രാവണ പുത്രി - വയലാര്‍ യുദ്ധം കഴിഞ്ഞു ..കബന്ധങ്ങള്‍ ഉന്മാദ നൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളം കെട്ടി നിന്ന മണ്‍മെത്തയില്‍ കാല്‍ തെറ്റി വീണു നിഴലുകള്‍ ധൂമില സന്ഗ്രാമ രംഗങ്ങളില്‍ വിഷ ധൂളികള്‍ വീശും ശരസഞ്ചയങ്ങളില്‍ തെന്നല്‍ മരണം മണം പിടിക്കുംപോലെ തെന്നി നടന്നു പടകുടീരങ്ങളില്‍ ആ യുദ്ധ ഭൂവില്‍ നിലം പതിച്ചു രാമസായകമേറ്റു തളര്‍ന്ന ലന്കെശ്വരന്‍ കൃഷ്ണ മണികള്‍ മറിയും മിഴികളില്‍ ഉഷ്ണം പുകയും മനസ്സില്‍ കയങ്ങളില്‍ മൃത്യു പതുക്കെ പതുക്കെ ജീവാണുക്കള്‍ കൊത്തി വിഴുങ്ങും ശിരോ മണ്ഡലങ്ങളില്‍ അപ്പോഴും രാവണന്നു ഉള്ളിലൊരന്തിമ സ്വപ്നമായ് നിന്നൂ മനോജ്ഞായാം...