Wednesday, November 11, 2009

ദാസനും സിഗ്നലും പിന്നെ പോലീസും

ഞാനും ദാസനും കൂടെ ഒരു പടം കാണാന്‍ പോയി .ബൈക്കില്‍ ആരുന്നു പോയത്‌( പടത്തിന്റെ പേര് മറന്നു പോയി ). പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഒരു കാക്ക മലര്‍ന്നു പറന്നു പോവുന്ന കണ്ടു , പ്രൈവറ്റ് ബസ്‌ നിര്‍ത്തി സ്കൂള്‍ പിള്ളേരെ കേറ്റുന്നതും കണ്ടു , എന്തോ ഒരു അത്യാപത്ത് ഞാന്‍ മുന്നില്‍ കണ്ടു . അല്പം കൂടി മുന്നോട്ടു ചെന്നപ്പോ അത് വരെ കാണാത്ത ഒരു ട്രാഫിക്‌ സിഗ്നല്‍ തെളിഞ്ഞു നിക്കുന്നു . സിഗ്നല്‍ കണ്ടെങ്കിലും അത് പള്ളിപെരുന്നാളിന് വെച്ച ഡക്കറെഷന്‍ ലൈറ്റ് എന്ന നാട്യത്തില്‍ ചാടി കടന്നങ്ങു പോയി . പോലീസ് കൈ കാണിച്ചു .. ദാസന് ഒടുക്കത്തെ ധൈര്യം , ഒന്നും മൈന്‍ഡ് ചെയ്യാതെ പുള്ളി നിര്‍ത്താതെ വണ്ടി ഓടിച്ചോണ്ട് പോയി , അടുത്ത സിഗ്നലില്‍ വെച്ച് പോലീസ് കാര്‍ കൈ കാണിച്ചു , ഇത്തവണ ദാസന്‍ നിര്‍ത്തി, പേടിച്ചു വിറച്ചു ബൈക്ക് സൈഡില്‍ വെച്ച് ഇറങ്ങി ..

പോലീസ് : എന്താടാ കൈ കാണിച്ചാല്‍ നിര്‍ത്താന്‍ മേലെടാ _____ മോനെ !
ദാസന്‍ : നിര്‍ത്തിയല്ലോ സാര്‍
പോലീസ് : ഇതിന്റെ മുന്നത്തെ സിഗ്നലില്‍ നിന്റെ വണ്ടിക്കു പോലീസ് കൈ കാണിച്ചല്ലോ ,അന്നേരം എന്താഡാ നിര്‍ത്താതെ ?
ദാസന്‍ : അയ്യോ അത് പോലീസ് ആരുന്നോ .. ഞാന്‍ വിചാരിച്ചു ബാന്‍ഡ് മേളക്കാര്‍ ആരിക്കുമെന്നു അതാ നിര്താഞ്ഞേ !
പോലീസ് :
( പോലീസുകാര്‍ ഫ്ലൂരസെന്റ്‌ ജാക്കറ്റ്‌ ഒക്കെ ഇട്ടാരുന്നു നിന്നത് അത് കണ്ടാ ദാസന്‍ ബാന്‍ഡ് മേളക്കാര്‍ ആണെന്ന് വിചാരിച്ചത് ! ചുമ്മാതല്ല ഒടുക്കത്ത ധൈര്യം കാണിച്ചത് ) ..

20 comments:

മൊത്തം കഥ ഇടത്തില്ല .. ഡയലോഗുകള്‍ ഒക്കെ വളരെ നല്ലതാണു .. അതോണ്ട് മാത്രം !!

hm ..........
baki koode edu ..........
ellarum kelkunna dialogues alle .......
:)

"ഒരു കാക്ക മലര്‍ന്നു പറന്നു പോവുന്ന കണ്ടു , പ്രൈവറ്റ് ബസ്‌ നിര്‍ത്തി സ്കൂള്‍ പിള്ളേരെ കേറ്റുന്നതും കണ്ടു" - lol...nice


അല്ല, അപ്പം പുറകില്‍ ഇരുന്ന കള്ളന്‍ പോലീസിനെ കണ്ടപ്പോള്‍ എന്ത് വിചാരിച്ചു ? കള്ളനു പോലീസിനെ മാറി പോകൂല്ലോ ....അതോ...പോലീസിനെ കണ്ടപ്പോള്‍ പിടിയ്ക്കാന്‍ വരുകയാണ് എന്ന് കരുതിയോ ?

പണ്ട് കാലത്തെ ആ കഞ്ഞിമുക്കിയ ട്രൌസര്‍ പോലീസ്
ആയിരുന്നെങ്കി ദാസനു ആളെ തിരിഞ്ഞേനെ!

ഹും ബാക്കി ഇങ്ങ് പോരട്ട് !

നമിച്ചു മാഷേ

പണി കൊടുക്കുന്നെ ആര്‍ക്കിട്ടാ മാഷേ ? :)

കളിച്ചു കളിച്ചു കളി പോലിസിനോടും കൊള്ളാം!

ഉവ്വ!!
ബോധിച്ചു!!
നര്‍മ്മബോധം സ്റ്റാറ്റ്സ് മെസീജില്‍ കാണാറുണ്ട്.
ഇത് കലക്കിട്ടോ
:)

ബാക്കി പറഞ്ഞാ എന്റെ ബ്ലോഗിനെ ആള്‍ക്കാര്‍ റിപ്പോര്‍ട്ട്‌ അബ്യുസ് കൊടുത്തു നശിപ്പിക്കും ..
ക്യാപ്റ്റന്‍ : ഞങ്ങള്‍ ( പോലീസും കള്ളനും )ഫ്രെണ്ട്സാ ;-)
ഉമേഷ്‌ ,ഉപാസന : നന്ദി ട്ടോ .
രമണിക : അങ്ങനോന്നുള്ള ..
കണ്ണനുണ്ണി : എന്നെ ഓണ്‍ലൈന്‍ ഒന്നും കണ്ടില്ലേല്‍ ഒരപ്പിച്ചോ , ദാസന്‍ ഇന്ത്യയില്‍ എത്തി ..
അരുണ്‍ : താങ്ക്സേ ഹ ഹ .. :)

സിനിമ ആനവാല്‍ മോതിരമാണോ?

മിനി ചേച്ചി : ഈ കള്ളന്‍ കൊച്ചു പയ്യനാ Aanaval Mothiram, released in 1990, അന്ന് ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചെരുന്നെ ഒള്ളു .. :-/

അടി മേടിച്ചില്ലല്ലോ അല്ലേ?

:D :D :D
ലത് കലക്കി...


OT: ഈ ഉമേഷ്‌ പിലിക്കൊട് എല്ലാടത്തും നടന്നു ഈ തറ തമാശക്കൊക്കെ നമിക്കണേ എന്തിനാ?? :P

ഒരു കാക്ക മലര്‍ന്നു പറന്നു പോവുന്ന കണ്ടു , പ്രൈവറ്റ് ബസ്‌ നിര്‍ത്തി സ്കൂള്‍ പിള്ളേരെ കേറ്റുന്നതും കണ്ടു-- :D :D :D :D :D

കൊള്ളാം അരക്കള്ളാ !

അപ്പൊ ഇയാളാണ് ആ മുക്കാല്‍ കള്ളന്‍ , അല്ലെ !?

കടുവായെ പിടിച്ച കിടുവാ!

gplus utube buzz