
ലാന്റിങ്ങ് ആന്റ് ടേക്ക് ഓഫ്ഒരു തണുത്ത ഡിസമ്പര്‍ പുലരിയിലാണു ഈ ഉള്ളവന്‍ ഭൂജാതനായതു,യേശുദേവനെ പോലെ കാലിത്തൊഴുത്തിലല്ലെങ്കിലും അതിനോടൊക്കുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍.പിറന്നു വീണപ്പോള്‍ ഒരു ലാപ്ടോപ്പിന്റെ വലിപ്പവും തൂക്കവുമായിരുന്നു എനിക്കു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ ലാപ്ടോപ് പരുവത്തില്‍ നിന്നും ഒരു ഗമന്‍ഡന്‍ സെര്‍വെര്‍ പരുവത്തിലേക്കു ഞാന്‍...