരെത്തും പിടിയും കിട്ടിയില്ല! നമുക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും!!
ഏറ്റവും മോശം ആ സിനിമയായിരുന്നു
ശ്യാമപ്രസാദ് ശരിക്കും നിരാശപ്പെടുത്തിക്കളഞ്ഞു.
ലാൽ ജോസ് കലക്കി.
പക്ഷേ, അങ്ങ് പൊളിച്ചടുക്കിയത് അൻവർ റഷീദ് തന്നെ... നോ ഡൌട്ട്! സലിം കുമാറിനും ശാന്താദേവിക്കും മാർക്ക് നൂറിൽ നൂറ്റൊന്ന്!
ഏകദേശം എനിക്ക് തോന്നിയതുപോലൊക്കെത്തന്നെ കള്ളനും തോന്നിയെന്നു വായിച്ചപ്പൊ മൻസിലായി... അതാ ഇത്ര വലിയ കമന്റിട്ടേ!
നീയിയിത് എഴുതിവെച്ചത് കണ്ടില്ലര്‍ന്നു.. കുറേനാളുകള്‍ക്ക് ശെഷം കണ്ട നല്ലൊരു സിനിമ. ഈ അടി കൂടണ സമയത്ത്.. ഇങ്ങനെ (ഇങ്ങനത്തെ തന്നെ അല്ല) സിനിമകള്‍ എടുക്കാന്‍ യെവന്‍മാര്‍ക്ക് തോന്നിയെങ്കില്‍..
എനിക്കേറ്റവും ഇഷ്ടപെട്ടത് ബ്രിഡ്ജ് , പുറം കാഴ്ചകള്‍
ഏറ്റവും ഇഷ്ടപെട്ടത് ശാന്താകുമാരിയെ...
Post a Comment