Monday, May 24, 2010

ആദി പാപം

പറ്റാനുള്ളത് പറ്റി തന്നെ തീരണം എന്ന ഉപനിഷദ് വാക്യം യാഥാര്‍ത്ഥ്യം ആണെന്ന് പല തവണ തോന്നിയിട്ടുണ്ട് എങ്കിലും .. അതിന്റെ മാക്സിമം ഇന്റെന്‍സിറ്റി ഫീല്‍ ചെയ്തതു ഫോര്‍ത്ത് സെമെസ്ടരില്‍ പഠിച്ചു കൊണ്ടിരുന്നപ്പോ ആണു ..

സീ ഡീ കള്‍ക്ക് ഡിമാന്റ്റ് കൂടിയ കാലം .. നല്ല ഒരു പടം കണ്ടിട്ട് കാലം കുറച്ചായി .. അങ്ങനെ മഴ കാത്ത വേഴാമ്പലിനെ പോലെ ഇരിക്കുന്ന സമയത്താണ് ഒരു ജീവി 'ഒറിജിനല്‍ സിന്‍' ന്റെ സീ ഡീ കൊണ്ടോന്നത് .. പീ സീ യും ലാപ്‌ടോപ്‌ ഉം
ഒന്നും ഇല്ലാത്ത കാലം , ഞാനും നമ്മടെ ഒരു ക്ലാസ്സ്‌ മേറ്റ്‌ പഹയനും കൂടെ നമ്മുടെ സ്വന്തം ,അതായത് സ്ഥിരമായി പോവാറുള്ള നെറ്റ് കഫെ ഇല്‍ പോയി സീ ഡീ ഒക്കെ ഇട്ടു റിലാക്സ് ചെയ്തു ഇരുന്നു കാണുന്ന നേരം പണ്ടാരമടങ്ങാന്‍ കേ എസ് ഈ ബീ കാര്‍ക്ക് അസൂയ തോന്നി , കറന്റ്‌ കളഞ്ഞു .. ഒരു പത്തു പതിനഞ്ചു മിനിറ്റ് u p s ഇല്‍ കണ്ടു .. നെറ്റ് കഫെ ചേട്ടന്‍ പറഞ്ഞു .. മക്കളെ സീ ഡീ എടുത്തോ .. ഇപ്പൊ സിസ്റ്റം ഡൌണ്‍ ആവും .. ആക്രാന്തത്തിന്റെ ഇടയ്ക്കു അതൊന്നും കേട്ടില്ല .. സിസ്റ്റം ഓഫ്‌ ആയി .. സീ ഡീ എടുക്കാതെ എങ്ങനെ പോവും, ഈ അവസരത്തില്‍ ആണു സീ ഡീ ഡ്രൈവില്‍ ഇട്ടെക്കുന്ന ഇത്തിരി പോന്ന ഓട്ടയുടെ ആവശ്യകത പിടി കിട്ടീത് .. .

അവിടുന്ന് സീ ഡീ പൊക്കി എടുത്തു വിട്ടു അടുത്ത കഫെയിലേക്ക് , വാശി ആരുന്നു വാശി .. കണ്ടേ തീരു കണ്ടേ തീരു . മറ്റേ കഫെ ഇല്‍ കാവല്‍ നിന്നു കാബിന്‍ ഫ്രീ ആവുന്നത് വരെ ..സാധാരണ പോലെ സബ്ടൈറ്റില്‍ വായിച്ചു പടം കണ്ടു വരുന്ന നേരത്താണ് ചില ഡെവലപ്പ്മെന്റ്സ് ഉണ്ടായതു ... രസം പിടിച്ചങ്ങ് വരുവാരുന്നു .. ദാപ്പോ പോയി കറന്റ്‌ , യു പീ എസ് ഞങ്ങള്‍ ഇരുന്ന കാബിനില്‍ ആയിരുന്നു .. പെട്ടെന്ന് അവിടേക്ക് ഒരു ചേച്ചി കേറി വന്നു .. യു പീ എസ് ഇല്‍ എന്തോ ഓണ്‍ ചെയ്യാന്‍ .. വന്നപ്പോ സ്ക്രീനില്‍ ചില ചൂടുള്ള രംഗങ്ങള്‍ .. ആവശ്യമുള്ള സമയത്ത് ALT+F4 ,WINDOWS + D അങ്ങനെ ഒരു കീ യും വര്‍ക്ക് ചെയ്യില്ല എന്ന ഒരു പാഠവും ഞാന്‍ അപ്പോള്‍ പഠിച്ചു . സ്ക്രീനില്‍ നോക്കിയ ചേച്ചിക്ക് ഒരു ചിരി .. പിന്നെ ഞങ്ങളെ രണ്ടു പേരേം നോക്കി പിന്നേം ഒരു ചിരി ..
.. ഈ രക്തം വാര്‍ന്നു പോവുക .. 'സ്കൈ' ഷിപ്പില്‍ കേറി പോവുക എന്നൊക്കെ പറയുല്ലേ .. ആ ഒരു ഫീലിംഗ് ആരുന്നു . അത് കഴിഞ്ഞതോടെ പടം കാണാന്‍ ഉള്ള മൂഡ്‌ ഒക്കെ പോയി . സീ ഡീ ഒക്കെ എടുത്തു പുറത്തു ചാടി .. സ്ഥിരമായി ഒരു ചേട്ടന്‍ ആരുന്നു അവിടെ ഇരിക്കാറ് . ഞങ്ങള്‍ വന്നപ്പോളും ചേട്ടന്‍ ആരുന്നു .പെട്ടെന്ന് ഈ കുരിശു എവിടുന്നു വന്നു എന്നെല്ലാം ആലോചിക്കുവാരുന്നു ഞാന്‍ .. അപ്പൊ നമ്മടെ ഫ്രണ്ട് പറയുവാ .. " ഡേയ് കമ്പ്ലീറ്റ്‌ മാനവും പോയി .. ഇനി പോയി അങ്ങ് ചത്താലോ ?"
കാശ് കൊടുക്കാന്‍ ചെന്നപ്പോ .. ചേച്ചി .. " അതെ ചേട്ടന്‍ അത്യാവശ്യത്തിനു പുറത്തു പോയതാ .. അതാ ഞാന്‍ വന്നത് .. " പിന്നെ ഒരു ചിരി .. കാബിനില്‍ വെച്ചു ചിരിച്ച അതെ ചിരി .. ഞാന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു മക്കളെ എന്ന ചിരി .. !

PS : കൂടെ വന്നവന്‍ ഏതായാലും അന്ന് കണ്ടതൊന്നും മറന്നിട്ടില്ല എന്ന് മനസ്സിലായി .. കഴിഞ്ഞ മാസം അച്ഛനായ ലവന് എന്റെ ആശംസകള്‍ !


18 comments:

ഒറിജിനല്‍ സിന്‍.....ഹോ...ഹൂ...ഹോ....

"സ്കൈ' ഷിപ്പില്‍ കേറി പോവുക " ഗലക്കി മച്ചൂ.

Always, the most unexpected people come at the wrong time..! Njan TV il 'Tum Mile..dil khile..' enna song (which was the hottest song video of that time from the movie 'criminal') kandondu irunnappo mummy keri vannathinde ksheenam ippozhum maareettilla :D

So I can imagine your situation ..!!!
Good one... Laughed at every bit of it!

പെരുങ്കള്ളാ....കലക്കി...ഞാന്‍ മനസ്സില്‍ കണ്ടു ....സസ്നേ

ഇത് പറയാനുള്ള മനകരുത്ത് സമ്മതിച്ചു കള്ളാ

ഇത് വായിക്. ഒരു ആശ്വാസം ആകും എന്ന് കരുതുന്നു.

http://malayalam.webdunia.com/entertainment/film/cinemanews/1005/24/1100524058_1.htm

അത് കലക്കി. ഇതേ സംഗതി എന്റെ സുഹൃത്തിന് പറ്റിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. സംഗതി അല്‍പ്പം വ്യത്യാസമുണ്ട്. ഇതേപോലെ ഒരു ചേച്ചി ഇതേ ഭാവത്തില്‍ അവനെ നോക്കി ചിരിച്ചതും, ഇനി ആ കഫെയിലെക്കില്ലെന്നു അവന്‍ ശപഥം ചെയ്തതും ഞാനോര്‍ക്കുന്നു. മാനം ടൈറ്റാനിക്ക്‌ കയറിപ്പോയിക്കഴിഞ്ഞാല്‍ എന്ത് ചെയ്യും... രസകരമായ പോസ്റ്റ്‌.കലക്കി...

അപ്പൊ നമ്മടെ മെമ്മറി ടെസ്റ്റ്‌ ഇനി എന്നാ

പടം കാണാനുള്ള മൂടൊക്കെ പോയി. എങ്ങനെ പോകാതിരിയ്കും? അതിനുമുമ്പ് രക്തം വാർന്നുപോക്കും സ്കൈഷിപ്പിൽ കയറലുമൊക്കെ നടന്നില്ലേ!:-)

“ആദി പാപം” മനസ്സിന്റെ തിരശ്ശീലയിൽ തെളിയുകയായിരുന്നു.

ഹ ഹ അഹാ ലിത് കൊള്ളാം കള്ളാ

:).സ്കൈ ഷിപ്പില്‍ കേറി പോയത് കൊള്ളാം.

സൌദിയില്‍ വച്ചു ആദ്യമായി വാങ്ങിയ വി.സി.പിയും, 64 കാസറ്റുകളും ഓര്‍മപ്പെടുത്തിയതിന് നന്ദി.

ഇപ്പോള്‍ ഒരു ഫ്ലാഷ് മെമ്മറിയില്‍ കൊള്ളുമല്ലോ "അഖിലണ്ടാമണ്ഡലം"

ആ പെണ്ണുമ്പിള്ള കാണാൻ വേണ്ടി നീ മനഃപൂർവം ചെയ്തത് അല്ലേ?

ഡാ കള്ളാ.. ആ സീഡി ഇപ്പൊ നിന്റെ കയ്യിലുണ്ടോ ?
ഞാന്‍ ദാ വരുന്നു ..

കൊള്ളാം മച്ചൂ.. കിടൂസ്

ഹ..ഹ..ഹ
അതിനു കപ്പൽ കയറാൻ മാനം ആദ്യം ഉണ്ടായിരുന്നോ..ഉണ്ടായിരുന്നെങ്കിൽ ഇമ്മാതിരി ചെയ്ത് ചെയ്യൂലല്ലോ..
കൊള്ളാം..

സ്കൈ' ഷിപ്പില്‍ കേറി പോവുക...

കൊള്ളാം

gplus utube buzz